5 December 2024

പമ്പയിലും സന്നിധാനത്തും പ്രതിഷേധങ്ങളും സമരങ്ങളും ഹൈക്കോടതി വിലക്കി

അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാക്കാൻ പ്രീപെയ്‌ഡ്‌ രീതിയിലേക്ക് ഡോളി സർവീസ് മാറ്റാനുള്ള ദേവസ്വം നീക്കത്തിനെതിരെയാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്

അയ്യപ്പഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുന്നതിനാൽ പമ്പയിലും സന്നിധാനത്തും പ്രതിഷേധങ്ങളും സമരങ്ങളും ഹൈക്കോടതി വിലക്കി. ശബരിമലയിലെ ഡോളി സമരത്തിലാണ് ഹൈക്കോടതിയുടെ പ്രതികരണം. അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തീർത്ഥാടന കാലയളവിൽ ഇത്തരം പ്രവർത്തികൾ ഇനി പാടില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും കോടതി വിലക്ക് ഏർപ്പെടുത്തിയത്.

ചൊവാഴ്‌ച അർധരാത്രി മുതൽ ഉച്ചവരെ ശബരിമലയിലെ ഡോളി തൊഴിലാളികൾ നടത്തിയ സമരത്തിൽ റിപ്പോർട്ട് നൽകാൻ ചീഫ് പൊലീസ് കോർഡിനേറ്റർക്ക് ഹൈക്കോടതി നിർദേശം നൽകി. ഡോളി തൊഴിലാളി സമരം പോലെയുള്ളത് ഇനി ആവർത്തിക്കരുത്. ഇത്തരം സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാക്കാൻ പ്രീപെയ്‌ഡ്‌ രീതിയിലേക്ക് ഡോളി സർവീസ് മാറ്റാനുള്ള ദേവസ്വം നീക്കത്തിനെതിരെയാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്.

ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള ഡോളി സർവീസ് പ്രീപെയ്‌ഡ്‌ ആക്കുന്നതിനുള്ള ചർച്ചകൾ ദേവസ്വം ബോർഡ് തുടങ്ങിയത്. ഒരു വശത്തേക്ക് ചുരുങ്ങിയത് 3250 രൂപ എന്ന നിരക്കിൽ ആയിരുന്നു ദേവസ്വം ബോർഡ് തീരുമാനം. എന്നാൽ ഏകപക്ഷീയമായ തീരുമാനം എന്ന് ആരോപിച്ച് അർദ്ധരാത്രി മുതൽ മുന്നൂറിലേറെ വരുന്ന ഡോളി സർവീസുകാർ പണിമുടക്കുകയായിരുന്നു. ഇതോടെ ഡോളി സർവീസിനെ ആശ്രയിച്ച് സന്നിധാനത്ത് എത്തിയ പ്രായമായവരും ഭിന്നശേഷിക്കാരും വലഞ്ഞിരുന്നു.

പിന്നീട് ശബരിമല എഡിഎമ്മുമായി സമരക്കാർ നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ ധാരണയായത്. നാല് കേന്ദ്രങ്ങളിൽ കൗണ്ടർ തുടങ്ങി ഡോളി സർവീസ് പ്രീപെയ്‌ഡ്‌ മാതൃകയിലാക്കാനാണ് ആലോചന. ഡോളി സർവീസുകാർ എതിർപ്പ് പരസ്യമാക്കിയതോടെ അടിസ്ഥാന നിരക്കിൽ ഉൾപ്പെടെ ഇനി മാറ്റം വരുത്തും. ചില ഡോളി സർവീസുകാർ തീർത്ഥാടകരിൽ നിന്നും അമിത നിരക്ക് ഈടാക്കുന്നുവെന്ന് പരാതി വ്യാപകമായതിനെ തുടർന്നാണ് പ്രീപെയ്‌ഡ്‌ സംവിധാനത്തെ കുറിച്ച് ആലോചിക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചത്.

