8 March 2026

ഗൂഗിൾ പോഡ്കാസ്റ്റും പ്രവർത്തനം നിർത്തുന്നു; സബ്സ്‌ക്രിപ്ഷനുകൾ യൂട്യൂബ് മ്യൂസിലേക്ക് ജൂലൈ വരെ മാറ്റാം

ഒപിഎംഎല്‍ ഫയലായി പോഡ്കാസ്റ്റ് സബ്സ്‌ക്രിപ്ഷന്‍ ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനും ഇഷ്ടമുള്ള പോഡ്കാസ്റ്റ് ആപ്പിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാനുമാകും എന്ന പ്രത്യേകതയുമുണ്ട്. ജൂലായ്‌ 29 വരെയാണ് മൈഗ്രേഷന്‍ ടൂള്‍ ലഭ്യമാകുന്നത്.

ഗൂഗിളിന്റെതായി നിലവില്‍ നിരവധി സേവനങ്ങള്‍ ഉണ്ട്. പുതിയ ഉല്പന്നങ്ങള്‍ പലപ്പോഴായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയില്‍ പലതും കാര്യമായ നേട്ടമുണ്ടാക്കാതെ അടച്ചു പൂട്ടേണ്ട അവസ്ഥയിൽ ആയിരുന്നു. ഈ കൂട്ടത്തിലേക്കാണ് ഗൂഗിള്‍ പോഡ്കാസ്റ്റിന്റെ പേരും ചേര്‍ക്കപ്പെടുന്നത്. ജൂണ്‍ 23ന് പോഡ്കാസ്റ്റ് ആപ്പില്‍ സേവനം ലഭിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പങ്കുവെച്ച ബ്ലോഗില്‍ പോഡ്കാസ്റ്റ് സേവനം നിര്‍ത്തലാക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായി ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പോഡ്കാസ്റ്റിലെ സബ്സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മൈഗ്രേറ്റ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒപിഎംഎല്‍ ഫയലായി പോഡ്കാസ്റ്റ് സബ്സ്‌ക്രിപ്ഷന്‍ ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനും ഇഷ്ടമുള്ള പോഡ്കാസ്റ്റ് ആപ്പിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാനുമാകും എന്ന പ്രത്യേകതയുമുണ്ട്. ജൂലായ്‌ 29 വരെയാണ് മൈഗ്രേഷന്‍ ടൂള്‍ ലഭ്യമാകുന്നത്.

നിലവില്‍ ഗൂഗിള്‍ പോഡ്കാസ്റ്റില്‍ നിന്ന് യൂട്യൂബ് മ്യൂസിക്കിലേക്ക് മാറേണ്ടതിനായി ഗൂഗിള്‍ പോഡ്കാസ്റ്റ് ആപ്പ് തുറക്കുക. തുടര്‍ന്ന് സ്‌ക്രീനില്‍ മുകളില്‍ കാണുന്ന എക്സ്പോര്‍ട്ട് സബ്സ്‌ക്രിപ്ഷന്‍സ് ബട്ടന്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് എക്സ്പോര്‍ട്ട് ടു യൂട്യൂബ് മ്യൂസിക് സെക്ഷന് കീഴില്‍, എക്സ്പോര്‍ട്ട് ബട്ടണ്‍ ടാപ്പ് ചെയ്യണം. അപ്പോള്‍ യൂട്യൂബ് മ്യൂസിക് ഓപ്പണാകും. തുടര്‍ന്ന് സബ്സ്‌ക്രിപ്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തയ്യാറാണോ എന്ന് ചോദ്യം കാണിക്കും. തുടര്‍ന്ന് ട്രാന്‍സ്ഫര്‍ ക്ലിക്ക് ചെയ്ത ശേഷം കണ്ടിന്യൂ ബട്ടണ്‍ ടാപ്പ് ചെയ്യുക.

യൂട്യൂബ് മ്യൂസിക് ലൈബ്രറിയില്‍ ഇവ തേഡ് പാര്‍ട്ടി പോഡ്കാസ്റ്റ് ആയിയാണ് ഉള്‍പ്പെടുത്തുക. ഒപിഎംഎല്‍ ഫയലായി ഗൂഗിള്‍ പോഡ്കാസ്റ്റ് ആപ്പില്‍ നിന്ന് സബ്സ്‌ക്രിപ്ഷന്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഇഷ്ടമുള്ള മറ്റൊരു പോഡ്കാസ്റ്റ് ആപ്പിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാനും സാധിക്കും

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News