7 March 2026

സ്വർണ്ണക്കപ്പിന് ഇടുക്കിയിൽ ആവേശോജ്വല സ്വീകരണം; മനം കവർന്ന് ജില്ലാ റോൾ ബോൾ ടീമിന്റെ പ്രാകടനം

എസ്. പി. സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ബാൻഡ്സെറ്, വനിതകളുടെ ടുവീലർ റാലി, എന്നിവയുടെ അകമ്പടിയോടെയാണ് സ്വർണക്കപ്പിനെ ഇടുക്കിയിലേക്ക് വരവേറ്റത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിനുള്ള സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള പര്യടനത്തിന് ഇടുക്കിയിൽ ആവേശോജ്വല സ്വീകരണം. ജില്ലാ കളക്ടർ ഷീബ റോയ് യുടെ നേതൃത്വത്തിലാണ് പര്യാടനത്തിന് തൊടുപുഴയിൽ സ്വീകരണം നൽകിയത്. കൂടാതെ വിദ്യാഭ്യാസ വകുപ്പിലെ ജില്ലാ സബ് ജില്ലാ തലത്തിലെ ഉദ്യോഗസ്ഥർ, അധ്യാപകർ, കലാ സാംസ്കാരിക മേഖലയിലെ പ്രമുഖർ, വിവിധ സ്കൂളിലെ വിദ്യാർത്ഥികളും സ്വർണക്കപ്പിന് സ്വീകരണം നൽകാനെത്തി.

കേരളത്തിൽ അടുത്ത കാലത്ത് മാത്രം പ്രചാരത്തിൽ വരികയും എന്നാൽ വളരെ പെട്ടന്നുതന്നെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ കായിക ഇനമായ റോൾ ബോൾ ടീമിന്റെ പ്രകടനം ഏവരുടെയും മനം കവരുന്നതായിരുന്നു. കാലിൽ ചക്രം ഘടിപ്പിച്ച സ്‌കേറ്റിങ് ഷൂസിൽ കുട്ടികൾ തീർത്ത പ്രകടനം കാണികളെ സ്തബ്ധരാക്കി. ഇവരെ കൂടാതെ എസ്. പി. സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ബാൻഡ്സെറ്, വനിതകളുടെ ടുവീലർ റാലി, എന്നിവയുടെ അകമ്പടിയോടെയാണ് സ്വർണക്കപ്പിനെ ഇടുക്കിയിലേക്ക് വരവേറ്റത്.

ജനുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. നടിയും ന‍ർത്തകിയുമായ ആശാ ശരത്തിന്റെ നൃത്തവിരുന്നും ഉദ്ഘാടനച്ചടങ്ങിന് ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങളും പൂർത്തിയായി. ലൈറ്റ് ആൻഡ് സൗണ്ട് എല്ലാ പ്രവർത്തനങ്ങളും പൂർത്തീകരിച്ച് പ്രോഗ്രാം കമ്മിറ്റിക്ക് കൈമാറി. ഇത് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ആദ്യ സംഘം കാസർകോട് നിന്ന് ഇന്ന് വൈകിട്ട് കൊല്ലം റെയിൽവെ സ്റ്റേഷനിൽ എത്തും. കലോത്സവത്തിന് എത്തുന്ന സംഘങ്ങളെ യഥാസ്ഥാനത്ത് എത്തിക്കുന്നതിനായി കലോത്സവം വണ്ടികളും തയ്യാറാണ്. ഇത്തവണയും കുട്ടികൾക്ക് രുചികരമായ ഭക്ഷണം തയ്യാറാക്കുന്നത് പഴയിടം നമ്പൂതിരിയാണ്.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News