ഹിജാബ് ധരിച്ച പെൺകുട്ടി ഒരു ദിവസം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ലോക്സഭാ എംപി അസദുദ്ദീൻ ഒവൈസി പ്രഖ്യാപിച്ചിരുന്നു. ഹിജാബ് ധരിച്ചതിന്റെ പേരിൽ ഒരു കൂട്ടം മുസ്ലീം വിദ്യാർത്ഥികളെ അവരുടെ കോളേജിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കർണാടക ഹിജാബ് വിവാദത്തിനിടയിലാണ് ഈ പ്രസ്താവന.
ഹിജാബ് ധരിച്ച സ്ത്രീകൾ കോളേജിൽ പോകുമെന്നും ജില്ലാ കളക്ടർമാർ, മജിസ്ട്രേറ്റ്മാർ, ഡോക്ടർമാർ, ബിസിനസുകാരികൾ തുടങ്ങിയവരാവുമെന്നും ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ മേധാവി ഒവൈസി ഞായറാഴ്ച ഒരു വീഡിയോ ട്വീറ്റ് ചെയ്തു. “അത് കാണാൻ ഞാൻ ജീവിച്ചിരിക്കില്ല, പക്ഷേ എന്റെ വാക്കുകൾ അടയാളപ്പെടുത്തുക, ഒരു ദിവസം ഹിജാബ് ധരിച്ച പെൺകുട്ടി പ്രധാനമന്ത്രിയാകും.”- സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഒവൈസി പറയുന്നത് വീഡിയോയിൽ കേൾക്കാം.
“നമ്മുടെ പെൺമക്കൾ തീരുമാനിക്കുകയും അവരുടെ മാതാപിതാക്കളോട് ഹിജാബ് ധരിക്കണമെന്ന് പറയുകയും ചെയ്താൽ, അവരുടെ മാതാപിതാക്കൾ അവരെ പിന്തുണയ്ക്കും. ആർക്കാണ് അവരെ തടയാൻ കഴിയുക എന്ന് നോക്കാം’- അദ്ദേഹം കൂട്ടിച്ചേർത്തു.