20 May 2025

‘അനീഷിനെതിരെ അഞ്ച് ക്രൈംബ്രാഞ്ച് കേസുകള്‍’; അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ഇഡ‍ി

ഇഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖര്‍ കുമാര്‍ മുഖ്യപ്രതിയായ കേസില്‍ മറ്റ് മൂന്നുപേരെ അറസ്റ്റ് ചെയ്‌ത്‌ നടപടിക്രമങ്ങളുമായി വിജിലന്‍സ് മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ് ഇഡിയുടെ ‌വിശദീകരണം

ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യപ്രതിയായ കൈക്കൂലി കേസില്‍ വിശദീകരണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡ‍ി). പരാതിക്കാരനായ വ്യവസായി അനീഷ് ബാബു ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അനീഷിനെതിരെ അഞ്ചു ക്രൈംബ്രാഞ്ച് കേസുകളുണ്ടെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഇഡി വ്യക്തമാക്കി.

ഇഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖര്‍ കുമാര്‍ മുഖ്യപ്രതിയായ കേസില്‍ മറ്റ് മൂന്നുപേരെ അറസ്റ്റ് ചെയ്‌ത്‌ നടപടിക്രമങ്ങളുമായി വിജിലന്‍സ് മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ് ഇഡിയുടെ ‌വിശദീകരണം.

‌എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് അനീഷിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ഇഡി പറഞ്ഞു. ഇതോടൊപ്പം, അനീഷ് ബാബുവിനെതിരായ കേസിൻ്റെ വിശദാംശങ്ങളും ഇഡി പുറത്തുവിട്ടിട്ടുണ്ട്.

അനീഷിനെതിരെ കൊട്ടാരക്കര പൊലീസിലും ക്രൈംബ്രാഞ്ചിലുമായി അഞ്ച് കേസുകള്‍ നിലവിലുണ്ടെന്നും 24 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും ഇഡി വ്യക്തമാക്കി.

അനീഷിന് മൂന്ന് സമന്‍സുകള്‍ നല്‍കിയിരുന്നു‌. അതില്‍ ആദ്യ രണ്ടിനും ഇയാള്‍ ഹാജരായിരുന്നില്ല. മൂന്നാംതവണയാണ് ഹാജരായത്. ഹാജരായ ഘട്ടത്തില്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നു എന്നുപറഞ്ഞ് പുറത്തുപോയ ഇയാള്‍ പിന്നീട് തിരിച്ചുവന്നില്ല. പിന്നീട് ഇയാള്‍ ഒളിവില്‍ പോയി. അന്വേഷണവുമായി അനീഷ് ഒരുവിധത്തിലും സഹകരിച്ചിരുന്നില്ല.

പിഎംഎല്‍എ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനടക്കം അനീഷ് ശ്രമിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയും സുപ്രീംകോടതിയും അനീഷിൻ്റെ ആവശ്യങ്ങള്‍ തള്ളി. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഈ സംഭവങ്ങളെന്നും ഇഡി വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് ഇഡിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അനീഷ് പ്രവര്‍ത്തിച്ച് തുടങ്ങിയത് എന്നാണ് വാദം. ആദ്യം ഒരു ഉദ്യോഗസ്ഥൻ്റെ പേരുപറയുകയും പിന്നീട് മാറ്റിപ്പറയുകയും അടക്കം പരസ്‌പര വിരുദ്ധമായ ആരോപണങ്ങളാണ് അനീഷ് ഉന്നയിക്കുന്നതെന്നും ഇഡി ആരോപിച്ചു. അതുകൊണ്ടുതന്നെ അനീഷിൻ്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും ഇഡി വാദിക്കുന്നു. അതേസമയം, നീതിയുക്തവും പക്ഷപാത രഹിതവുമായ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും ഇഡി വ്യക്തമാക്കി.

ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യപ്രതിയായ കൈക്കൂലി കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിജിലന്‍സിൻ്റെ പക്കല്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരാഞ്ഞിട്ടുണ്ട് എന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു. കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് ബാബുവിൻ്റെ പരാതിയിലാണ് എറണാകുളം വിജിലന്‍സ് യൂണിറ്റ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

അനീഷിൻ്റെ പേരിലുള്ള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ഇഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

Share

More Stories

“മനസ് ഒന്നിലും നില്‍ക്കുന്നില്ല”; ബ്രെയിന്‍ ഫോഗ് ഉണ്ടായിട്ടില്ലേ? ഇതാണ് കാര്യം

0
ഓര്‍മയും ഏകാഗ്രതയും ഭാവനയും താത്കാലികമായി എങ്കിലും നഷ്‌ടപ്പെട്ടത് പോലെ തോന്നാറുണ്ടോ? ഒന്നിലും ഉറച്ച് നില്‍ക്കാതെ മനസ് അലയുക, ചിന്തകള്‍ക്ക് ഒരു വ്യക്തതയും ഇല്ലാതിരിക്കുക, ഒന്നിനും മൂഡില്ലാതിരിക്കുക, ക്രിയേറ്റീവാകാന്‍ പറ്റാതിരിക്കുക തുടങ്ങിയവ ചില ദിവസങ്ങളില്‍...

തമിഴ്‌നാടിൻ്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു; മുല്ലപ്പെരിയാ‍ർ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താം

0
മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്ന നിർദേശവുമായി സുപ്രീം കോടതി. തമിഴ്‌നാടിൻ്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ നടപടി. മേല്‍നോട്ട സമിതി ശുപാര്‍ശ ചെയ്‌ത വാര്‍ഷിക അറ്റകുറ്റപ്പണികൾ നടത്താനുള്ള നിർദേശത്തിനാണ് സുപ്രീം കോടതി അനുമതി...

തുർക്കി വസ്ത്ര ബ്രാൻഡുകളുടെ വിൽപന നിർത്തി മിന്ത്രയും അജിയോയും

0
ഓൺലൈൻ പോർട്ടലിൽ നിന്ന് തുർക്കിയുടെ വസ്ത്ര ബ്രാൻഡുകൾ നീക്കി ഇ കൊമേഴ്‌സ് കമ്പനികളായ മിന്ത്രയും അജിയോയും. അടുത്തിടെ നടന്ന ഇന്ത്യ- പാകിസ്ഥാൻ സൈനിക സംഘർഷത്തിൽ തുർക്കി പാകിസ്ഥാനെ പിന്തുണച്ചതിന് എതിരെ ബഹിഷ്‌കരണ ആഹ്വാനങ്ങൾ...

ലണ്ടൻ ആസ്ഥാനമായ ആംനസ്റ്റി ഇന്റർനാഷണലിന് നിരോധനവുമായി റഷ്യ

0
ലണ്ടൻ ആസ്ഥാനമായുള്ള സർക്കാരിതര സംഘടനയായ (എൻ‌ജി‌ഒ) ആംനസ്റ്റി ഇന്റർനാഷണലിനെ റഷ്യൻ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് നിരോധിച്ചു. റുസോഫോബിയയും ((റഷ്യക്കാരുമായോ റഷ്യയുമായോ ഉള്ള ഭയം, ശത്രുത അല്ലെങ്കിൽ മുൻവിധി) ഉക്രേനിയൻ സൈന്യത്തെ പിന്തുണയ്ക്കുന്നതായും ആരോപിച്ചാണ്...

സർവേ നടപടികൾ സംഭൽ ഷാഹി മസ്‌ജിദിൽ തുടരാം; ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി

0
സിവില്‍ കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ട് സംഭൽ മസ്‌ജിദ്‌ സർവേ അലഹബാദ് ഹൈക്കോടതി ശരിവച്ചു. സംഭല്‍ മസ്‌ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണ കോടതി ഉത്തരവിൽ ഒരു പ്രശ്‌നവുമില്ലെന്ന് അലഹബാദ് കോടതി...

യുകെയിൽ ചാരവൃത്തി ആരോപിച്ച് ഇറാനും ബ്രിട്ടനും പ്രതിനിധികളെ വിളിച്ചുവരുത്തി

0
യുകെയിൽ ചാരവൃത്തി ആരോപിച്ച് മൂന്ന് ഇറാനികൾക്കെതിരെ കേസെടുത്തതിനെത്തുടർന്ന് ബ്രിട്ടനും ഇറാനും പരസ്പരം സ്ഥാനപതികളെ വിളിച്ചുവരുത്തി. മെയ് 3 ന് മൂന്ന് ഇറാനിയൻ പുരുഷന്മാരെ അറസ്റ്റ് ചെയ്തു, ഇവരെ ഇറാനായി ചാരപ്പണി നടത്തിയതിന് ശനിയാഴ്ച...

Featured

More News