9 March 2026

സൗന്ദര്യവും വൈവിധ്യവും ആഘോഷമാക്കി ഗ്ലിറ്റ്സ് & ഗ്ലാം മിസ്സ് & മിസ്സിസ് കേരളം : ദി ക്രൗണ്‍ ഓഫ് ഗ്ലോറി

ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ഐടി പ്രൊഫഷണലുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 30 മത്സരാര്‍ത്ഥികള്‍ പ്രായഭേദമന്യേ സില്‍വര്‍, ഗോള്‍ഡ്, മിസ് എന്നീ മൂന്ന് വിഭാഗങ്ങളിലെ കിരീടത്തിനായാണ് മത്സരിച്ചത്.

സ്ത്രീകളുടെ സൗന്ദര്യവും കഴിവും മാറ്റുരച്ച ഗ്ലിറ്റ്സ് & ഗ്ലാമര്‍ മിസ്സ് & മിസ്സിസ് കേരളം : ദി ക്രൗണ്‍ ഓഫ് ഗ്ലോറി (GNG Miss & Mrs. Keralam- The Crown of Glory) രണ്ടാം സീസണ്‍ സില്‍വര്‍ വിഭാഗത്തില്‍ ഡോ. ആര്യ കുറുപ്പ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡോ. അലിഡ വിന്‍സെന്റ് ഒന്നാം റണ്ണറപ്പും, ആദിത്യ കെ.വി. രണ്ടാം റണ്ണറപ്പ് സ്ഥാനവും നേടി.

ഗോള്‍ഡ് വിഭാഗത്തില്‍ ഡോ. സുമി ജോസ് കിരീടം ചൂടിയപ്പോള്‍ ധന്യാ മാത്യൂ ഒന്നാം റണ്ണറപ്പായും നോയ് ലിസ് ടാനിയ രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മിസ് കേരളം സില്‍വര്‍ വിഭാഗത്തില്‍ പൂജ ആര്‍.എ വിജയിയായി. ഗ്ലിറ്റ്സ് ആന്‍ഡ് ഗ്ലാമര്‍ സ്ഥാപക ദീപ പ്രസന്നയുടെ നേതൃത്വത്തിലുള്ള ഈ സൗന്ദര്യ മത്സരത്തില്‍, ‘Mrs.’ വിഭാഗത്തിനൊപ്പം ഇത്തവണ ‘Miss’ വിഭാഗവും ആദ്യമായി അവതരിപ്പിച്ചു. നാലുദിവസം നീണ്ട മത്സരത്തിന്റെ ഫിനാലെ കൊച്ചി റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് നടന്നത്.

ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ഐടി പ്രൊഫഷണലുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 30 മത്സരാര്‍ത്ഥികള്‍ പ്രായഭേദമന്യേ സില്‍വര്‍, ഗോള്‍ഡ്, മിസ് എന്നീ മൂന്ന് വിഭാഗങ്ങളിലെ കിരീടത്തിനായാണ് മത്സരിച്ചത്. 19 വയസ്സ് മുതല്‍ 61 വയസ്സ് വരെയുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഈ രീതിയിലുള്ള ഷോ ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരിക്കും സംഘടിപ്പിച്ചത്. കൂടാതെ അര്‍ബുദ രോഗത്തെ അതിജീവിച്ച ഡോ. ആതിര ആര്‍ നാഥ്, 61 വയസുകാരിയായ സുമ രവി എന്ന മത്സരാര്‍ത്ഥികള്‍ എല്ലാവര്‍ക്കും പ്രചോദനമായി.

