മലയാള സിനിമയ്ക്ക് അഭിമാന നേട്ടവുമായി കഴിഞ്ഞ ദിവസം തിയേറ്ററിൽ റിലീസ് ചെയ്ത സിനിമയാണ് ബ്ലെസ്സി-പ്രിത്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ആടുജീവിതം. ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷൻ ആണ് സിനിമ നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുമായി 8.78 കോടിയുംവിദേശത്ത് നിന്നും 7.26 കോടിയുമാണ് സിനിമ നേടിയതെന്ന് അനലിസ്റ്റുകൾ പറയുന്നു.
പല ജിസിസി രാജ്യങ്ങളിലും നിരോധനം ഉണ്ടായിട്ട് പോലും സിനിമ നേടിയ ആദ്യ ദിന കളക്ഷൻ അഭിമാനാർഹമായ നേട്ടമാണ് എന്നാണ് സിനിമ പ്രവർത്തകർ പ്രതികരിക്കുന്നത്. ആദ്യ ദിന കലക്ഷനിൽ റെക്കോർഡ് ഇട്ടുകൊണ്ട് ലിസ്റ്റിൽ നാലാം സ്ഥാനം നേടിയിരിക്കുകയാണ് ആടുജീവിതം. മരക്കാർ, കുറുപ്പ്, ഒടിയൻ എന്നീ സിനിമകൾ ആണ് തൊട്ട് മുന്നിൽ.
അതേ സമയം സിനിമ പ്രവർത്തകരെയും ആശ്വാധകരെയും ഏറെ വിഷമിപ്പിക്കുന്ന മറ്റൊരു വാർത്തയാണ് സംവിധായകൻ ബ്ലെസ്സി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ആദ്യ പ്രദർശനത്തിന് ശേഷം സിനിമയുടെ വ്യാജ പതിപ്പുകൾ ആയി തിയേറ്റർ കോപ്പികൾ ഒരു വിഭാഗം മനഃപൂർവ്വം പ്രചരിപ്പിക്കുന്നതായി കാണപ്പെട്ടു എന്നാണ് ബ്ലെസ്സി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
മൊബൈൽ ക്യാമെറകളും മറ്റു ക്യാമെറകളും ഒളിപ്പിച്ചു വെച്ചുകൊണ്ട് സിനിമ പൂർണ്ണമായും റെക്കോർഡ് ചെയ്തുകൊണ്ടാണ് ഈ രീതിയിൽ തീർത്തും നെറികെട്ട പ്രവർത്തനവുമായി ഒരു വിഭാഗം ഇറങ്ങിയിരിക്കുന്നത്. ഒരു വലിയ വിഭാഗം മനുഷ്യരുടെ അധ്വാനത്തെ കണ്ടില്ലെന്ന് നടിക്കുന്ന ഈ പ്രവർത്തിക്കു എതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്