7 March 2026

പറക്കും ടാക്സികൾ ഇന്ത്യയിലും; 2025 ഓടെ സാധ്യമാകുമെന്ന് സൂചന

രണ്ട് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനും കഴിയും. 500 മീറ്റർ മുതല്‍ രണ്ട് കിലോമീറ്റർ ദൂരത്തില്‍ വരെ പറക്കാനാകും.

സങ്കേതികവിദ്യ അതിന്റെ ഏറ്റവും ഉയർച്ചയില്‍ എത്തുമ്പോൾ പറക്കുന്ന ടാക്‌സികള്‍ (ഇ പ്ലെയിന്‍) വരുമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ അത്രയൊന്നും കാത്തിരിക്കേണ്ട 2025 മുതല്‍ ഇത് ഇന്ത്യയിലും സാധ്യമാകുമെന്നാണ് സൂചനകള്‍. ഐഐടി മദ്രാസിലെ ഒരു കമ്പനി വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ പറക്കും ടാക്‌സിയുടെ വിശദാംശങ്ങള്‍ മഹിന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയർപേഴ്‌സണായ ആനന്ദ് മഹിന്ദ്ര സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചു.

വരാനിരിക്കുന്ന ഇലക്ട്രിക് ഇ പ്ലെയിനിന്റെ ചിത്രങ്ങളും വിശദാംശങ്ങളും മഹിന്ദ്ര പങ്കുവെച്ചിട്ടുണ്ട്. ഒറ്റച്ചാർജിൽ 200 കിലോമീറ്റർ വരെയായിരിക്കും ദൂരപരിധി. ലംബമായി ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും സാധിക്കും. 200 കിലോഗ്രാം വരെയായിരിക്കും പേലോഡ് ശേഷി. രണ്ട് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനും കഴിയും. 500 മീറ്റർ മുതല്‍ രണ്ട് കിലോമീറ്റർ ദൂരത്തില്‍ വരെ പറക്കാനാകും. 10 മിനുറ്റുകൊണ്ട് 10 കിലോമീറ്റർ വരെ എത്താനും സാധിക്കും.

മണിക്കൂറില്‍ 200 കിലോമീറ്ററായിരിക്കും പരമാവധി വേഗത. ഇ പ്ലെയിന്‍ നിർമാണഘട്ടത്തിലായതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിരത്തിലൂടെ ഓടുന്ന ടാക്സികളുടെ ഇരട്ടിത്തുകയായിരിക്കും നിരക്കെന്നാണ് പ്രാഥമിക വിവരം. പ്രാഥമിക ഘട്ടത്തിലായതിനാല്‍ ഇനിയും നടപടികള്‍ ബാക്കിയുണ്ട്. സുരക്ഷിതവും കാര്യക്ഷമവുമായ പ്രവർത്തനത്തിന് നിയന്ത്രണങ്ങളും അടിസ്ഥാനസൗകര്യ വികസനവും ആവശ്യമാണ്.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News