രാജ്യത്തെ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ വിയോഗം ഇനിയും ആളുകൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. മുംബൈയിലെ ഒരു ആശുപത്രിയില്‍ വെച്ച് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം ഉണ്ടായത് . ലോകത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി അനുശോചന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.
ഇപ്പോൾ ഉയരുന്ന ചോദ്യം ഇനി ആരാണ് ഇനി ടാറ്റാ ഗ്രൂപ്പിനെ നയിക്കാനെത്തുന്നത് എന്നതാണ് . രത്തന്‍ ടാറ്റ അവിവാഹിതനാണ്, അതിനാൽ തന്നെ ആരായിരിക്കും ഇനി അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ തലപ്പത്ത് എത്തുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ബിസിനസ് ലോകം.
നിലവിൽ മൂന്ന് പേരുകളാണ് പ്രധാനമായും ഉയര്‍ന്നുവരുന്നത്. ലിയ ടാറ്റ, മായ ടാറ്റ, നെവില്‍ ടാറ്റ എന്നിവരുടേതാണ് ആ പേരുകള്‍. രത്തന്‍ ടാറ്റയുടെ അർദ്ധ സഹോദരനായ നോയല്‍ ടാറ്റയുടെ മക്കളാണ് ലിയ, മായ, നെവില്‍ എന്നിവര്‍. ടാറ്റ ട്രസ്റ്റുകള്‍ക്ക് കീഴിലുള്ള പ്രാഥമിക സ്ഥാപനമായ സര്‍ ദോറാബ്ജി ടാറ്റാ ട്രസ്റ്റിന്റെയും സര്‍ രത്തന്‍ ടാറ്റാ ട്രസ്റ്റിന്റെയും ട്രസ്റ്റിമാരായി ഈ മൂന്നുപേരെയും നിയമിക്കാനായി രത്തന്‍ ടാറ്റ അംഗീകാരം നല്‍കിയിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇവർ നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ അഞ്ച് ജീവകാരുണ്യ സ്ഥാപനങ്ങളുടെ ബോര്‍ഡ് അംഗങ്ങളാണ്.രത്തന്‍ ടാറ്റയുടെ മരണത്തോടെ ഇവര്‍ മൂന്നുപേരും ടാറ്റ ഓപ്പറേറ്റിങ് കമ്പനികളുടെ ബോര്‍ഡ് സ്ഥാപനങ്ങളിലേക്ക് ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലിയ ടാറ്റ
സ്‌പെയിനിലുള്ള ഐഇ ബിസിനസ് സ്‌കൂളില്‍ നിന്നാണ് ലിയ അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ടാറ്റയ്ക്ക് കീഴിലുള്ള ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി, താജ് ഹോട്ടല്‍സ് എന്നിവയില്‍ പ്രധാന പങ്ക് കൂടിയുണ്ട് ലിയയ്ക്ക്. ഇപ്പോള്‍ ഹോസ്പിറ്റാലിറ്റിയില്‍ ടാറ്റ ഗ്രൂപ്പിന്റെ സാന്നിധ്യം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
മായ ടാറ്റ
ബയേസ് ബിസിനസ് സ്‌കൂളിലും വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് മായ ടാറ്റ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ടാറ്റ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട്, ടാറ്റ ഡിജിറ്റല്‍ സംരംഭങ്ങളിലാണ് മായ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
നെവില്‍ ടാറ്റ
ട്രെന്റ് ലിമിറ്റഡിന് കീഴിലുള്ള സ്റ്റാര്‍ ബസാറിന് പിന്നില്‍ പ്രവര്‍ത്തിക്കുകയാണ് നെവില്‍. ടാറ്റ ഗ്രൂപ്പിന്റെ ഭാവി നേതാവ് എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.























