1 February 2025

നിയമത്തിൻ്റെ മഹത്വം, അധികാരം, നിയമഭയം: മൂന്ന് ആശയങ്ങളെ പ്രതീകപ്പെടുത്തിയ ഹൈക്കോടതി ബിൽഡിങ്ങ് (കാശ്മീർ യാത്ര- രണ്ടാം ഭാഗം)

നിർമ്മിച്ച് 68 സംവത്സരങ്ങൾ പിന്നിട്ടിട്ടും ഈ ആർക്കിടെക്ച്ചറൽ മാർവൽ ഇന്നും ലോകത്തെ വിസ്മയിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് യുനസ്കോ ഇത് വേൾഡ് ഹെരിറ്റേജായി പ്രഖ്യാപിച്ചതും.

| ആർ ബോസ്

ചണ്ഡിഗഡിലെ ടൂറിസം ഓഫിസിൽ നിന്ന് രണ്ട് മിനിറ്റ് നടന്നപ്പോൾ കാപിറ്റോൾ കോപ്ലക്സായി.കോർബ്യൂസിയറുടെ പ്രതിഭയുടെ ഉജ്ജ്വല ഉദാഹരണമാണ് കാപ്പിറ്റോൾ കോംപ്ലക്‌സ്.സെക്ടർ ഒന്നിലെ നൂറ് ഏക്കറോളം വരുന്ന സ്ഥലത്താണ് അദ്ദേഹത്തിൻ്റെ വാസ്തുവിദ്യാ മാസ്റ്റർപീസുകളായി കണക്കാക്കുന്ന ഈ നിർമ്മിതികൾ. പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളുടെ ഹൈക്കോർട്ട്, ലെജിസ്ലേറ്റീവ് അസംബ്ലി, സെക്രട്ടേറിയറ്റ്, ഓപ്പൺ ഹാൻഡ്, ടവർ ഓഫ് ഷാഡോസ്, ജോമെട്രിക് ഹിൽ രക്തസാക്ഷി സ്മാരകം എന്നിവയാണത്.

അസംബ്ലി കോംപ്ലക്സും ഹൈക്കോടതിയും അഭിമുഖമായാണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും 600 മീറ്റർ നീളവും 100 മീറ്റർ വീതിയുമുള്ള കോൺക്രിറ്റ് ചെയ്ത വലിയൊരു മുറ്റം ഇവയെ തമ്മിൽ വേർതിരിച്ചിരിക്കുന്നു. ഹൈക്കോടതി കെട്ടിടത്തിൻ്റെ മുമ്പിലേക്കാണ് ആദ്യം പോയത്. സന്ദർശകർക്ക് കെട്ടിടത്തിനടുത്തേക്ക് പ്രവേശനമില്ല.പോലീസ് ബാരിക്കേഡ് വച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട് ദൂരെ നിന്ന് നോക്കിക്കാണുകയേ നിവൃത്തിയുള്ളു.

അതുകൊണ്ട് തന്നെ കെട്ടിടത്തിനകത്തെ കാഴ്ചകൾ കാണാനും പറ്റില്ല. ഗൈഡ് ഏതാനും വാചകങ്ങളിൽ കെട്ടിടത്തിൻ്റെ പ്രത്യേകത വിവരിച്ച് തനിട്ട് സമീപത്തെ മരത്തണലിൽ നിൽക്കുന്ന ഡ്യൂട്ടിയിലുള്ള പോലിസ് കാരോട് കുശലം പറയാൻ പോയി. ആവർത്തന വിരസത അദ്ദേഹത്തെ മടുപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഒരാൾക്ക് വേണ്ടി മാത്രം വിവരിക്കുന്നതും താല്പര്യം കുറച്ചിട്ടുണ്ടാവാം.

സവിശേഷമായ ആ കെട്ടിടത്തിൻ്റെ പ്രത്യേകതകളിലേക്ക് ഞാൻ കണ്ണ് പായിച്ചു.ഇതുവരെ കണ്ട് പരിചയമില്ലാത്ത ഡിസൈനിൽ സിമൻ്റ് കളറിൽ നീളൻ മൂന്ന്നില കെട്ടിടം. നില മൂന്നേ ഉള്ളുവെങ്കിലും കാഴ്ചയിൽ അതിലധികം ഉയരം തോന്നിക്കും. ആദ്യം ശ്രദ്ധിച്ച പ്രത്യേകത കെട്ടിടത്തിൻ്റെ ഇരട്ട മേൽക്കൂരയാണ്. രണ്ടാമത്തെ മേൽക്കുര പ്രത്യേക രൂപത്തിൽ ആദ്യത്തേതിനെക്കാൾ പത്തടിയോളേം ഉയരത്തിൽ കെട്ടിടത്തിന് പുറത്തേക്ക് ഇറക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.

