7 March 2026

‘ആരുടെയോ കുഞ്ഞിന് ജന്മം നല്‍കി’? ഐവിഎഫ് ക്ലിനിക്കിനെതിരെ യുവതിയുടെ പരാതി

'അജ്ഞാതരുടെ' കുഞ്ഞിനെ പ്രസവിക്കേണ്ടി വരുന്ന ഹതഭാഗ്യരായ അമ്മമാർ കേരളത്തിലും ഉണ്ടാകുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

കേരളം ഉൾപ്പെടെ വന്ധ്യതാ ചികിത്സയില്‍ ഐവിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സേവനം വിലമതിക്കാൻ ആവാത്തതാണ്. എന്നാൽ ഇത്തരം ചികിത്സയുടെ മറവിൽ ദമ്പതികളുടെ ആഗ്രഹങ്ങൾ ചൂഷണം ചെയ്‌തും തട്ടിപ്പുകൾ നടത്തിയും ചില ആശുപത്രികൾ വൻ വ്യവസായമാക്കി മാറ്റിയിരിക്കുകയാണ്.

ആകാംക്ഷാപൂര്‍വം കാത്തിരുന്ന് ജന്മം നല്‍കിയ കുഞ്ഞ് മറ്റാരുടേതോ ആണെന്ന അവകാശ വാദത്തിൽ ഫെർട്ടിലിറ്റി ക്ലിനിക്കിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് ഒരു യുവതി. അമേരിക്കയിലാണ് സംഭവം. ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരെ ക്രിസ്റ്റീന മുറെ എന്ന യുവതി കേസ് ഫയല്‍ ചെയ്‌തതായി എന്‍ബിസി ന്യൂസ്‌ റിപ്പോര്‍ട്ടു ചെയ്‌തു.

38 വയസുകാരിയായ ക്രിസ്റ്റീന മുറെയും അവള്‍ക്ക് ബീജം നല്‍കിയ ആളും വെളുത്ത വര്‍ഗക്കാരായിട്ടും അവര്‍ക്ക് ജനിച്ച കുഞ്ഞ് ആഫ്രിക്കന്‍- അമേരിക്കന്‍ വശത്തില്‍പ്പെട്ടതാണെന്ന് കണ്ടെത്തി. രണ്ടുവര്‍ഷം മുമ്പാണ് ഗര്‍ഭം ധരിക്കുന്നതിന് ക്രിസ്റ്റീന ഐവിഎഫ് ചികിത്സയെടുത്തത്.

2023 ഡിസംബറില്‍ അവര്‍ ആരോഗ്യവാനായ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ‘‘ഞാന്‍ വളരെ സന്തോഷവതി ആയിരുന്നു. ഞാന്‍ ഒരു അമ്മയായിരിക്കുന്നു. ജനിച്ച കുഞ്ഞ് സുന്ദരനും ആരോഗ്യവാനും ആയിരുന്നു. പക്ഷേ, എന്തോ ഒരു കുഴപ്പമുണ്ടെന്ന് വളരെ വ്യക്തമായിരുന്നു,’’ -ക്രിസ്റ്റീന പറഞ്ഞതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു.

