7 March 2026

‘പരിവാഹൻ സൈറ്റിന്‍റെ പേരിൽ തട്ടിപ്പ്’; 2700 ഓളം പേരെ തട്ടിപ്പിന് ഇരയാക്കിയ സംഘത്തെ പിടികൂടി കൊച്ചി സൈബര്‍ പൊലീസ്

വാരാണസിയിൽ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈബര്‍ പൊലീസ് നേരിട്ടെത്തി പിടികൂടുകയായിരുന്നു

മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരിവാഹൻ സൈറ്റിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ സംഘത്തെ പിടികൂടി കേരള പോലീസ്. രാജ്യവ്യാപകമായി 2700 ഓളം പേരെ തട്ടിപ്പിനിരയാക്കിയ വന്‍ സംഘത്തെയാണ് കൊച്ചി സൈബര്‍ പൊലീസ് വാരാണസിയില്‍ നിന്ന് പിടികൂടിയത്. പിടിയിലായ യുപി സ്വദേശികളുമായി സൈബര്‍ പോലീസ് കൊച്ചിയിലേക്ക് തിരിച്ചു.

മോട്ടോര്‍ വാഹനനിയമം ലംഘിച്ചതായി ചൂണ്ടിക്കാട്ടി വാഹന ഉടമകള്‍ക്ക് പിഴ സന്ദേശം വാട്‌സ് ആപ്പ് നമ്പറില്‍ അയച്ചാണ് സംഘം തട്ടിപ്പിന് തുടക്കമിടുന്നത്. പരിവാഹന്‍ സൈറ്റില്‍ നിന്നെന്ന് തോന്നിക്കും വിധം വ്യാജ സൈറ്റില്‍ നിന്നാണ് സന്ദേശമയക്കുക. പിഴയടക്കാനായി അയക്കുന്ന ലിങ്കില്‍ വാഹന ഉടമ ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ടിലുള്ള പണം നഷ്‌ടമാകുന്ന തരത്തിലാണ് തട്ടിപ്പ് നടത്തിയിരുന്നത്.

പണം നഷ്‌ടമായ എറണാകുളം സ്വദേശിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് രണ്ട് യുപി സ്വദേശികളാണ് തട്ടിപ്പിന് പിന്നിലെന്ന് കൊച്ചി സൈബര്‍ പൊലീസ് തിരിച്ചറിഞ്ഞത്. ഇരുവരും വാരാണസിയിൽ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈബര്‍ പൊലീസ് നേരിട്ടെത്തി പിടികൂടുകയായിരുന്നു.

രാജ്യവ്യാപകമായി 2700 ഓളം പേരെ ഇവര്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കേരളത്തിൽ മാത്രം 500 ഓളം തട്ടിപ്പുകൾ നടത്തിയതായും സംസ്ഥാനത്തെ വാഹന ഉടമകളില്‍ നിന്ന് ഇത്തരത്തില്‍ 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇരുവരെയും കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ പ്രതികളെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് സൈബര്‍ പൊലീസിന്‍റെ പ്രതീക്ഷ.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News