28 September 2024

ഡേറ്റിങ്ങിൽ അല്ലെന്ന് ഇലോൺ മസ്ക്; മെലോണി – മസ്ക് റൊമാന്റിക് വിവാദങ്ങൾക്ക് വിരാമം

ഇറ്റലിയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് 47കാരിയായ ജോർജിയ മെലോണി. കഴിഞ്ഞ ജൂണിൽ ഇറ്റലി അതിഥേയത്വം വഹിച്ച ജി7 ഉച്ചകോടിയിൽ ലോകനേതാക്കളൊടൊപ്പം തിളങ്ങിയ മെലോണി ലോകത്തിൻ്റെ സവിശേഷമായ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

ടെസ്‌ല സിഇഒ എലോൺ മസ്‌കും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഡേറ്റിങിലാണെന്ന കിംവദന്തികൾക്ക് വിരാമമായി. മസ്ക് തന്നെയാണ് ഡേറ്റിങ് വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്. നേരത്തെ മസ്കിൻ്റെ ഫാൻക്ലബ്ബ് പങ്കുവെച്ച ഒരു ചിത്രമാണ് ഇരുവരും ഡേറ്റിങ്ങിലാണ് എന്ന പ്രചാരണത്തിന് ശക്തിപകർന്നത്. ‘അവർ ഡേറ്റ് ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?’എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഫാൻ ക്ലബ്ബ് മസ്കും മെലോണിയും ഒരു ഇവൻ്റിൽ ഒരുമിച്ചിരിക്കുന്ന ചിത്രം എക്സിൽ പങ്കുവെച്ചത്.

ടെസ്‌ല ഓണേഴ്‌സ് സിലിക്കൺ വാലി എന്ന ഫാൻ ക്ലബ്ബായിരുന്നു ചിത്രം പങ്കുവെച്ചത്. ഇതിന് മറുപടിയായി ഞങ്ങൾ ഡേറ്റിങ്ങിലല്ലെന്ന് മസ്ക് കുറിച്ചിരുന്നു. ഞാൻ അവിടെ എൻ്റെ അമ്മയ്ക്കൊപ്പം ആയിരുന്നു. പ്രധാനമന്ത്രി മലോനിയുമായി ഒരു റൊമാൻ്റിക് ബന്ധങ്ങളുമില്ല എന്നും ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ച എക്സ് പോസ്റ്റിന് മറുപടിയായി മസ്ക് കുറിച്ചിരുന്നു. സെപ്റ്റംബർ 24 ന് ന്യൂയോർക്കിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ ടെസ്‌ല മേധാവി ഇറ്റാലിയൻ പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് ശേഷമാണ് മസ്‌കിനെയും മെലോണിയെയും കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്.

‘പുറം സൗന്ദര്യത്തെക്കാൾ ഉള്ളുകൊണ്ട് കൂടുതൽ സുന്ദരിയായ ഒരാൾക്ക് ഈ ബഹുമതി സമ്മാനിച്ചതിൽ തനിക്ക് ബഹുമാനമുണ്ടെന്നാ’യിരുന്നു മെലോണിക്ക് അറ്റ്‌ലാൻ്റിക് കൗൺസിൽ ഗ്ലോബൽ സിറ്റിസൺ അവാർഡ് സമ്മാനിക്കവെ മസ്‌ക് പറഞ്ഞത്. മെലോണി വിശ്വാസ്യയോഗ്യയും സത്യസന്ധതയും ഉള്ള ഒരാളാണെന്നും രാഷ്ട്രീയക്കാരെ കുറിച്ച് അത് എപ്പോഴും പറയാനാവില്ലെന്നും മസ്ക് കൂട്ടിചേർത്തിരുന്നു. ഇതിന് പിന്നാലെ മസ്കിൻ്റെ പ്രതികരണം മെലോണി ഷെയർ ചെയ്യുകയും മസ്കിന് നന്ദി പറയുകയും ചെയ്തിരുന്നു.

ഇറ്റലിയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് 47കാരിയായ ജോർജിയ മെലോണി. കഴിഞ്ഞ ജൂണിൽ ഇറ്റലി അതിഥേയത്വം വഹിച്ച ജി7 ഉച്ചകോടിയിൽ ലോകനേതാക്കളൊടൊപ്പം തിളങ്ങിയ മെലോണി ലോകത്തിൻ്റെ സവിശേഷമായ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. G7 ഉച്ചകോടിക്കിടെ നടന്ന അത്താഴ വേളയിൽ ജോർജിയ മെലോണി ഇറ്റാലിയൻ നാടോടി നൃത്തമായ പിസ്സിക്ക നൃത്തം ചെയ്തതും വാർത്തയായിരുന്നു. തൻ്റെ സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഏതാനും സെക്കൻഡുകളുള്ള ഈ നൃത്തം മെലോണി പോസ്റ്റ് ചെയ്തിരുന്നു. വളരെ പെട്ടെന്ന് അത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Share

