11 March 2026

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

ആൻഡമാനിലെ പോർട്ട് ബ്ലയർ, ഹാവ് ലോക് തുടങ്ങി വിവിധ ദ്വീപുകളിലേക്ക് ഏപ്രിൽ 18-ന് ആരംഭിക്കുന്ന ഏഴ് ദിവസത്തെ യാത്രയ്ക്ക് 48,550 രൂപയാണ് നിരക്ക്.

ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന ‘നോർത്ത് കേരള ടെമ്പിൾ’ പാക്കേജാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ യാത്രയ്ക്ക് ഒരാൾക്ക് 12,960 രൂപയാണ് നിരക്ക് ഈടാക്കുന്നത്.

ദക്ഷിണേന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ കൊടൈക്കനാലിലേക്ക് എല്ലാ വ്യാഴാഴ്ചയും അഞ്ച് ദിവസത്തെ ട്രെയിൻ യാത്ര ഐ.ആർ.സി.ടി.സി ഒരുക്കുന്നുണ്ട്, ഇതിന് 10,050 രൂപയാണ് ചിലവ്. കൂടാതെ മധുര, രാമേശ്വരം എന്നിവിടങ്ങളിലേക്ക് എല്ലാ വ്യാഴാഴ്ചകളിലുമുള്ള അഞ്ച് ദിവസത്തെ യാത്രയ്ക്ക് 9,850 രൂപയാണ് നിരക്ക്. ഇരുവശത്തേക്കുമുള്ള ട്രെയിൻ ടിക്കറ്റുകൾ, യാത്രകൾക്കായി പ്രത്യേക വാഹനം, പ്രഭാത ഭക്ഷണമുൾപ്പെടെ എ.സി. ഹോട്ടലുകളിൽ താമസം, യാത്ര ഇൻഷുറൻസ് എന്നിവയെല്ലാം ഈ പാക്കേജുകളിൽ ഉൾപ്പെടുന്നു.

ഉത്തരേന്ത്യൻ യാത്രകൾ ആഗ്രഹിക്കുന്നവർക്കായി കശ്മീരിലെ ശ്രീനഗർ, പഹൽഗാം, ഗുൽമാർഗ്, സോൻമാർഗ് എന്നിവിടങ്ങളിലേക്ക് മാർച്ച് 21-ന് ആറ് ദിവസത്തെ പാക്കേജ് ആരംഭിക്കും, ഇതിന് 42,000 രൂപയാണ് നിരക്ക്. ഗോവയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ താൽപ്പര്യമുള്ളവർക്കായി ഏപ്രിൽ 10-ന് നാല് ദിവസത്തെ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്, 29,050 രൂപയാണ് ഇതിന്റെ ചിലവ്. പ്രകൃതിഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പാക്കേജുകൾ മികച്ച അവസരമാണ് നൽകുന്നത്.

ആൻഡമാനിലെ പോർട്ട് ബ്ലയർ, ഹാവ് ലോക് തുടങ്ങി വിവിധ ദ്വീപുകളിലേക്ക് ഏപ്രിൽ 18-ന് ആരംഭിക്കുന്ന ഏഴ് ദിവസത്തെ യാത്രയ്ക്ക് 48,550 രൂപയാണ് നിരക്ക്. കൂടാതെ ഡൽഹി, ആഗ്ര, മഥുര, അമൃത്‌സർ, ഛണ്ഡീഗഡ് എന്നിവിടങ്ങളിലേക്ക് ഏപ്രിൽ 29-ന് പുറപ്പെടുന്ന ഏഴ് ദിവസത്തെ യാത്രയ്ക്ക് 50,650 രൂപയും നൽകണം. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി www.irctctourism.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 8287932095 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Share

More Stories

ദേശീയപാത ഉദ്ഘാടനം: കേന്ദ്രത്തിന്റെ രാഷ്ട്രീയ കളികൾ

0
| വേദനായകി കേരളത്തിൽ നിർമ്മിച്ച ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിനെ ചുറ്റിപ്പറ്റി വീണ്ടും രാഷ്ട്രീയ വിവാദം ഉയരുകയാണ്. കേരളം തന്നെ വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിലേക്ക് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പോലും...

ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ നാവിക കപ്പലുകൾ അമേരിക്ക ആക്രമിച്ചു

0
ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഷിപ്പിംഗ് റൂട്ടുകളിൽ ഒന്നിനെ തടസപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ വാഷിംഗ്ടൺ ഡിസി ടെഹ്‌റാനോട് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിന് സമീപം പ്രവർത്തിക്കുന്ന 16 ഇറാനിയൻ മൈൻ സ്ഥാപിക്കുന്ന ബോട്ടുകൾ...

കേന്ദ്രം 2.81 ട്രില്യൺ രൂപ ചെലവിന് അനുമതി തേടുന്നു

0
2026 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാമത്തെ സപ്ലിമെൻ്റെറി ഗ്രാന്റുകളുടെ ആവശ്യത്തിലൂടെ, 2.01 ട്രില്യൺ രൂപയുടെ മൊത്തം പണച്ചെലവ് ഉൾപ്പെടെ 2.81 ട്രില്യൺ രൂപയുടെ മൊത്ത അധിക ചെലവിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ചൊവ്വാഴ്‌ച പാർലമെന്റിൻ്റെ...

ഇസ്രായേലിന് എതിരെ 37-ാം തരംഗത്തിൽ ഇറാൻ; ‘ഏറ്റവും ഭാരമേറിയ മിസൈലുകൾ’ ഉപയോഗിച്ചു

0
ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രതിരോധ സേനയുടെ അവകാശവാദം അനുസരിച്ച്, ഇസ്രായേൽ, അമേരിക്കയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തങ്ങളുടെ പ്രതികാര നടപടിയുടെ...

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

0
അസംസ്കൃത എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അമേരിക്ക അനുവദിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഔദ്യോഗിക പ്രസ്‌താവനയിൽ തീരുമാനം സ്ഥിരീകരിച്ചു, മിഡിൽ ഈസ്റ്റിൽ...

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി

0
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ...

Featured

More News