7 March 2026

ഹരിവരാസനം റേഡിയോ നടത്തിപ്പ്; മുൻ കോൺഗ്രസ് നേതാവിന് നൽകാൻ വഴിവിട്ട നീക്കമെന്ന് ആക്ഷേപം, നിഷേധിച്ച് ബാലകൃഷ്‌ണൻ പെരിയ

ഓരോ മാസവും അഞ്ചുലക്ഷം തരേണ്ട അതിന് പകരം സ്‌പോൺസർഷിപ്പ് വഴി റേഡിയോ നടത്തിക്കൊണ്ട് പോകാമെന്ന ഓഫർ നൽകിയിരുന്നുവെന്ന് ബാലകൃഷ്‌ണൻ പെരിയ പറയുന്നു

ശബരിമലയിൽ തുടങ്ങാനിരുന്ന ഹരിവരാസനം റേഡിയോ നടത്തിപ്പ് മുൻ കോൺഗ്രസ് നേതാവ് ബാലകൃഷ്‌ണൻ പെരിയയ്ക്ക് നൽകാൻ വഴിവിട്ട നീക്കം നടന്നെന്ന് ആക്ഷേപം. പ്രതിഷേധം അറിയിച്ച് സിഐടിയു ദേവസ്വം ബോർഡിന് കത്ത് നൽകി. പ്രതിഷേധം ഉയർന്നതോടെ പദ്ധതി ഉപേക്ഷിച്ചു. കരാർ നൽകും മുമ്പ് ഹരിവരാസനം റേഡിയോ പ്ലേ സ്റ്റോറിലെത്തി.

കരാറിൽ അടിമുടി ദുരൂഹതയാണ് ഉയരുന്നത്. വൻ തുകയ്ക്ക് ആണ് ബാലകൃഷ്‌ണൻ പെരിയക്ക് കരാർ നിശ്ചയിച്ചത്. ആദ്യ ഘട്ടത്തിൽ 20 ലക്ഷവും തുടർന്നുളള ഓരോ മാസവും 5 ലക്ഷം വീതവും ബോർഡ് നൽകണം. ഇത് ദേവസ്വം ബോർഡിന് വൻ ബാധ്യത ഉണ്ടാക്കുമെന്ന് ആക്ഷേപം. കരാർ ഒപ്പിടുന്നതിന് മുമ്പാണ് സിഐടിയു എതിർപ്പ് അറിയിച്ച് കത്തയച്ചത്. ഇതിന് പിന്നാലെ പദ്ധതി ഉപേക്ഷിക്കുകയും ചെയ്‌തു.

നടപടിക്രമങ്ങൾ പാലിക്കാതെയാണ് കരാർ നൽകാൻ നീക്കമുണ്ടായതെന്നാണ് സിഐടിയു ആരോപിക്കുന്നത്. ഇൻ്റെർനെറ്റ് റേഡിയോ എന്ന നിലയിലായിരുന്നു ഈ മണ്ഡലകാലത്ത് ഹരിവരാസനം റേഡിയോ തിരുവിതാംകൂർ ദേവസ്വം ബോർഡ് തുടങ്ങാനിരുന്നത്. ഇതിന് പിന്നാലെയാണ് കരാറ് സംബന്ധിച്ച് വിവാദം ഉയരുന്നത്.

ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്‌തത് ഞങ്ങളായിരുന്നുവെന്ന് ബാലകൃഷ്‌ണൻ പെരിയ പറയുന്നു. റേഡിയോ ഉണ്ടാക്കാനുള്ള പണം നൽകിയാൽ ഓരോ മാസവും അഞ്ചുലക്ഷം തരേണ്ട അതിന് പകരം സ്‌പോൺസർഷിപ്പ് വഴി റേഡിയോ നടത്തിക്കൊണ്ട് പോകാമെന്ന ഓഫർ നൽകിയിരുന്നുവെന്ന് ബാലകൃഷ്‌ണൻ പെരിയ പറയുന്നു. വഴിവിട്ട് റേഡിയോ നടത്തിപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇൻ്റെർനെറ്റ് റേഡിയോ എന്ന നിലയിലായിരുന്നു ഈ മണ്ഡലകാലത്ത് ഹരിവരാസനം റേഡിയോ തിരുവിതാംകൂർ ദേവസ്വം ബോർഡ് തുടങ്ങാനിരുന്നത്. ഇതിന് പിന്നാലെയാണ് കരാറ് സംബന്ധിച്ച് വിവാദം ഉയരുന്നത്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News