8 March 2026

കൈതപ്രം വെടിവെപ്പ് കേസ്; യുവതിയോടുള്ള സൗഹൃദം തടഞ്ഞു, ഭർത്താവിനെ കൊന്ന് വൈരാഗ്യം തീർത്തുവെന്ന് എഫ്.ഐ.ആർ

കൊലക്ക് ഉപയോഗിച്ച തോക്ക് കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്

കണ്ണൂർ കൈതപ്രത്ത് രാധാകൃഷ്‌ണനെ വെടിവച്ച് കൊലപ്പെടുത്തിയത് വ്യക്തി വിരോധത്തെ തുടർന്നാണെന്ന് എഫ്‌ഐആർ. രാധാകൃഷ്‌ണൻ്റെ ഭാര്യയുമായി പ്രതി സന്തോഷിന് സൗഹൃദം തുടരാൻ കഴിയാത്ത വിരോധത്തെ തുടർന്നായിരുന്നു കൊലപാതകം എന്ന് കണ്ണൂർ റൂറൽ എസ്.പി അനുരാജ് പലിവാൾ പറഞ്ഞു.

കൊലക്ക് ഉപയോഗിച്ച തോക്ക് കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. സമീപത്തെ പുഴയിൽ പ്രതി തോക്ക് ഉപേക്ഷിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്. അവിടെയും പരിശോധന നടത്തും. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും എസ്.പി പറഞ്ഞു.

കൊലപാതകം നടന്ന വീട്ടിൽ ഇപ്പോൾ ഡോഗ് സ്ക്വാർഡും ഫോറെൻസിക്ക് സംഘവും പരിശോധന നടത്തുകയാണ്. രാധാകൃഷ്‌ണനും ഭാര്യക്കും രണ്ട് മക്കളുണ്ട്. വ്യാഴാഴ്‌ച വൈകിട്ട് ആറരയോടെ ആണ് രാധാകൃഷ്‌ണനെ സന്തോഷ് കൊലപ്പെടുത്തിയത്.

നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്‌ണൻ പതിവായെത്തുന്ന നേരം നോക്കി സന്തോഷ്‌ അങ്ങോട്ടേക്ക് തോക്കുമായി എത്തിയെന്നാണ് നിഗമനം. രാധാകൃഷ്‌ണൻ്റെ വീട് പണിയുടെ നിർമാണം ഏറ്റെടുത്തിരുന്നത് സന്തോഷായിരുന്നു. ഇതിന് മുമ്പും സന്തോഷ് രാധാകൃഷ്‌ണനെ ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്‌തിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.

രാധാകൃഷ്‌ണൻ്റെ പോസ്റ്റ്മോർട്ടം വെള്ളിയാഴ്‌ച പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നു. പ്രതി സന്തോഷിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ശാസ്ത്രീയ തെളിവുകളിൽ പ്രധാനമായ തോക്ക് കണ്ടെത്താൻ സാധിക്കൂ എന്നാണ് പോലീസ് ഓഫീസർ പറയുന്നത്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News