20 September 2024

അമിത ജോലിഭാരം; അന്നയുടെ വിയോഗ ശേഷവും കൂടെ നിന്നില്ല, ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിക്കെതിരെ പിതാവ്

വീട്ടിലെത്തുമ്പോള്‍ പലപ്പോഴും രാത്രി ഒന്നര മണിയാകും. അന്നയ്ക്ക് വീട്ടിലെത്തിയിട്ടും ജോലി ചെയ്യേണ്ടി വന്നിരുന്നുവെന്നും പിതാവ്

കൊച്ചി: അമിത ജോലി ഭാരത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ബഹുരാഷ്ട്ര കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങിനെതിരെ ആരോപണവുമായി പിതാവ്. ജോലിക്ക് മേല്‍ അമിത ജോലി നല്‍കുന്ന രീതിയായിരുന്നു കമ്പനിയുടേതെന്ന് മരിച്ച അന്നയുടെ പിതാവ് സിബി ജോസഫ് പറഞ്ഞു. അന്നയുടെ മരണത്തിന് ശേഷവും കമ്പനിയുടെ ഭാഗത്ത് നിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്. അന്നയുടെ സംസ്‌കാര ചടങ്ങുകളില്‍ പോലും കമ്പനി പ്രതിനിധികള്‍ പങ്കെടുത്തില്ലെന്ന് സിബി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

സിഎ പരീക്ഷ പാസായ ശേഷം അന്ന ആദ്യമായി ജോലിക്ക് കയറിയത് ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയിലാണെന്ന് പിതാവ് പറഞ്ഞു. മാര്‍ച്ച് പതിനെട്ടിന് അവള്‍ ജോലിക്ക് പ്രവേശിച്ചു. ടാക്‌സ് ഓഡിറ്റ് വിഭാഗത്തിലായിരുന്നു അന്നയ്ക്ക് ജോലി. ബജാജ് ഓട്ടോയുടെ അടക്കം ഓഡിറ്റിംഗ് ചെയ്‌തിരുന്നത് അന്നയായിരുന്നു. ഇത്തരത്തിലുള്ള കമ്പനികള്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്‌തിരിക്കുന്നതിനാല്‍ അന്നയ്ക്ക് അമിത ജോലി ഭാരം ഉണ്ടായിരുന്നു. ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തുമ്പോള്‍ പലപ്പോഴും രാത്രി ഒന്നര മണിയാകും. അന്നയ്ക്ക് വീട്ടിലെത്തിയിട്ടും ജോലി ചെയ്യേണ്ടി വന്നിരുന്നുവെന്നും പിതാവ് പറഞ്ഞു.

പല ദിവസങ്ങളിലും അന്ന ഉറങ്ങാറുണ്ടായിരുന്നല്ല. അവള്‍ താമസിക്കുന്ന സ്ഥലത്ത് പത്ത് മണിവരെയേ ഭക്ഷണം ലഭിക്കുമായിരുന്നുള്ളൂ. താമസിച്ചു വരുന്നതുകൊണ്ട് അന്ന പലപ്പോഴും ഭക്ഷണം കഴിക്കുമായിരുന്നില്ല. ഉറക്കം കൃത്യസമയത്ത് ഭക്ഷണവുമില്ലാതെ വന്നതോടെ അന്നയ്ക്ക് ഇടയ്ക്കിടയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു തുടങ്ങിയെന്നും പിതാവ് പറഞ്ഞു.

ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് അന്ന താമസിക്കുന്ന സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. അമ്മ അനിത സെബാസ്റ്റ്യന്‍ മകള്‍ നേരിട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് കത്തയച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Share

More Stories

അപ്രത്യക്ഷമാകുന്ന ‘ഗ്ലേഷ്യൽ തടാകം’; ഭൂമിയിലെ വിചിത്ര സ്ഥലങ്ങൾ

0
വെള്ളം ഒരു അത്ഭുത ദ്രാവകമാണ്. ഏതാണ്ട് ഏത് പദാർത്ഥത്തെയും അലിയിക്കാനുള്ള ശേഷിയുള്ളതിനാൽ ഇത് ഒരു സാർവത്രിക ലായകമാണ്. അതിനാൽ ശരീരത്തിലെ രാസപ്രവർത്തനങ്ങളും ജൈവപ്രക്രിയകളും നടത്താൻ ജീവജാലങ്ങൾ ജലം ധാരാളമായി ഉപയോഗിക്കുന്നു. ജലത്തിന് ദ്രവ്യത്തിൻ്റെ വിവിധ...

‘കാഴ്‌ചയില്ലാത്തവർക്കും കാണാം’; ബ്ലൈൻഡ് സൈറ്റ് നൂതന വിദ്യയുമായി ഇലോൺ മസ്‌ക്

0
കാഴ്‌ചയില്ലാത്തവർക്കും കാഴ്‌ച സാധ്യമാക്കുന്ന ഉപകരണം നിർമിക്കാൻ ഒരുങ്ങി ഇലോൺ മസ്‌കിൻ്റെ ന്യൂറാലിങ്ക്. ഒപ്റ്റിക് നാഡികൾ തകരാറിലാവുകയും ഇരു കണ്ണുകളുടെയും കാഴ്‌ച നഷ്‌ടപ്പെടുകയും ചെയ്‌തവർക്ക് ന്യൂറാലിങ്കിൻ്റെ ബ്ലൈൻഡ് സൈറ്റ് എന്ന ഉപകരണത്തിൻ്റെസഹായത്തോടെ കാണാൻ സാധിക്കും...

പോത്തിൻ്റെ കൊഴുപ്പും മീനെണ്ണയും തിരുപ്പതി ലഡുവിൽ; ലാബ് റിപ്പോർട്ട് പുറത്തുവിട്ടു, അന്വേഷണം വേണമെന്ന് ആവശ്യം

0
ലോക പ്രശസ്‌തമായ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാൻ പോത്തിൻ്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചതായി ആന്ധ്രപ്രദേശ് ഭരണകക്ഷിയായ തെലുങ്ക് ദേശം പാർട്ടി അവകാശപ്പെട്ടു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍...

കൂടെയുണ്ട് ഞങ്ങൾ; വയനാടിനായി ഒരു അതിജീവന ഗാനം

0
കൂടെയുണ്ട് ഞങ്ങൾ എന്ന പേരിൽ മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഒരു അതിജീവന ഗാനം പുറത്തിറങ്ങി. സുരേഷ് നാരായണൻ എഴുതി വിഷ്ണു എസ് സംഗീതം നൽകി ആലപിച്ച ഈ ചെറിയ ഗാനം വയനാട് ദുരന്തഭൂമിയിലെ...

വയനാട് ദുരന്ത ചെലവുകളും ഉമ്മൻചാണ്ടി ഭരണകാലവും; മാധ്യമങ്ങൾ കാണാത്ത കാഴ്ചകൾ

0
| ശ്രീകാന്ത് പികെ വയനാട് ദുരന്തത്തിന്റെ മറവിൽ പിണറായി വിജയന്റെ സർക്കാർ കോടികളുടെ എസ്റ്റിമേറ്റ് മെമ്മോറാണ്ടമായി കൊടുത്ത് കൊള്ള നടത്താൻ പോകുന്നു എന്ന് ഏകദേശം എല്ലാവർക്കും മനസിലായി നിൽക്കുമ്പോഴാണ് ഈ സമയത്ത് പൊങ്ങി വന്ന...

ഉരുൾ; ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സിനിമ എത്തുന്നു

0
വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം ലോക മനസാക്ഷിയെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരുന്നു .ഇപ്പോൾ ഇതാ ഈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ഒരു സിനിമ അണിയറയിൽ ഒരുങ്ങുന്നു. "ഉരുൾ "എന്ന് പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം...

Featured

More News