7 March 2026

പറക്കാൻ കഴിയുന്ന ഭീമൻ ദിനോസറുകൾ; ഫോസിൽ കണ്ടെത്തി ഗവേഷകർ

പറക്കുന്ന നട്ടെല്ലുള്ള ആദ്യത്തെ ജീവികളായിട്ടാണ് ശാസ്ത്രലോകം ഇവയെ പരിഗണിക്കുന്നത്.

സ്‌കോട്‌ലന്‍ഡിലെ സ്കൈ എന്ന ദ്വീപ് പ്രദേശത്ത് 166 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള പറക്കുന്ന ഭീമൻ ദിനോസറുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. നാച്ചുറൽ ഹിസ്റ്ററി മ്യുസിയം, യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോൾ, യൂണിവേഴ്സിറ്റി ഓഫ് ലേസസ്റ്റർ യൂണിവേഴ്സിറ്റി ഓഫ് ലിവർപൂൾ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഫോസിലുകളുടെ സാന്നിധ്യം കണ്ടെത്തിയത്. ജേർണൽ ഓഫ് വെർടിബ്രേറ്റ് പാലിയന്റോളജിയിൽ ഫെബ്രുവരി അഞ്ചിനാണ് ഗവേഷകർ ഫോസിലിന്റെ വിവരങ്ങൾ ഉൾപ്പെടുത്തുന്നത്. 166-168 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ടെറോസോർ വിഭാഗത്തിൽപ്പെടുന്ന ദിനോസര്‍ വംശത്തിന് സിയോപ്ടെറ ഇവാൻസെ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പറക്കുന്ന നട്ടെല്ലുള്ള ആദ്യത്തെ ജീവികളായിട്ടാണ് ശാസ്ത്രലോകം ഇവയെ പരിഗണിക്കുന്നത്.

2006 ല്‍ സ്ട്രാതൈർഡ് പെനിൻസുലയിലെ സ്‌കൈ ദ്വീപിലാണ് സിയോപ്ടെറ ഇവാൻസെയുടെ പൂർണ്ണമല്ലാത്ത ഫോസിലുകൾ കണ്ടെത്തുന്നത്. ഫോസിലുകളില്‍ ചിറകിന്റെയും, നട്ടെല്ലിന്റെയും, കാലിന്റെയും ഭാഗങ്ങൾ ഡിജിറ്റൽ സ്കാനിംഗ് കൂടി ചെയ്താണ് കൂടുതൽ പഠനങ്ങൾ നടത്തിയത്. ലഭിച്ച ഭാഗങ്ങൾ വച്ച് ഡിജിറ്റൽ സാങ്കേതിക വിദ്യയുപയോഗിച്ച് മുഴുവൻ ഭാഗങ്ങൾ തയ്യാറാക്കിയ ആദ്യത്തെ ടെറോസോർ വിഭാഗത്തിലുള്ള ദിനോസറായിരിക്കും സിയോപ്ടെറ ഇവാൻസെ. ഗവേഷകർ പറയുന്നതനുസരിച്ച് ചൈനയിലുണ്ടായിരുന്ന ഡാർവിനൊപ്റ്റെറ എന്ന ടെറോസോർ വിഭാഗത്തിൽ നിന്നാണ് ഇവ രൂപപ്പെട്ടത് എന്നാണ് വിലയിരുത്തല്‍.

സ്‌കോട്‌ലന്‍ഡിലെ ഗവേഷണങ്ങള്‍ പ്രകാരം ഡാർവിനോപ്റ്റെറ വിഭാഗത്തിൽപ്പെടുന്ന ദിനോസറുകൾ ഇപ്പോൾ കണക്കാക്കുന്ന സമയത്തേക്കാൾ 25 ദശലക്ഷം വർഷങ്ങൾ അധികം ജീവിച്ചിട്ടുണ്ടാകും എന്നാണ് കരുതുന്നത്. ആദിമ ജുറാസിക് കാലഘട്ടം മുതൽ തന്നെ ഈ ദിനോസറുകളുണ്ടായിരുന്നതായാണ് ഇപ്പോഴത്തെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ദിനോസറുകളിൽ ടെറോസർ വിഭാഗത്തിൽപ്പെടുന്നവ പറക്കാൻ കഴിയുന്നവയാണ്. ഈ വിഭാഗത്തിൽ നിന്ന് പരിണാമം സംഭവിച്ചാണ് പക്ഷികളുണ്ടായത് എന്നും വിശ്വസിക്കപ്പെടുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ ടെറോസർ വിഭാഗത്തിന്റെ പരിണാമം കൂടുതൽ വ്യക്തമായി മനസിലാക്കാൻ സഹായിക്കുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News