രണ്ട് മേൽക്കൂരക്ക് ഇടയിലുള്ള സ്ഥലം തുറന്ന് കിടക്കുകയാണ്.രണ്ട് ഡിഗ്രി തണുപ്പിൽ നിന്ന് അമ്പത് അമ്പത് ഡിഗ്രി ചൂടിലേക്ക് ഉയരുന്ന ചണ്ഡിഗഡിൻ്റെ കഠിനമായ കാലാവസ്ഥയെ പ്രതിരോധിക്കാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എടുത്ത് കാണിക്കുന്ന മറ്റൊരു പ്രത്യേകത കെട്ടിടത്തിൻ്റെ മുൻവശം പൂർണ്ണമായി കവർ ചെയ്തിരിക്കുന്ന വ്യത്യസ്ത വലിപ്പത്തിലും രൂപത്തിലുമുള്ള തുറന്ന കോൺക്രിറ്റ് കള്ളികളാണ്.

ട്രിപ്പിൾ ഹൈറ്റിൽ നിർമ്മിച്ചിരിക്കുന്ന ഭീമാകാരമായ മൂന്ന് തൂണുകൾക്കിടയിലൂടെയാണ് അകത്തേക്കുള്ള വഴി.നിയമത്തിൻ്റെ മഹത്വം, അധികാരം നിയമഭയം എന്നി മൂന്ന് ആശയങ്ങളെ പ്രതീകപ്പെടുത്തിയാണ് ഹൈക്കോടതി ബിൽഡിങ്ങ് രൂപകൽപ്പന ചെയ്തിരിക്കുന്നത് .

ഇതേ ആശയത്തിലാണ് തുണുകളുടെ എണ്ണം മൂന്നാക്കിയതും ചുമപ്പ് മഞ്ഞ പച്ച എന്നി കളറുകൾ നൽകിയിരികുന്നതും. കളറുകൾ വെറുതെ തിരഞ്ഞെടുത്തതല്ല അതിനും മനുഷ്യ ജീവിതത്തിൻ്റെ വിവിധ മാനങ്ങളെ കോർബ്യൂസർ വ്യാഖ്യാനിച്ച തിൻ്റെ അടിസ്ഥാനത്തിലാണ്. ഇനിയുള്ള പല നിർമ്മിതികളിലും ഈ നിറങ്ങൾ ആവർത്തിച്ച് വരുന്നുണ്ട്. പ്രവേശന കവാടത്തിൻ്റെ വലത് ഭാഗത്ത് എട്ട് കോർട്ട് റൂമുകളും ഇടത് വശത്ത് ചീഫ് ജസ്റ്റിസിൻ്റെ കോർട്ടുമാണ്. ഈ കോർട്ട് റൂമുകൾ വരുന്ന ഭാഗത്തെ കള്ളികൾ വ്യത്യസ്ത കളറുകൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു.

Photo courtesy Google

ചുമപ്പ് മഞ്ഞ പച്ച കളറുകളിലാണ് ചീഫ് ജസ്റ്റിസിൻ്റെ കോർട്ട് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതിന് മുന്നിലെ കള്ളികൾ ചതുരാകൃതിയിലും ദിർഘചതുരാകൃതിയിലും നിർമ്മിച്ചിട്ടുണ്ട്. ഗോൾഡൻ റേഷ്യോ എന്ന ആർകിടെക്ട് തിയറിയിലും (സമചതുരങ്ങൾ ഫിബനാച്ചി സംഖ്യകളുടെ ശ്രേണിയിൽ കൂടിച്ചേർന്നുണ്ടാകുന്ന ദീർഘചതുരവും അതിൽ രൂപപ്പെടുന്ന സ്പൈറലും ) ഒട്ടേറെ ആശയങ്ങളെ പല തരത്തിൽ വ്യാഖ്യാനിക്കാവുന്ന വിധത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ മന്ദിരം കാണാൻ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആർക്കിടെക്ചർ വിദ്യാർത്ഥികളും ശില്പികളും ടൂറിസ്റ്റുകളുമൊക്കെ വന്നു കൊണ്ടേ ഇരിക്കുന്നു.

നിർമ്മിച്ച് 68 സംവത്സരങ്ങൾ പിന്നിട്ടിട്ടും ഈ ആർക്കിടെക്ച്ചറൽ മാർവൽ ഇന്നും ലോകത്തെ വിസ്മയിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് യുനസ്കോ ഇത് വേൾഡ് ഹെരിറ്റേജായി പ്രഖ്യാപിച്ചതും. കോർബ്യൂസറെന്ന മഹാപ്രതിഭയെ മനസിൽ നമിച്ചുകൊണ്ട് ഞാൻ അദ്ദേഹത്തിൻ്റെ അടുത്ത നിർമ്മിതിയായ ഓപ്പൺ ഹാൻഡ് കാണാനായി അങ്ങോട്ട് നടന്നു.

