22 May 2024

ഇന്ത്യൻ ജേഴ്‌സി അണിയാൻ ഇക്കുറി സഞ്ജുവും; ലോക കപ്പ് ടീം പ്രഖ്യാപിച്ച് ഇന്ത്യ

റിസർവ് താരങ്ങളായി ശുഭ്മൻ ഗിൽ, ഖലീൽ അഹമ്മദ്, റിങ്കു സിങ്, ആവേശ് ഖാൻ എന്നിവരും ഇന്ത്യൻ ടീമിനൊപ്പമുണ്ടാകും. എക്സ് പ്ലാറ്റ്ഫോമിലാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചത്.

ഏറെ നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിൽ 20-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സെലക്ഷൻ ആദ്യ ഘട്ടം മുതൽക്കേ ഉയർന്നു കേട്ട ഏറ്റവും വലിയ ചർച്ച ആയിരുന്നു IPL രാജസ്ഥാൻ റോയൽസ് നായകനും മലയാളിയുമായ സഞ്ജു സാംസൺ ഇക്കുറി ടീമിൽ ഉണ്ടാകുമോ എന്നത്. എന്നാൽ ഏറ്റവും ഒടുവിൽ വരുന്ന ലിസ്റ്റ് പ്രകാരം ഇന്ത്യൻ ടീമിൽ ഇടം നേടിയിരിക്കുകയാണ് താരം.

ഐപിഎൽ മത്സരങ്ങളിൽ പൊതുവെ മികച്ച പ്രകടനം നടത്താറുണ്ടെങ്കിൽ പോലും സ്ഥിരത ഇല്ല എന്ന കാരണത്താൽ പല തവണ തഴയപ്പെട്ട സഞ്ജുവിന്റെ തീർത്തും വ്യത്യസ്തമായ ഒരു മുഖം ആയിരുന്നു ഇക്കുറി IPL ൽ. മികച്ച റൺ വേട്ട, മികച്ച ക്യാപ്റ്റൻസി ഉൾപ്പെടെ ആരാധകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കി കയ്യടി നേടിയിരിക്കുകയാണ് സഞ്ജു. വികറ്റ് കീപ്പർ – ബാറ്റർ ആയിട്ടാണ് ടീമിലേക്ക് എത്തുന്നത് എങ്കിൽ പോലും രണ്ടാമൻ ആയിരിക്കും സഞ്ജു.

രോഹിത് ശർമ്മ നയിക്കുന്ന ലോകകപ്പ് ടീമിൽ ഉപനായകൻ ആയി ഹാർഥിക് പാണ്ട്യ തിരികെ ടീമിലേക്ക് തിരിച്ചെത്തുന്നുണ്ട്. ബാറ്റിംഗ്, ബോളിംഗ് ഉൾപ്പെടെ ക്യാപ്റ്റൻസി വരെ പരാജയപ്പെട്ടു തുടർച്ചയായി തോൽവി വഴങ്ങിക്കൊണ്ട് ഇരിക്കുന്ന മുംബൈ ഇന്ത്യൻസ് നെ മുന്നിൽ കണ്ടിട്ട് പോലും ഈ തീരുമാനം ചെറുതായിട്ടൊന്നുമല്ല ക്രിക്കറ്റ് ആരാധകരെ പിണക്കിയിരിക്കുന്നത്. സീനിയർ പ്ലയെർ ആയ കെ എൽ രാഹുൽ ഇക്കുറി ടീമിൽ ഉണ്ടാകില്ല. ഋഷഭ് പന്ത് ആണ് വികറ്റ് കീപ്പർ, കൂടെ സഞ്ജുവും.

റിസർവ് താരങ്ങളായി ശുഭ്മൻ ഗിൽ, ഖലീൽ അഹമ്മദ്, റിങ്കു സിങ്, ആവേശ് ഖാൻ എന്നിവരും ഇന്ത്യൻ ടീമിനൊപ്പമുണ്ടാകും. എക്സ് പ്ലാറ്റ്ഫോമിലാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചത്. ജൂൺ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News