7 March 2026

മരിച്ചാലും രാജ്യം വിടാൻ പാസ്പോർട്ട്‌ വേണം; ലോകത്ത് പാസ്പോർട്ടുള്ള ഏക മമ്മി

ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ റാംസെസ് II, അതായത് 3,000 വര്‍ഷം പഴക്കമുള്ള മമ്മിക്ക് ചരിത്രത്തില്‍ ആദ്യമായി പാസ്പോര്‍ട്ട് നല്‍കി.

ലോകത്ത് പാസ്പോർട്ടുള്ള ഏക മമ്മിയാണ് റാംസെസ് II. 66 വര്‍ഷത്തോളം ഈജിപ്ത് അടക്കി ഭരിച്ച പുരാതന ഈജിപ്തിലെ ഏറ്റവും വലിയ ഫറവോന്മാരിൽ ഒരാളാണ് റാംസെസ് അദ്ദേഹത്തിന് മുമ്പോ പിമ്പോ അത്രയും ഭരണനേട്ടങ്ങള്‍ ഉണ്ടാക്കിയ മറ്റൊരു ഫറവോ ഈജിപ്ത് ഭരിച്ചിട്ടില്ല എന്നതാണ് ചരിത്രം. മരണാനന്തരം 3,000 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് ലഭിച്ച അംഗീകാരമാണ് പാസ്പോർട്ട്‌. മറ്റാര്‍ക്കും ലഭിക്കാത്ത അംഗീകാരമായ ഈ പാസ്പോര്‍ട്ടില്‍ പക്ഷേ ഉപയോഗിച്ച റാംസെസ് II -ന്‍റെ ചിത്രം മാറിപ്പോയി. 1302 ബിസിയിൽ ജനിച്ച അദ്ദേഹം കൗമാരത്തിന്‍റെ അവസാനത്തിലോ 20-കളുടെ തുടക്കത്തിലോ പിതാവിന്‍റെ മരണശേഷം രാജാധികാരമേറ്റു. 66 വര്‍ഷം ഭരിച്ച്, ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ രാജാവായി. പഴയ രാജ്യത്തിലെ ഫറവോയായ പെപ്പി II ആണ് ഏറ്റവും കൂടുതല്‍ കാലം ഈജിപ്ത് ഭരിച്ചത്. പക്ഷേ ഭരണനേട്ടങ്ങളില്‍ മറ്റാരെക്കാളും മുന്നിലായിരുന്നു റാംസെസ് II. മരണാനന്തരം നൈൽ നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള രാജാക്കന്മാരുടെ താഴ്‌വാരയിലായിരുന്നു റാംസെസ് II -ന്‍റെ മമ്മിയെ അടക്കിയിരുന്നത്. എന്നാല്‍ പിന്നീട് ഇത് ദെയർ എൽ-ബഹ്‌രിയിലേക്ക് മാറ്റി. ഒടുവില്‍ 1881 ലാണ് റാംസെസ് II -ന്‍റെ മമ്മി കണ്ടെത്തിയത്. 1885 ല്‍ കെയ്‌റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ റാമെസെസ് II-ന്‍റെ മമ്മി പുനസ്ഥാപിച്ചു. ആദ്യമൊക്കെ കേടുകൂടാതിരുന്ന മമ്മി 1974 ആയപ്പോഴേക്കും നശിച്ച് തുടങ്ങി.

ഒടുവില്‍ കേടുപാടുകള്‍ വന്ന് തുടങ്ങിയ മമ്മി, കൂടുതല്‍ പരിശോധനയ്ക്കായി ഫ്രാന്‍സിലേക്ക് കൊണ്ടുപോകാന്‍ ഭരണതലത്തില്‍ തീരുമാനമായി. എന്നാല്‍ ചില തടസങ്ങളുണ്ടായിരുന്നു. അതില്‍ പ്രധാനം ഈജിപ്ഷ്യന്‍ നിയമമനുസരിച്ച് മരിച്ച വ്യക്തികൾക്ക് പോലും രാജ്യം വിടാൻ ശരിയായ രേഖകൾ ഹാജരാക്കണം. ഈ രേഖകളുപയോഗിച്ച് രാജ്യത്തിന് പുറത്ത് പോകുന്ന ആള്‍ക്ക് തിരിച്ച് വരാനും നിയമപരമായ സംരക്ഷണം നല്‍കുന്നു. സത്യത്തില്‍ റാംസെസ് II-മനെ ഫ്രാന്‍സിലേക്ക് കൊണ്ടുപോയാല്‍, പിന്നീട് ഫ്രാന്‍സുകാര്‍ അദ്ദേഹത്തെ തിരിച്ച് അയച്ചില്ലെങ്കിലോ എന്ന സംശയമായിരുന്നു ഇങ്ങനെ ഒരു രേഖ ആവശ്യപ്പെടാന്‍ കാരണമെന്നും വാദമുണ്ട്.

ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ റാംസെസ് II, അതായത് 3,000 വര്‍ഷം പഴക്കമുള്ള മമ്മിക്ക് ചരിത്രത്തില്‍ ആദ്യമായി പാസ്പോര്‍ട്ട് നല്‍കി. പാസ്പോര്‍ട്ടില്‍ റാംസെസ് II -ന്‍റെ ചിത്രമുണ്ടായിരുന്നു. എന്നാല്‍ റാംസെസ് II -ന്‍റെതായി കൊടുത്തിരുന്ന മുഖചിത്രം ഒരു ചിത്രകാരന്‍ വരച്ചതായിരുന്നു. മമ്മിയുടെ യഥാര്‍ത്ഥ ചിത്രമായിരുന്നില്ല അത്. അദ്ദേഹം ഈജിപ്തിലെ മരിച്ചുപോയ ഫറോവയാമെന്നും പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. അങ്ങനെ 1976 ല്‍ റാംസെസ് II വിമാന മാര്‍ഗം ഫ്രാന്‍സിലെ ബർഗെറ്റ് എയർപോർട്ടിൽ ഇറങ്ങുമ്പോള്‍ സൈനിക ബഹുമതി നല്‍കിയാണ് സ്വീകരിക്കപ്പെട്ടത്. പിന്നീട് പാരിസിലെ എത്‌നോളജിക്കൽ മ്യൂസിയത്തിലേക്ക് എത്തിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഫ്രാന്‍സ് റാംസെസ് II ന്‍റെ മമ്മിയെ ഈജിപ്തിലേക്ക് തിരിച്ചയച്ചു. അങ്ങനെ മരണാനന്തരം കടല്‍ കടന്ന റാംസെസ് II -യുടെ മമ്മി ഇന്ന് കെയ്റോ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News