(തുടരും)

(ലേഖനം ഒന്നാം ഭാഗം ഇവിടെ വായിക്കാം )

Share

More Stories

എക്കണോമിക്‌സ് വിദ്യാർത്ഥി മുതൽ ഇക്കണോമി ബോസ് വരെ; ഈ മധുരൈ പെൺകുട്ടിയുടെ വിജയഗാഥ

0
മധുരയിൽ നിന്ന് ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രിയിലേക്കുള്ള നിർമ്മല സീതാരാമൻ്റെ യാത്ര പ്രതിരോധ ശേഷിയുടെയും നിശ്ചയ ദാർഢ്യത്തിൻ്റെയും തകർപ്പൻ നേട്ടങ്ങളുടെയും കഥയാണ്. പ്രതിരോധ മന്ത്രാലയത്തിലെ അവരുടെ നിർണായക പങ്ക് മുതൽ...

ആകാശത്ത് ഭയപ്പെടുത്തുന്ന അഗ്നിഗോളങ്ങൾ പകർത്തിയപ്പോൾ അതൊരു ജെറ്റ് വിമാനം ആയിരുന്നു

0
ജനുവരി 31 വെള്ളിയാഴ്‌ച രാത്രി ഫിലാഡൽഫിയ പരിസരത്ത് ആറുപേരുമായി പോയ ഒരു ചെറിയ മെഡെവാക് ജെറ്റ് തകർന്ന നിമിഷം ഭയാനകമായ ഡാഷ്‌ക്യാമും ഡോർബെൽ ഫൂട്ടേജും പകർത്തിയിട്ടുണ്ട്. ഒരു ശിശുരോഗ രോഗിയും അവളുടെ അമ്മയും...

അംബാനി- അദാനി അവരുടെ അവസാന ബജറ്റിൽ കോടിക്കണക്കിന് നഷ്‌ടം, ഒരു വർഷത്തിനുള്ളിൽ ഇത്രയും നഷ്‌ടം സംഭവിച്ചു

0
2024 ഫെബ്രുവരി ഒന്നിന് സർക്കാർ ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോൾ ഏഷ്യയുടെയും ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ രണ്ട് വ്യവസായികളുടെയും സമ്പത്ത് ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഇതിനകം 100 ബില്യൺ ഡോളർ ക്ലബ്ബിലുണ്ടായിരുന്ന മുകേഷ്...

ഇസ്രായേൽ – ഹമാസ് വെടി നിർത്തൽ കരാർ തകർച്ചയിലേക്ക് നീങ്ങുന്നു എന്ന് ഭയക്കേണ്ടിയിരിക്കുന്നു

0
| അനീഷ് മാത്യു ഹമാസും ഇസ്രയേലും തമ്മിലുള്ള വെടി നിർത്തലും ഇസ്രായേലിൽ ഉള്ള പലസ്തീൻ ജയിൽ വാസികളുടെ വിമോചനവും ഹമാസ് ബന്ദികളുടെ വിമോചനവും കഴിഞ്ഞ മൂന്നാഴ്ച ആയി വലിയ പ്രശ്നങ്ങൾ ഇല്ലാതെ നടക്കുന്നു. എന്നാൽ...

വിദ്യാർത്ഥിയുടെ മരണത്തിൽ സഹപാഠികളുടെ മൊഴിയെടുത്തു; ‘ജസ്റ്റിസ് ഫോർ മിഹിർ’ പേജിന് പിന്നിലാര്?

0
കൊച്ചി: ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഫ്ലാറ്റിൽനിന്ന്‌ ചാടി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർഥികളുടെ ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പിലെ ചാറ്റുകൾ പൊലീസ് ശേഖരിക്കും. സ്കൂൾ അധികൃതരുടെയും സഹപാഠികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. മിഹിര്‍ അഹമ്മദിൻ്റെ മരണത്തിന് പിന്നാലെ...

‘ചന്തുവിനെ തോൽപ്പിക്കാൻ നിങ്ങൾക്ക് ആവില്ല’; ഒരു വടക്കൻ വീരഗാഥ റീ-റിലീസിന്

0
മമ്മൂട്ടി ചിത്രം ഒരു വടക്കൻ വീരഗാഥ റിലീസ് ചെയ്‌ത്‌ 36 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിൽ ഏപ്രിൽ എഴിന് എത്തുകയാണ്. എംടിയുടെ തൂലികയിൽ ഹരിഹരൻ സംവിധാനം ചെയ്‌ത ക്ലാസിക്ക് ഈ ചിത്രം 4K...

Featured

More News