Share

More Stories

മുസ്ലിം പള്ളികള്‍ക്ക് മേല്‍ അവകാശം ഉന്നയിക്കുന്നതില്‍ ആർഎസ്എസില്‍ ആശങ്കയെന്ന് റിപ്പോർട്ടുകൾ

0
ഗ്യാൻവാപി മസ്‌ജിദിന് മുകളിൽ ഹിന്ദുക്കൾ അവകാശം ഉന്നയിച്ച് കോടതിയിൽ കേസ് നടക്കുന്ന സമയം. 2022 ജൂൺ മാസം ആർഎസ്എസ് തലവൻ മോഹൻ ഭഗവത് സംസാരിച്ചത് വാരണാസിയിൽ ആയിരുന്നു. ആർഎസ്എസ് തലവൻ പറഞ്ഞത് ഹിന്ദുക്കൾ...

58-ാം ദിനം ഒടിടിയില്‍ ‘ബോഗയ്ന്‍വില്ല’

0
മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോ​ഗയ്ന്‍വില്ല എന്ന ചിത്രമാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 17 ന് തിയറ്ററുകളില്‍...

അതിദാരിദ്ര്യ നിർമാർജനം മാലിന്യമുക്ത നവകേരളം പാലിയേറ്റീവ് പദ്ധതികൾ; കേരളത്തിൽ സംയോജിത പ്രവർത്തനം

0
തിരുവനന്തപുരം: പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിർമ്മാജന പ്രവർത്തനം ഊർജിതപ്പെടുത്താനും സംസ്ഥാനതലത്തിൽ സംയോജിത പ്രവർത്തനം ആവിഷ്‌കരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ...

പട്ടാള നിയമത്തിൻ്റെ പേരിൽ ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് ഇംപീച്ച്‌മെൻ്റ് നേരിടുന്നു; ഭരണത്തിൽ എന്തും സംഭവിക്കാം

0
ദക്ഷിണ കൊറിയയിലെ പ്രതിപക്ഷ പാർട്ടികൾ ബുധനാഴ്‌ച പ്രസിഡൻ്റ് യൂൻ സുക് യോളിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം സമർപ്പിച്ചു. ഇത് ഞെട്ടിപ്പിക്കുന്നതും ഹ്രസ്വകാലവുമായ സൈനിക നിയമത്തിനെതിരെ ശക്തമായ ആയുധധാരികളായ സൈനികർ പാർലമെൻ്റ് വളയാൻ കാരണമായി....

‘കാനഡ പോസ്റ്റൽ സമരം’ ആരോഗ്യ സ്ക്രീനിംഗുകളും ഡോക്യുമെൻ്റ് പുതുക്കലും തടസ്സപ്പെടുന്നു

0
കാനഡ പോസ്റ്റിൻ്റെ കണക്കനുസരിച്ച് ആളുകൾക്ക് ലഭിക്കുന്ന ശരാശരി കത്തുകളുടെ എണ്ണം വർഷങ്ങളായി ഗണ്യമായി കുറഞ്ഞു. 2006ലെ ആഴ്‌ചയിൽ ഏഴ് എന്നതിനെ അപേക്ഷിച്ച് ആഴ്‌ചയിൽ വെറും രണ്ടെണ്ണമായി കുറഞ്ഞു. എന്നിരുന്നാലും, വിചിത്രമായ എൻവലപ്പ് ലഭിക്കുമ്പോൾ...

ബീഫ് നിരോധനം; അസമിൽ ഇനി ഹോട്ടലുകളിലും പൊതുസ്ഥലത്തും ബീഫ് വിളമ്പാനാകില്ല

0
സമ്പൂര്‍ണ ബീഫ് നിരോധന ഉത്തരവുമായി അസം സര്‍ക്കാര്‍. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനം എടുത്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മാധ്യമങ്ങളെ അറിയിച്ചു. മാട്ടിറച്ചി...

Featured

More News