8 March 2026

ക്രിസ്മസ് ട്രീക്ക് മുന്നില്‍ ഇരുന്നുള്ള കുടുംബ ചിത്രം പങ്കുവെച്ചു; ഫുട്‌ബോള്‍ താരം മുഹമ്മദ് സലായ്ക്ക് സൈബര്‍ ആക്രമണം

മുന്‍ വര്‍ഷങ്ങളിലും ഇത്തരം ചിത്രങ്ങള്‍ സലാ പോസ്റ്റ് ചെയ്‌തിട്ടുണ്ട്

ലിവര്‍പൂളിൻ്റെ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സലായ്ക്ക് എതിരെ ക്രിസ്മസ് ട്രീക്ക് മുന്നില്‍ ഇരുന്നുള്ള കുടുംബചിത്രം പങ്കുവെച്ചതിന് ഒരു കൂട്ടം ആരാധകരുടെ സൈബര്‍ ആക്രമണം. ക്രിസ്മസ് ആശംസകള്‍ അറിയിച്ചു കൊണ്ട് ഭാര്യയ്ക്കും പെണ്മക്കള്‍ക്കും ഒപ്പമുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്‌തത്. മുന്‍ വര്‍ഷങ്ങളിലും ഇത്തരം ചിത്രങ്ങള്‍ സലാ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

‘നിങ്ങള്‍ എന്നെ നിരാശപ്പെടുത്തി സഹോദരാ..’ എന്നാണ് ഒരാള്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്‌തത്. പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. പിന്നാലെ സലായെ അനുകൂലിച്ചുള്ള കമന്റുകളും വന്നിട്ടുണ്ട്. ‘ക്രിസ്മസ് ആശംസകള്‍. ഈ വിഡ്ഢികളെ അവഗണിക്കുക. നിങ്ങള്‍ക്കും കുടുംബത്തിനും നല്ല ഒരു അവധിക്കാലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, -ഒരാള്‍ കുറിച്ചു.

അതേസമയം, മൊഹമ്മദ് സലായുടെ മിന്നും ഫോമിലാണ് ചാമ്പ്യന്‍സ് ലീഗിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ലിവര്‍പൂള്‍ കുതിക്കുന്നത്. രണ്ടിലും ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News