6 October 2024

തിയേറ്ററിൽ മികച്ച അഭിപ്രായം, ബോക്‌സ് ഓഫീസിൽ പരാജയം; ഒടുവിൽ ഒ ടി ടിയിലേക്ക്

തുടക്കത്തില്‍ ശ്രീ എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. എന്നാല്‍ തുടര്‍ന്ന് നിയമ പ്രശ്നങ്ങളാല്‍ ചിത്രത്തിന്‍റെ പേര് ശ്രീകാന്ത് എന്നാക്കി

രാജ്‌കുമാർ റാവു, അലയ എഫ്, ജ്യോതിക എന്നിവർ അഭിനയിച്ച ‘ശ്രീകാന്ത്’ എന്ന ചിത്രം തിയേറ്ററിൽ മികച്ച അഭിപ്രായം നേടിയിരുന്നു. 50 കോടിയില്‍ നിര്‍മ്മിച്ച പടം ബോക്സോഫീല്‍ 62 കോടിയോളമാണ് നേടിയത്. വളരെ വൈകാരികമായ കഥ മള്‍ട്ടിപ്ലക്സ് ചെയിനുകളില്‍ മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രം ജൂലൈ അഞ്ചിന് ഒ.ടി.ടിയില്‍ റിലീസാകാന്‍ ഇരിക്കുകയാണ്. ‘ശ്രീകാന്ത്’ ജൂലൈ അഞ്ചിന് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ പ്രഖ്യാപിച്ചു. കാഴ്‌ച വൈകല്യമുണ്ടായിട്ടും നിർഭയമായി തന്‍റെ സ്വപ്‌നങ്ങൾ പിന്തുടരുകയും ഒടുവിൽ വലിയ വ്യവസായ സ്ഥാപനം നടത്തുകയും ചെയ്‌ത ശ്രീകാന്ത് ബൊല്ലയുടെ ബയോപിക്കാണ് ഈ ചിത്രം.

-സീരീസും ചാക്ക് എൻ ചീസ് ഫിലിംസ് പ്രൊഡക്ഷൻ എൽ.എൽ.പിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്‌തത് തുഷാർ ഹിരാനന്ദാനിയാണ്. ജഗ്ദീപ് സിദ്ധുവും സുമിത് പുരോഹിതും ചേർന്നാണ് തിരക്കഥ. മെയ് 10നാണ് ചിത്രം തീയറ്ററില്‍ റിലീസ് ചെയ്‌തത്. എ.എ ഫിലിംസ് ആയിരുന്നു വിതരണക്കാര്‍. സെയ്ത്താന്‍ എന്ന ചിത്രത്തിന് ശേഷം നടി ജ്യോതിക പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ആയിരുന്നു ശ്രീകാന്ത്. ശ്രീകാന്തിനെ വിജയവഴിയില്‍ എത്തിക്കുന്ന മെന്‍ററുടെ വേഷത്തിലാണ് ജ്യോതിക എത്തിയത്. ശ്രീകാന്തിന്‍റെ ഭാര്യയായാണ് അലയ എഫ് അഭിനയിച്ചത്.

2021ലാണ് ഈ ബയോപിക് പ്രഖ്യാപിച്ചത് തുടക്കത്തില്‍ ശ്രീ എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. എന്നാല്‍ തുടര്‍ന്ന് നിയമ പ്രശ്നങ്ങളാല്‍ ചിത്രത്തിന്‍റെ പേര് ശ്രീകാന്ത് എന്നാക്കി. ആനന്ദ് -മിലിന്ദ്, ആദിത്യ ദേവ്, സചേത് -പറമ്പാറ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ സംഗീതം. വരികൾ എഴുതിയിരിക്കുന്നത് ശ്ലോക് ലാൽ, മജ്റൂഹ് സുൽത്താൻപുരി, യോഗേഷ് ദുബെ, കുനാൽ വർമ എന്നിവർ ചേർന്നാണ്. ഖയാമത് സേ ഖയാമത് തക്കിൽ നിന്നുള്ള “പാപ്പാ കെഹ്തേ ഹേ” എന്ന ഗാനത്തിന് സംഗീതം ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. ആദിത്യ ദേവ് ആണ് സംഗീതം. മജ്റൂഹ് സുൽത്താൻപുരിയുടെ വരികൾക്ക് ഉദിത് നാരായൺ ആണ് ഇത് ആദ്യം ആലപിച്ചത്.

