എല്ലാം അവസാനിക്കും ഹൃദയം നിലച്ചാല്‍… ഹൃദമയിടിപ്പിൻ്റെ താളം തെറ്റാതെ സൂക്ഷിക്കേണ്ടത് നമ്മളാണ്. ആരോഗ്യകരമായ ജീവിതശൈലി വേണം ഹൃദയത്തെ സംരക്ഷിക്കാന്‍. ഹൃദയമിടിപ്പിൻ്റെ താളം തെറ്റിയാല്‍ അത് ക്രമീകരിക്കാന്‍ കണ്ടുപിടിച്ചിരിക്കുന്ന ഒരു ഉപകരണമാണ് പേസ്‌മേക്കറെന്ന് എല്ലാവർക്കും അറിയാം സാധാരണ പേസ്‌മേക്കറിൻ്റെ വലിപ്പമെന്താണെന്നും നമുക്കറിയാം. എന്നാല്‍ ശാസ്ത്രം പുരോഗമിക്കുമ്പോള്‍ അതിലും മാറ്റം വരികയാണ്.
പേസ്‌മേക്കര്‍ ഘടിപ്പിക്കുന്നതിനായി നടത്തേണ്ട ശസ്ത്രക്രിയ, അതിൻ്റെ ഗൗരവം, പണച്ചിലവ്, ടെന്‍ഷന്‍ വേറെയും. ഇനി അത്രയും ടെന്‍ഷന്‍ വേണ്ട. കാരണം ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ പേസ്മേക്കര്‍ വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാല ഗവേഷകര്‍.
ചെറുതെന്ന് പറഞ്ഞാല്‍ ഒരു സിറിഞ്ചിൻ്റെ അഗ്രത്തിനുള്ളില്‍ കടക്കാന്‍ മാത്രമേ അതിന് വലിപ്പമുള്ളു. കുത്തിവെക്കുന്നതിലൂടെ ഇതിനെ ശരീരത്തില്‍ ഏത് പ്രായക്കാർക്കും ഘടിപ്പിക്കാന്‍ സാധിക്കും.
ഇവ നവജാത ശിശുക്കള്‍ക്ക് വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയതാണ്. 1.8 മില്ലിമീറ്റര്‍ വീതിയും 3.5 മില്ലിമീറ്റര്‍ നീളവുമാണ് ഇതിനുള്ളത്. സാധാരണയായുള്ള പേസ്‌മേക്കറുകള്‍ കാലാവധി കഴിഞ്ഞു പോയാല്‍ നീക്കം ചെയ്യണം. അതിന് പ്രത്യേകം ശസ്ത്രക്രിയ അല്ലാതെ വേറെ മാര്‍ഗമില്ല.
പുതിയതായി വികസിപ്പിച്ച പേസ്‌മേക്കര്‍ ഒരിക്കല്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ അത് നിശ്ചിത കാലത്തിന് ശേഷം ശരീരത്തില്‍ തനിയെ അലിഞ്ഞുചേരും. ജന്മനാ ഹൃദയ വൈകല്യങ്ങളോടെ കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്.
ഇവര്‍ക്ക് താല്‍ക്കാലിക പേസിങ് മാത്രമേ ആവശ്യമായി വരൂ. അരിമണിയെക്കാള്‍ വലിപ്പം കുറഞ്ഞ ഈ പേസ്മേക്കറിന് വലിയ പ്രതീക്ഷയാണ് ആരോഗ്യ രംഗത്തുള്ളത്.