7 March 2026

എഫ് 35 ഹാങ്ങറിലേക്ക് മാറ്റും; ഇന്ത്യൻ പിന്തുണയ്ക്ക് നന്ദിയറിയിച്ച് യുകെ

പതിനൊന്നാം ദിവസവും വിമാനം റണ്‍വേയില്‍ തന്നെയാണ്. ബ്രിട്ടനിൽ നിന്നുള്ള വിദഗ്ധ സംഘം എത്തിയാലുടന്‍ വിമാനം ഹാങ്ങറിലേക്ക് മാറ്റുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവ് അറിയിച്ചു.

യന്ത്രത്തകരാറിനെത്തുടര്‍ന്ന് കേരളത്തിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രട്ടീഷ് യുദ്ധവിമാനമായ എഫ് 35-ന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ് . പതിനൊന്നാം ദിവസവും വിമാനം റണ്‍വേയില്‍ തന്നെയാണ്. ബ്രിട്ടനിൽ നിന്നുള്ള വിദഗ്ധ സംഘം എത്തിയാലുടന്‍ വിമാനം ഹാങ്ങറിലേക്ക് മാറ്റുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവ് അറിയിച്ചു.

നിലവിൽ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാതിരിക്കാന്‍ എഫ് 35 ഹാങ്ങറിലേക്ക് മാറ്റും. പ്രത്യേക ഉപകരണങ്ങളും യുകെ എഞ്ചിനീയര്‍മാരുടെ സംഘവും എത്തിയാല്‍ ഉടന്‍ വിമാനം ഹാങ്ങറിലേക്ക് മാറ്റും, ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവ് അറിയിച്ചു.

വിഷയത്തിൽ ഇന്ത്യന്‍ അധികാരികളുടെ ഭാഗത്തുനിന്നുള്ള തുടര്‍ച്ചയായ പിന്തുണയ്ക്ക് യുകെ നന്ദി അറിയിക്കുകയും ചെയ്തു. രണ്ടു രാജ്യങ്ങള്‍ക്കുമിടയിലുള്ള ആഴമേറിയ ബന്ധം ഇതിലൂടെ കൂടുതല്‍ തെളിയിക്കുന്നുവെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവ് കൂട്ടിച്ചേർത്തു .

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News