Share

More Stories

കണ്ണൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം

0
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർ ശരത്ത് പുതുക്കൊടിക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം. മട്ടന്നൂർ പോളി ടെക്‌നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയാഘോഷം റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴാണ് ശരത്തിന് നേരെ...

അധികമായി 10 മില്യൺ പൗണ്ട് നൽകും; യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു

0
ജനങ്ങളുടെ കൂട്ട കുടിയൊഴിപ്പിക്കലിനോടും അതുപോലെ തന്നെ വർദ്ധിച്ചുവരുന്ന സിവിലിയൻ നാശനഷ്ടങ്ങളോടും പ്രതികരിക്കാൻ 10 മില്യൺ പൗണ്ട് നൽകിക്കൊണ്ട് യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു. എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും എത്രയും വേഗം രാജ്യം...

രാജ് ശീതൾ: ബീജസങ്കലനത്തിലൂടെ ജനിച്ച ഇന്ത്യയിലെ ആദ്യത്തെ കുതിരക്കുട്ടി

0
രാജ്യത്തെ കുതിരകളുടെ എണ്ണം സംരക്ഷിക്കാനുള്ള ശ്രമത്തിൽ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്- നാഷണൽ റിസർച്ച് സെൻറർ ഓൺ ഇക്വീൻസ് (ഐഎസ്ആർ-എൻആർസിഐ) അടുത്തിടെ മാർവാരിയിലും ശീതീകരിച്ച ശുക്ലവും ഉപയോഗിച്ച് ബീജസങ്കലനം വഴി കുഞ്ഞുങ്ങളെ...

‘സത്യം ജയിച്ചു’, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ.സുരേന്ദ്രൻ; അപ്പീൽ നൽകുമെന്ന് പരാതിക്കാരൻ

0
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ അനുകൂല വിധിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. സത്യം ജയിച്ചെന്നും ഒരു കേസിനെയും ഭയക്കുന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഐഎം- കോൺഗ്രസ്- ലീഗ് ഗൂഢാലോചനയാണ്...

മുതിർന്നവർക്കും പല്ലു മുളയ്ക്കും, ഈ മരുന്ന് കഴിച്ചാൽ; 2030ല്‍ വിപണിയിലെത്തും

0
കുട്ടികളുടെ പാല്‍പല്ലുകള്‍ പോയി പുതിയ പല്ലുകള്‍ വരുന്നത് സാധാരണ കാര്യമാണ്. പ്രായപൂര്‍ത്തിയായവരില്‍ നഷ്‌ടപ്പെട്ടാല്‍ വീണ്ടും മുളയ്ക്കില്ല. എന്നാല്‍, ഇക്കാര്യത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. പ്രായമാവരില്‍ വീണ്ടും പല്ലു മുളപ്പിക്കുന്ന മരുന്ന്...

ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്‌ച; പിവി അന്‍വറിൻ്റെ പാര്‍ട്ടി ഡിഎംകെ മുന്നണിയിലേക്ക്?

0
സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച പിവി അന്‍വർ രൂപീകരിക്കുന്ന പാര്‍ട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചന. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി പ്രവേശന നീക്കം അന്‍വര്‍ തുടങ്ങിയെന്നാണ് വിവരം. ചെന്നൈയിലെത്തി അന്‍വര്‍ ഡിഎംകെ നേതാക്കളുമായി...

Featured

More News