മത്സരാര്‍ത്ഥികള്‍ക്ക് മികച്ച ഗ്രൂമിംഗ്, മെന്റോര്‍ഷിപ്പ് എന്നിവ ലഭ്യമാക്കാന്‍ മൂന്നു ദിവസങ്ങളിലായി ഫാഷന്‍ മേഖലയിലെ വിദഗ്ദ്ധര്‍ പരിശീലനം നല്‍കിയിരുന്നു. യാര, സിട്ര ഡിസൈനേഴ്‌സായിരുന്നു പരിപാടിയുടെ ഔദ്യോഗിക കോസ്റ്റ്യൂം ഡിസൈനേഴ്‌സ്. ഗ്രൂമിംഗ് വിദഗ്ദ്ധരായി ദീവ പേജന്റ സ്ഥാപകരായ അഞ്ജനയു കാള്‍ മാസ്‌കറീനാസും, കൊറിയോഗ്രാഫറായി ജൂഡ് ഫിലിക്‌സും, ഗ്ലാം കോച്ച് & ക്യൂറേറ്ററായി സിസിലിയ സന്യാലും മത്സാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഇത് കൂടാതെ ഈ വര്‍ഷത്തെ മത്സരത്തിന് ഡെന്റല്‍ പാര്‍ട്ണറായി ഡോക്ടര്‍ സ്മൈല്‍ സ്ഥാപക ഡോ. രേഷ്മ, ഗിഫ്റ്റിംഗ് പാര്‍ട്ണറായി അലൈ ഇന്റര്‍നാഷണലും പങ്കെടുത്തു.

ഗ്രാന്റ് ഫിനാലെയില്‍ ജഡ്ജിംഗ് പാനലില്‍ കാള്‍ മാസ്‌കറീനാസ്, എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജരും മിസ്സിസ് മില്ലേനിയം യൂണിവേഴ്സ് ഇന്ത്യ 2025 വിജയിയായ മാര്‍ഗരറ്റ് എ. പി, ഗ്ലിറ്റ്സ് ആന്‍ഡ് ഗ്ലാമര്‍ മിസ്സിസ് കേരളം 2024 ഗോള്‍ഡ് വിഭാഗം വിജയിയായ പ്രിയങ്ക കണ്ണന്‍, സില്‍വര്‍ വിഭാഗം ഫസ്റ്റ് റണ്ണറപ്പായ അമിത എലിയാസ്, സെക്കന്റ് റണ്ണറപ്പായ ഡോ. ശില്‍പ്പ എന്നിവരും ഉള്‍പ്പെടുന്നു.

‘വിജയികള്‍ക്ക് മിസിസ്സ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ-അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഇതോടെ GNG Miss & Mrs. Keralam അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഉയരങ്ങളിലെത്തും. GNG Miss & Mrs. Keralam ഒരു സൗന്ദര്യ മത്സരത്തിന് അതീതമായി, സ്ത്രീകളുടെ ആത്മവിശ്വാസവും കഴിവും ഉന്നത നിലവാരത്തിലേക്ക് കൊണ്ടുപോകുന്ന ഒരു വേദിയാണ്. മികച്ച പരിശീലനവും മികച്ച അവസരങ്ങളും നല്‍കി ഈ ഷോ മുന്നോട്ട് കൊണ്ടുപോകാനാണ് ഞങ്ങളുടെ പദ്ധതി’, ഗ്ലിറ്റ്സ് ആന്‍ഡ് ഗ്ലാമര്‍ സ്ഥാപക ദീപ പ്രസന്ന പറഞ്ഞു.

Share

More Stories

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

ആഗോള എണ്ണ പ്രതിസന്ധി; അസംസ്കൃത എണ്ണ വില 115 ഡോളർ കടന്നു

0
പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന സൈനിക സംഘർഷവും ഇറാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് കാരണമായി. അസംസ്കൃത എണ്ണ വില ബാരലിന് 115 ഡോളർ കവിഞ്ഞു. ഇത് ആഗോള വിതരണ...

മിഡിൽ ഈസ്റ്റ് യുദ്ധം; ഇറാനിൽ 1,332 പേരും ലെബനനിൽ 394 പേരും കൊല്ലപ്പെട്ടു

0
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇപ്പോൾ രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകളും...

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

0
ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി...

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

0
മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ...

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

Featured

More News