More Stories

പാക്കഡ് ഭക്ഷണങ്ങളുടെ അപകടം; മനുഷ്യ ശരീരത്തിൽ 3600ലധികം മാരക രാസവസ്‌തുക്കൾ

0
ഈ കാലഘട്ടത്തിൽ പാക്കഡ് ഭക്ഷണങ്ങൾ ജീവിതശൈലിയുടെ ഭാഗമായി തീർന്നിട്ടുണ്ട്. പച്ചക്കറി മുതൽ പലഹാരം വരെ കറി മസാല മുതൽ റെഡിമെയ്‌ഡ്‌ ഭക്ഷണം വരെ എല്ലാം പാക്കഡ് ആകുന്ന ഇന്നത്തെ കാലത്ത് അതിൻ്റെ ആരോഗ്യ...

സൂപ്പർവൈസർ അവധി നിഷേധിച്ചു; ജീവനക്കാരിയുടെ മരണം ആരോഗ്യസ്ഥിതി മോശമായെന്ന് റിപ്പോർട്ട്‌

0
ജോലിസ്ഥലത്ത് നേരിടേണ്ടി വരുന്ന അമിത സമ്മർദ്ദങ്ങളും അധികം മണിക്കൂറുകൾ ജോലി ചെയ്യുന്നതിൻ്റെ ദൂഷ്യഫലങ്ങളും സംബന്ധിച്ച വലിയ ചർച്ചകൾ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ ചർച്ചകൾക്ക് തുടക്കമിട്ടത് പൂനെയിലെ എർണസ്റ്റ് ആൻഡ് യങ് കമ്പനിയിലെ...

ഹസ്സൻ നസ്റല്ല ആരായിരുന്നു? ഹിസ്ബുള്ള ലെബനൻ സൈന്യത്തേക്കാൾ വലിയൊരു ശക്തിയായത് എങ്ങനെ?

0
മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാൻ്റെ കാര്യമായ പിന്തുണയോടെ ഹിസ്ബുള്ളയെ നയിച്ച നസ്‌റല്ല ഇസ്രായേൽ വധിക്കപ്പെടുമെന്ന ഭയത്തിനിടയിൽ വർഷങ്ങളായി പൊതുവേദികളിൽ കണ്ടിരുന്നില്ല. ഒരു പച്ചക്കറി കച്ചവടക്കാരൻ്റെ മകൻ. നസ്‌റല്ലയുടെ നേതൃത്വം ലെബനൻ അധിനിവേശം നടത്തുന്ന ഇസ്രായേൽ സൈനികരോട്...

നസ്റല്ല കൊല്ലപ്പെട്ടു, ‘ഓപ്പറേഷൻ ന്യൂ ഓർഡർ’ ബോംബിങ്; ഇനി ലോകത്തെ ഭയപ്പെടുത്തില്ലെന്ന് ഇസ്രായേൽ

0
ലെബനനിലെ ബെയ്റൂട്ടിൽ നടന്ന വൻ വ്യോമാക്രമണത്തിൽ ലെബനനിലെ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ പിടികിട്ടാപ്പുള്ളിയായ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ശനിയാഴ്‌ച അവകാശപ്പെട്ടു. ഓപ്പറേഷൻ ന്യൂ ഓർഡർ എന്ന് പേരിട്ടിരിക്കുന്ന...

ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയതിന് നിർമല സീതാരാമന് എതിരെ കേസ്

0
റദ്ദാക്കിയ ഇലക്ടറൽ ബോണ്ടുകൾ വഴി കൊള്ളയടിച്ചെന്ന ആരോപണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ബെംഗളൂരു കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി കൊള്ളയടിക്കൽ നടത്തിയെന്ന് ആരോപിച്ച് ജനഅധികാര സംഘർഷ സംഘടനയിലെ...

ഇടതുപക്ഷത്തിൻ്റെ മൂല്യങ്ങൾ ശോഷിക്കാൻ കാരണമായി, എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്‌ച: പ്രകാശ് ബാബു

0
എഡിജിപി എംആർ അജിത് കുമാറിൻ്റെ ആർഎസ്എസ് കൂടിക്കാഴ്‌ച ഇടത് പക്ഷത്തിൻ്റെ മൂല്യങ്ങൾ ശോഷിക്കാൻ കാരണമായെന്ന് സിപിഐ നേതാവും ദേശീയ എക്സിക്യൂട്ടീവ് അം​ഗവുമായ പ്രകാശ് ബാബു. ഇടതുപക്ഷം സംസ്ഥാനം ഭരിക്കുന്ന സമയത്ത് പൊലീസ് ഉദ്യോഗസ്ഥൻ...

Featured

More News