അടുത്ത വര്‍ഷം മുതല്‍ യുഎഇയിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനാസമയത്തില്‍ മാറ്റം വരുന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സ്, ഔഖാഫ്, സകാത്ത് അറിയിച്ചു. രാജ്യത്തെ എല്ലാ പള്ളികളിലും പുതിയ സമയക്രമം അനുസരിക്കണം.
ജനുവരി രണ്ട് മുതല്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും. നിശ്ചയിച്ചിരിക്കുന്ന സമയം പൂര്‍ണ്ണമായി പാലിക്കണമെന്നും പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ വിശ്വാസികള്‍ നേരത്തെ പള്ളിയിലെത്തണമെന്നും അതോറിറ്റി ആഹ്വാനം ചെയ്തു.
പ്രഭാഷണം തടസ്സപ്പെടാതെ പൂര്‍ണമായി പങ്കടുക്കുന്നതിനായി സമയത്തേക്ക് എത്തിച്ചേരണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. രാജ്യത്തെ വെള്ളിയാഴ്ച പ്രാര്‍ത്ഥനാസമയത്തെ ഏകീകരിക്കാനാണ് ഈ പുതിയ തീരുമാനം ലക്ഷ്യമിടുന്നത്.























