7 March 2026

വാഹന അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പാരിതോഷികം: കേന്ദ്ര സർക്കാർ

അപകടത്തെ കുറിച്ച് 24 മണിക്കൂറിനുള്ളിൽ പൊലീസിന് വിവരം ലഭിച്ചാൽ ഇരയുടെ ചികിത്സയുടെ ചിലവ് സർക്കാർ വഹിക്കുമെന്നും ഗഡ്‌കരി

വാഹന അപകടങ്ങളിൽ പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പാരിതോഷികമായി കേന്ദ്രസർക്കാർ 25,000 രൂപ നൽകും. നടൻ അനുപം ഖേറിനൊപ്പം നാഗ്‌പൂരിൽ റോഡ് സുരക്ഷയെ കുറിച്ചുള്ള ഒരു പരിപാടിയിൽ സംസാരിക്കവെയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി ഇക്കാര്യം വ്യക്തമാക്കിയത്.

അപകടത്തിൽ പരുക്കേറ്റവർക്ക് ആദ്യ ഏഴ് ദിവസത്തേക്ക് ഒന്നര ലക്ഷം രൂപ വരെ സർക്കാർ ആശുപത്രി ചെലവ് വഹിക്കുമെന്ന സ്‌കീം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. അപകടത്തെ കുറിച്ച് 24 മണിക്കൂറിനുള്ളിൽ പൊലീസിന് വിവരം ലഭിച്ചാൽ ഇരയുടെ ചികിത്സയുടെ ചിലവ് സർക്കാർ വഹിക്കുമെന്നും ഗഡ്‌കരി പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചിരുന്നു.

ഈ പദ്ധതി ദേശീയ പാതകളിൽ പരുക്കേറ്റവർക്ക് മാത്രമല്ല. സംസ്ഥാന പാതകളിൽ അപകടം പറ്റി പരുക്കേറ്റവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

2021 ഒക്‌ടോബറിലാണ് നല്ല സമരിയാക്കാരന് പ്രതിഫലം നൽകുന്ന പദ്ധതി ആരംഭിച്ചത്. സ്‌കീം അനുസരിച്ച്, മാരകമായ അപകടത്തിൽപ്പെട്ട ഒരാളുടെ ജീവൻ രക്ഷിക്കുന്ന ആളുകൾക്ക് ഉടനടി സഹായം നൽകി അവരെ സുവർണ്ണ മണിക്കൂറിനുള്ളിൽ (അപകടത്തിന് ശേഷമുള്ള ആദ്യ മണിക്കൂർ) ആശുപത്രിയിൽ എത്തിക്കുന്നു.

ഒരു നല്ല സമരിയാക്കാരനെ ഗവൺമെൻ്റ് നിർവചിക്കുന്നത് “നല്ല വിശ്വാസത്തോടെ, പ്രതിഫലമോ പ്രതീക്ഷിക്കാതെ, പരിചരണമോ പ്രത്യേക ബന്ധമോ ഇല്ലാതെ, അപകടത്തിൽ പരുക്കേറ്റ ഒരാൾക്ക് ഉടനടി സഹായമോ അടിയന്തിര പരിചരണമോ നൽകാൻ സ്വമേധയാ മുന്നോട്ട് വരുന്നവർ എന്നിങ്ങനെയാണ്.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News