19 January 2025

ജില്ലകളിൽ ചലച്ചിത്രോത്സവം എന്ന ആശയം പരിശോധിക്കാം; നടി അനശ്വരയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

സിനിമയിൽ അവസരത്തിനു കൊതിക്കുന്ന യുവാക്കൾക്കു സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായം ചെയ്യാനാകുമോയെന്ന് നടൻ അർജുൻ അശോക് മുഖ്യമന്ത്രിയോടു ചോദിച്ചു.

ഐ.എഫ്.എഫ്.കെ. എല്ലാ ജില്ലകളിലും സംഘടിപ്പിക്കാൻ കഴിയുമോയെന്നതായിരുന്നു നടി അനശ്വര രാജന്റെ ചോദ്യം. നിർദേശം നല്ലതാണെങ്കിലും ചില പ്രായോഗിക പ്രശനങ്ങളുള്ളതിനാൽ കൂടുതൽ സമഗ്ര പരിശോധനയ്ക്കു വിധേയമാക്കി തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരിലേക്കു കൂടുതൽ വ്യാപകമായ രീതിയിൽ സിനിമയെ എത്തിക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ചും കൂടുതൽ ചർച്ചയാകാമെന്നു മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസിന്റെ തുടർച്ചയായി യുവജനങ്ങളുമായി തിരുവനന്തപുരത്ത് നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .എൻജിനീയറിങ് മേഖലയിൽ പ്രായോഗിക വിദ്യാഭ്യാസത്തിനു കൂടുതൽ പ്രാധാന്യം നൽകണമെന്ന് ശാസ്ത്ര മേഖലയിൽനിന്നു പങ്കെടുത്ത ഡോ. സി.എസ്. അനൂപ് പറഞ്ഞു. എൻജിനീയറിങ് വിദ്യാർഥി കോഴ്സ് കഴിഞ്ഞു പ്രായോഗിക ജീവിതത്തിലേക്കു കടക്കുമ്പോൾ അതിന്റെ ഭാഗമായുള്ള പ്രായോഗിക ജ്ഞാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കിൽ ഡെവലപ്മെന്റ് പരിപാടികൾ സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്നു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കാലഘട്ടത്തിന് ആവശ്യമായി വരുന്ന എല്ലാ കോഴ്സുകളും പഠിപ്പിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചുവരികയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇതിന്റെ ഭാഗമായുള്ള വലിയ മാറ്റങ്ങൾ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.

സിനിമയിൽ അവസരത്തിനു കൊതിക്കുന്ന യുവാക്കൾക്കു സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായം ചെയ്യാനാകുമോയെന്ന് നടൻ അർജുൻ അശോക് മുഖ്യമന്ത്രിയോടു ചോദിച്ചു. ഇതുമായി ബന്ധപ്പെട്ടു സർക്കാർ ചില സഹായങ്ങൾ നൽകുന്നുണ്ടെന്നും കൂടുതൽ ചെയ്യാനുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി മറുപടി നൽകി. സിനിമയുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾ പഠിക്കാൻ പാഠ്യപദ്ധതിയിൽ മാറ്റം വരുത്താമോയെന്ന കാര്യങ്ങൾ വിദഗ്ധ സമിതിയുടെ പരിഗണനയ്ക്കു വിടാമെന്നു ഫാഷൻ ഫോട്ടോഗ്രാഫറായ ആഘോഷ് വൈഷ്ണവിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

വിദേശ അവസരങ്ങൾ പരമാവധി ഉപയോഗിക്കാൻ കഴിയുംവിധം സംസ്ഥാനത്തു ലോക നിലവാരത്തിലുള്ള പരിശീലന കേന്ദ്രങ്ങൾ തുടങ്ങണമെന്നു പ്രവാസി പ്രതിനിധിയായി പങ്കെടുത്ത അമീർ കല്ലുപ്പുറം അഭിപ്രായപ്പെട്ടു. വിദേശ ഭാഷകൾ പഠിപ്പിക്കുന്ന പ്രവർത്തനങ്ങൾ നഴ്സിങ് മേഖലയുമായി ബന്ധപ്പെടുത്തി സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി മറുപടി നൽകി. കൂടുതൽ ഭാഷകളിൽ ഈ രീതിയിൽ പരിശീലനം നൽകേണ്ടതുണ്ടെങ്കിൽ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Share

More Stories

സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു: മന്ത്രി വീണാ ജോര്‍ജ്

0
കഴിഞ്ഞ എട്ടരവര്‍ഷത്തിനിടെ സംസ്ഥാനത്ത് ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടെന്നും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓതറ കുടുംബാരോഗ്യ കേന്ദ്രം പുതിയ ഒ പി ബ്ലോക്ക് നിര്‍മാണോദ്ഘാനം നിര്‍വഹിക്കുകയായിരുന്നു...

ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായം ലോകത്തെ ഒന്നാം സ്ഥാനത്തെത്തും

0
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായം ലോകത്തിലെ ഒന്നാം സ്ഥാനത്തെത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ശനിയാഴ്‌ച പറഞ്ഞു. ഈ വ്യവസായം ഇതുവരെ 4.5 കോടി തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചു. ഇത് രാജ്യത്തെ ഏറ്റവും...

ഗൾഫ് രാജ്യങ്ങളിലേത് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികൾ; വമ്പൻ മുന്നേറ്റം നടത്തി അറബ് നാടുകൾ

0
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഗള്‍ഫ് കറന്‍സികള്‍. കുവൈത്ത് ദിനാര്‍, ബഹ്റൈന്‍ ദിനാര്‍, ഒമാന്‍ റിയാല്‍ എന്നിവയാണ് മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവ. ജോര്‍ദാനിയന്‍ ദിനാര്‍, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ്...

നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി കൊലപാതകം; ദമ്പതികൾക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചു

0
പാലക്കാട്, മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിൻ്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും...

സെയ്‌ഫ് അലി ഖാനെതിരായ ആക്രമണം; ഉയരുന്ന അഞ്ചു പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും

0
മുംബൈ ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറി സെയ്‌ഫ് അലി ഖാനെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് ഒരു പ്രതിയെ പിടികൂടി. നടൻ അപകടനില തരണം ചെയ്‌തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നടൻ ഇപ്പോഴും...

തീവ്രവാദ പ്രവർത്തനത്തിൻ്റെ പേരിൽ മൂന്ന് നവാൽനി അഭിഭാഷകർക്ക് റഷ്യയിൽ വർഷങ്ങളോളം ശിക്ഷ

0
അന്തരിച്ച പ്രതിപക്ഷ നേതാവിൻ്റെ സന്ദേശങ്ങൾ ജയിലിൽ നിന്ന് പുറം ലോകത്തെത്തിച്ചതിന് അലക്‌സി നവൽനിക്ക് വേണ്ടി വാദിച്ച മൂന്ന് അഭിഭാഷകരെ റഷ്യ വർഷങ്ങളോളം തടവിന് ശിക്ഷിച്ചു. ഉക്രെയ്ൻ ആക്രമണത്തിനിടെ വിയോജിപ്പിനെതിരെ വ്യാപകമായ അടിച്ചമർത്തലുകൾക്ക് ഇടയിലാണ് ഈ...

Featured

More News