രാജ്യത്ത് വിമാനത്തില്‍ ബോംബ് ഭീഷണി നടത്തിയവര്‍ക്ക് ഉടൻതന്നെ പിടിവീഴും. വിമാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി തുടർച്ചയായി വരുന്നതിനെ തുടര്‍ന്ന് ശക്തമായ നിലപാട് സ്വീകരിക്കാൻ ഒരുങ്ങുകയാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ ആന്‍ഡ് സെക്യൂരിറ്റിയുടെ പഴയ നിര്‍ദ്ദേശങ്ങള്‍ പുന പരിശോധിക്കാനും, ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുമാണ് തീരുമാനമായിരിക്കുന്നത്.
ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റം ചെയ്തവരെ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചേക്കും. അതേസമയം, വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് എയര്‍ ഇന്ത്യ ഉൾപ്പെടെ രാജ്യത്തെ 70 വിമാന സര്‍വീസുകള്‍ക്കാണ്.
ഏകദേശം 80 കോടി രൂപയാണ് ഇതുവഴി വിമാനക്കമ്പനികള്‍ക്ക് ഇത് മൂലം നഷ്ടം സംഭവിച്ചത്. ഇത്തരത്തിലുള്ള വ്യാജ ഭീഷണികള്‍ ഉന്നയിക്കുന്നവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ റദ്ദാക്കാനും മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു.























