അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായി ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യ വീണ്ടും കൊച്ചിയിലേക്ക് എത്തുന്നു. കപ്പലിൻ്റെ കരുത്തു വര്‍ദ്ധിപ്പിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര പ്രതിരോധ മന്ത്രാലയം 1207.5 കോടി രൂപയുടെ കരാര്‍ കൊച്ചിന്‍ ഷിപ് യാര്‍ഡുമായി ഒപ്പുവച്ചു. 3500 ഓളം പേര്‍ക്ക് ജോലി ലഭിക്കുന്നതും 50 ഓളം എംഎസ്എംഇ-കള്‍ക്ക് വരുമാനം ലഭിക്കുന്നതും ആണ് ഈ പദ്ധതി.
2013 നവംബറില്‍ ഇന്ത്യന്‍ നാവിക സേനയില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട വിമാനവാഹിനി യുദ്ധക്കപ്പലാണ് ഐഎന്‍എസ് വിക്രമാദിത്യ. ഈ കപ്പലില്‍ അഞ്ചുമാസം കൊണ്ട് കരുത്ത് വര്‍ദ്ധിപ്പിക്കുക, തകരാറുകള്‍ പരിഹരിക്കുക എന്നതാണ് കൊച്ചിന്‍ ഷിപ് യാര്‍ഡിന് മുന്നിലുള്ള ലക്ഷ്യം. എല്ലാ ജോലികളും പൂര്‍ത്തിയായാല്‍ ഇന്ത്യന്‍ നാവിക സേനയില്‍ ഐഎന്‍എസ് വിക്രമാദിത്യ തിരികെ ചേരും.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കൊച്ചിന്‍ ഷിപ് യാര്‍ഡിൻ്റെ ഓഹരികള്‍ വളരെ വേഗത്തിൽ മുന്നേറാന്‍ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. വെള്ളിയാഴ്‌ച വ്യാപാരം അവസാനിച്ചപ്പോള്‍ 1577 രൂപയായിരുന്നു കൊച്ചിന്‍ ഷിപ് യാര്‍ഡിൻ്റെ ഓഹരി മൂല്യം. വ്യാഴാഴ്‌ച അവസാനിച്ചതിലും 0.14 ശതമാനം കുറവായിരുന്നു വെള്ളിയാഴ്‌ചത്തെ ക്ലോസിങ് മൂല്യം. എന്നാല്‍ 1207 കോടി രൂപയുടെ കരാര്‍ അഞ്ചു മാസത്തേക്ക് ലഭിച്ചതോടെ കമ്പനിയുടെ വരുമാനം വര്‍ദ്ധിക്കുമെന്ന് ഉറപ്പ് ഓഹരി നിക്ഷേപകരില്‍ പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.