22 January 2025

ഇന്ത്യ ഗ്ലോബൽ ഫോറം ആറാം വാർഷികം; ഇരുരാജ്യങ്ങളിലെയും പൊതുതിരഞ്ഞെടുപ്പ് മുഖ്യവിഷയം

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും.

ലണ്ടനിലെ ഇന്ത്യ ഗ്ലോബല്‍ ഫോറത്തിന്റെ ആറാം വാര്‍ഷികം ജൂണ്‍ 24 മുതല്‍ 28 വരെ നടക്കും. ലണ്ടനിലും വിന്‍ഡ്‌സറിലും വെച്ചായിരിക്കും ഇത്തവണത്തെ ഗ്ലോബല്‍ ഫോറം നടക്കുക. ബ്രിട്ടനിലും ഇന്ത്യയിലും പൊതു തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് ആറാമത് വാര്‍ഷികം സംഘടിപ്പിക്കുന്നത്. മുതിര്‍ന്ന മന്ത്രിമാര്‍, സംരംഭകര്‍, വിശകലന വിദഗ്ദര്‍ തുടങ്ങിയവര്‍ വാര്‍ഷികത്തില്‍ പങ്കെടുക്കും. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകളായിരിക്കും വാര്‍ഷികത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക.

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. ഈ ചര്‍ച്ചകള്‍ 2022 ജനുവരി മുതല്‍ നടക്കുകയാണ്. ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അവസരങ്ങളും വെല്ലുവിളികളും അവരെ കാത്തിരിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഈ വര്‍ഷത്തെ ഐജിഎഫ് ലണ്ടന്‍ നിര്‍ണായക സംഭവമായി സജ്ജീകരിച്ചതെന്ന് ഇന്ത്യ ഗ്ലോബല്‍ ഫോറത്തിന്റെ സ്ഥാപകനും ചെയര്‍മാനുമായ മനോജ് ലഡ്വ വ്യക്തമാക്കി. ജിയോപൊളിറ്റിക്കല്‍ കാലാവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഐജിഎഫ് ലണ്ടന്‍ നല്‍കുന്നുണ്ട്.

ഐജിഎഫില്‍ 2030ലെ റോഡ്മാപ്പ് ഉള്‍പ്പെടെ ഭാവിയിലെ ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ കോഴ്‌സ് പട്ടികപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യും. ലണ്ടനിലെയും വിന്‍ഡ്‌സറിലെയും 15 വേദികളിലായാണ് ഐജിഎഫ് നടക്കുന്നത്. ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തികളെയും സംഘടനകളെയും അംഗീകരിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നല്‍കുന്ന യുകെ ഇന്ത്യ പുരസ്‌കാര വിതരണത്തിലൂടെ ഫോറം അവസാനിക്കും.

Share

More Stories

നൂറ് ദശലക്ഷം ഡി​ഗ്രി താപനില; പതിനെട്ട് മിനിറ്റ് നേരം ജ്വലിക്കുന്ന സൂര്യനെ സൃഷ്ടിച്ച് ചൈന

0
പതിനായിരം ഫാരൻ ഹീറ്റാണ് നാം കാണുന്ന ഒരു സൂര്യന്റെ താപം. അതിന്റെ ഏഴു മടങ്ങ് താപം എന്നത് ഊഹിക്കാൻ പോലും കഴിയില്ല. ഇവിടെ അങ്ങിനെയുള്ള ഒരു സൂര്യനെ നിർമിച്ച് ശാസ്ത്ര ലോകത്ത് കുതിപ്പ്...

ക്ഷമാപണത്തിന് ശേഷം മർഡോക്ക് രേഖകളുമായി ഹാരി രാജകുമാരൻ കേസ് തീർപ്പാക്കി

0
റൂപർട്ട് മർഡോക്കിൻ്റെ ബ്രിട്ടീഷ് ന്യൂസ്‌പേപ്പർ ഗ്രൂപ്പുമായി പ്രസാധകനിൽ തെറ്റ് ചെയ്‌തുവെന്ന വാദം തീർപ്പാക്കുന്നതിനായി അവസാന നിമിഷം ഹാരി രാജകുമാരനും അദ്ദേഹത്തിൻ്റെ നിയമ സംഘവും ബുധനാഴ്‌ച കരാർ ഉണ്ടാക്കി. രാജകുമാരന് "പൂർണ്ണമായ ക്ഷമാപണം" ലഭിച്ചു....

പ്രവാസികൾക്ക് സന്തോഷ പ്രഖ്യാപനവുമായി എയർലൈൻ; 30 കിലോ സൗജന്യ ബാഗേജ് അലവൻസ്

0
ഇന്ത്യയില്‍ നിന്നും ഗള്‍ഫ്- സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അലവന്‍സ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഏഴ് കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേ ആണിത്....

ജെ.എസ്.ഡബ്ള്യു എനർജി അതിൻ്റെ ബാറ്ററി സ്റ്റോറേജ് പ്ലാൻ്റ് താരിഫ് പവർ റെഗുലേറ്റർ നിരസിച്ചു

0
കരാറുകളുടെ പവിത്രതയും പൊതുഖജനാവിലെ ചെലവും സന്തുലിതമാക്കുന്ന കേസിൽ സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ്റെ (സിഇആർസി) സമീപകാല ഉത്തരവിനെതിരെ ജെഎസ്.ഡബ്ള്യു ബ്ല്യു എനർജിയുടെ ഒരു യൂണിറ്റ് വൈദ്യുതി (ആപ്‌ടെൽ) അപ്പീൽ ട്രിബ്യൂണലിനെ സമീപിച്ചു. വിപണിയേക്കാൾ ഉയർന്ന...

‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം’; മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ അതിരുദ്ര മഹായജ്ഞം

0
നെയ്യാറ്റിൻകര മഹേശ്വരം ശ്രീ ശിവ പാർവ്വതി ക്ഷേത്രത്തിൽ ശിവരാത്രി മഹോൽസവത്തോട് അനുബന്ധിച്ച് നടത്തുന്ന ആറാമത് അതിരുദ്ര മഹായജ്ഞത്തിൻ്റെ കാൽ നാട്ടു കർമ്മം ഭക്തി സാന്ദ്രമായ ചടങ്ങോടെ നടന്നു. ലോക റെക്കോർഡുകളിൽ ഇടം നേടിയ...

സെയ്‌ഫ് അലി ഖാൻ്റെ 800 കോടി വിലയുള്ള പട്ടൗഡി കൊട്ടാരം; 150 മുറികൾ, രാജകീയ മുഗൾ വാസ്‌തുവിദ്യ

0
ബോളിവുഡിലെ രാജകീയ ദമ്പതികളായ സെയ്‌ഫ് അലി ഖാനും കരീന കപൂറും സമാനതകളില്ലാത്ത മഹത്വത്തിൻ്റെയും പൈതൃകത്തിൻ്റെയും ലോകത്താണ് ജീവിക്കുന്നത്. ഹരിയാനയിലെ ഗുഡ്‌ഗാവ് ജില്ലയിലെ പട്ടൗഡി പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു യഥാർത്ഥ വസ്‌തുവിദ്യാ വിസ്‌മയയമാണ്...

Featured

More News