7 March 2026

തോക്ക് ചൂണ്ടി 12 കോടിയുടെ സ്വർണവും പണവും കവർന്നു; കർണാടകയിൽ വൻ ബാങ്ക് കവർച്ച

സിസിടിവിയുടെ അറ്റകുറ്റപ്പണിക്ക് ചുമതലപ്പെടുത്തിയ ഏജൻസിയെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്

കർണാടകയിൽ കാറിൽ എത്തിയ ആറംഗ സംഘം തോക്ക് ചൂണ്ടി ബാങ്കിൽ നിന്നും 12 കോടി വിലമതിക്കുന്ന സ്വർണവും പണവും കവർന്നു. മംഗളൂരു ഉള്ളാൾ താലൂക്കിലെ കെസി റോഡിലുള്ള കോട്ടേക്കർ സഹകരണ ബാങ്കിലാണ് കവർച്ച നടന്നത്. കറുത്ത ഫീയറ്റ് കാറിലെത്തിയ ആറുപേരിൽ അഞ്ചുപേർ ബാങ്കിനകത്തേക്ക് പോയി ജീവനക്കാരെ തോക്കുചുണ്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. ആറാമൻ പുറത്തു നിൽക്കുകയായിരുന്നു. മോഷണ മുതലുകൾ അഞ്ചു ചാക്കുകളിലാക്കിയാണ് സംഘം രക്ഷപ്പെട്ടത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശനം നടത്തുന്ന സാഹചര്യത്തിൽ അതീവ സുരക്ഷയായിരുന്നു പ്രദേശത്ത് ഒരുക്കിയിരുന്നത്. ഇത് ഭേദിച്ചാണ് ആറംഗസംഘം മോഷണം നടത്തിയത്. ബാങ്കിലെ സിസിടിവി ക്യാമറകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ആയിരുന്നു കവർച്ച. ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് മനസ്സിലാക്കിയാവാം ഇവർ കവർച്ച ആസൂത്രണം ചെയ്‌തതെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ.

സിസിടിവിയുടെ അറ്റകുറ്റപ്പണിക്ക് ചുമതലപ്പെടുത്തിയ ഏജൻസിയെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. കവർച്ചാ സംഘത്തിലുള്ളവർ പരസ്പരം കന്നഡയിലാണ് സംസാരിച്ചിരുന്നതെങ്കിലും ഇവർ ബാങ്ക് ജീവനക്കാരോട് ഹിന്ദിയിലാണ് സംസാരിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കവർച്ചാ സംഘം എത്തിയ കാറിൻ്റെ നമ്പർ പൊലീസ് പരിശോധിച്ചെങ്കിലും ഇത് വ്യാജമാണെന്ന് കണ്ടെത്തി. അഞ്ചു വർഷം മുമ്പ് ഇതേ ബാങ്കിൽ തോക്ക് ചൂണ്ടി കവർച്ച നടന്നിരുന്നു.

രണ്ടു സംഘങ്ങളായി തിരഞ്ഞാണ് പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം നടത്തുന്നത്. കർണാടക നിയമസഭാ സ്‌പീക്കർ യുടി ഖാദർ സ്ഥലം സന്ദർശിച്ചു. വ്യാഴാഴ്‌ച ബിദറിൽ എടിഎമ്മിൽ നിറയ്ക്കാനായി കൊണ്ടുവന്ന 93 ലക്ഷത്തോളം രൂപ ബൈക്കിൽ എത്തിയ ആക്രമികൾ കവർന്നിതിന് 24 മണിക്കൂറുകൾക്ക് അകമാണ് വീണ്ടും കർണാടകയിൽ ബാങ്ക് കവച്ച നടക്കുന്നത്.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News