പ്രസവത്തിന് ശേഷം ക്രിസ്റ്റീനയും കുഞ്ഞും ഡിഎന്‍എ പരിശോധനക്ക് വിധേയയായി. കുഞ്ഞുമായി അവര്‍ക്ക് യാതൊരു വിധത്തിലുമുള്ള ബന്ധവുമില്ലെന്ന് കണ്ടെത്തി. ‘‘പ്രസവിച്ചുവെങ്കിലും ജനിതകപരമായി കുഞ്ഞ് എൻ്റെതല്ല. അവന് ഞാനുമായി രക്തബന്ധമില്ല. എൻ്റെതിന് സമാനമായ കണ്ണുകളില്ല. പക്ഷേ, അവന്‍ എൻ്റെ മകന്‍ തന്നെയാണ്. എപ്പോഴും എൻ്റെ മകനായിരിക്കും. എന്നാല്‍, എൻ്റെ മനസ്സ് ഒരിക്കലും പൂര്‍ണമായി സുഖപ്പെടുകയോ പൂര്‍ണമായും മുന്നോട്ട് പോകുകയോ ഇല്ല. ഞാന്‍ എപ്പോഴും എൻ്റെ മകന് വേണ്ടി ആഗ്രഹിക്കുകയും അവന്‍ എങ്ങെനെയുള്ള ഒരാളായി മാറുമെന്ന് ചിന്തിക്കുകയും ചെയ്യും,’’ -അവര്‍ കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിന് ജന്മം നല്‍കിയ ഉടന്‍ തന്നെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ക്രിസ്റ്റീന വിവരം അറിയിച്ചു. കുട്ടിയുടെ ജീവശാസ്ത്രപരമായ കാര്യങ്ങൾ മാതാപിതാക്കളോട് ഇക്കാര്യം പറയുകയും ചെയ്‌തു.

‘‘കുഞ്ഞിനെ ആദ്യമായി കണ്ടപ്പോഴുള്ള ഞെട്ടല്‍ അവര്‍ വ്യക്തമായി ഓര്‍ക്കുന്നുണ്ട്. ക്രിസ്റ്റീന ഒരു കോക്കേഷ്യന്‍ സ്ത്രീയാണ്. സമാനമായ രൂപഭാവമുള്ള ബീജ ദാതാവിനെയാണ് അവര്‍ തിരഞ്ഞെടുത്തതും. എന്നാല്‍ അവര്‍ പ്രസവിച്ചത് ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വംശത്തില്‍പ്പെട്ട കുഞ്ഞിനെയാണ്. ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ഇതുപോലെയുള്ള തെറ്റുകള്‍ ഒരിക്കലും സംഭവിക്കരുത്. അത് തെറ്റാണ്,’’ -ക്രിസ്റ്റീനയുടെ അഭിഭാഷകന്‍ ആദം വുള്‍ഡ് എന്‍ബിസി ന്യൂസിനോട് പറഞ്ഞു.

അതേസമയം, ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും മുമ്പ് ആരിലും സംഭവിച്ചിട്ടില്ലെന്നും ക്രിസ്റ്റീനയെ ചികിത്സിച്ച ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് അവകാശപ്പെട്ടു. ‘‘ഈ പിശക് കണ്ടെത്തിയ അതേദിവസം തന്നെ ഞങ്ങള്‍ ആഴമേറിയ വിശകലനം നടത്തുകയും ചികിത്സ തേടിയെത്തുന്നവര്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുകയും ചെയ്‌തു. വീണ്ടും ഇത്തരമൊരു സംഭവം നടക്കില്ലെന്ന് ഉറപ്പാക്കുന്നതിന് കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായും ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

‘അജ്ഞാതരുടെ’ കുഞ്ഞിനെ പ്രസവിക്കേണ്ടി വരുന്ന ഹതഭാഗ്യരായ അമ്മമാർ കേരളത്തിലും ഉണ്ടാകുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഭർത്താവിൻ്റെ ബീജം അനുയോജ്യമല്ലാത്ത സാഹചര്യത്തിലാണ് ചില ക്ലിനിക്കുകൾ അജ്ഞാതരുടെ ബീജം കുത്തിവെച്ച് കുട്ടികളെ ജനിപ്പിക്കുന്നത്.

കേരളത്തിൽ വരുമാന മാർഗത്തിന് രഹസ്യമായി ബീജദാനം നടത്തുന്ന പുരുഷന്മാരും ഉണ്ടെന്നാണ് പുറത്തുവരാത്ത ചില രഹസ്യങ്ങൾ. ദമ്പതികൾക്ക് സംശയം ഉണ്ടാകുമ്പോഴോ, എതെകിലും സാഹചര്യത്തിൽ ഡിഎൻഎ പരിശോധന നടത്തുമ്പോഴോ ആണ് ഈ കൊടും ചതിയുടെ ചുരുളഴിയുന്നത്.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News