7 March 2026

ഇന്ത്യക്കാർക്ക് കമ്പം പ്രീമിയം ഫോണുകളോട്; ബ്രാൻഡ് മൂല്യത്തിൽ സാംസങ് ഒന്നാമത്; ആപ്പിളിന് എട്ടാം സ്ഥാനം

പ്രീമിയം, മിഡ് പ്രീമിയം, എൻട്രി പ്രീമിയം വിഭാഗത്തിലുള്ള ഫോണുകളുടെ വില്‍പ്പനയില്‍ കാര്യമായ വളർച്ചയാണ് സംഭവിച്ചിട്ടുള്ളത്.

ഫോൺ വിളിക്കാനും മെസ്സേജ് അയക്കാനും മാത്രം സാധിക്കുന്ന ഒരു കാലത്തുനിന്നും നമ്മൾ ഒരുപാട് വളർന്നു. സ്മാർട്ട്ഫോണുകള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ട് കാലം ഏറെയായി. കാലം മാറുന്നതിന് അനുസരിച്ച് പുതിയ അപ്ഡേഷനുകൾ വന്നുകൊണ്ടേയിരിക്കുകയാണ്.

കോളുകള്‍ മാത്രം സാധ്യമായിരുന്ന സ്ഥിതിയില്‍ നിന്ന് ഇന്നൊരു സിനിമ വരെ ചിത്രീകരിക്കാന്‍ കയ്യിലൊതുങ്ങുന്ന ഈ ഉപകരണംകൊണ്ട് സാധിക്കും എന്നത് ഒരു വലിയ ഡിജിറ്റൽ വിപ്ലവമാണ്. ഇന്ത്യന്‍ വിപണിയിലും സ്മാർട്ട്ഫോണുകളുടെ ആധിപത്യം വ്യക്തമാണ്. 2023ല്‍ ഏകദേശം 44 ദശലക്ഷത്തോളം സ്മാർട്ട്ഫോണുകളുടെ ഷിപ്പ്മെന്റാണ് സംഭവിച്ചിരിക്കുന്നത്.

സ്മാർട്ട്ഫോണുകള്‍ പലവിഭാഗത്തിലുണ്ടെങ്കിലും പ്രീമിയം സെക്ഷനോടാണ് ഇന്ത്യക്കാർക്ക് പ്രിയമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രീമിയം, മിഡ് പ്രീമിയം, എൻട്രി പ്രീമിയം വിഭാഗത്തിലുള്ള ഫോണുകളുടെ വില്‍പ്പനയില്‍ കാര്യമായ വളർച്ചയാണ് സംഭവിച്ചിട്ടുള്ളത്. ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാർട്ട്ഫോണുകളുടെ ശരാശരി വില 21,068 രൂപയായി വർധിച്ചിട്ടുണ്ട്. 45,000 രൂപ മുതല്‍ 65,000 രൂപ വരെ വില വരുന്ന ഫോണുകളുടെ വില്‍പ്പനയില്‍ 52% വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് ശതമാനം മാർക്കറ്റ് ഷെയറും പ്രസ്തുത വിഭാഗത്തില്‍ ഉള്‍പ്പെട്ട ഫോണുകളുടെ പേരിലാണ്. ഇതിന്റെ പ്രധാന കാരണം ഐഫോണ്‍ 13, 14, സാംസങ് ഗ്യാലക്സി എസ് 23, എസ് 23 എഫ്ഇ എന്നീ സീരീസുകളില്‍ വരുന്ന ഫോണുകളുടെ സ്വീകാര്യത വർധിച്ചതാണ്. 30,000 രൂപ മുതല്‍ 45,000 രൂപ വരെ വില വരുന്ന ഫോണുകളുടെ വില്‍പ്പനയില്‍ 37% വർധനവും ഉണ്ടായിട്ടുണ്ട്.

8,000 രൂപ മുതല്‍ 15,000 രൂപ വരെ വില വരുന്ന ബഡ്ജറ്റ് സ്മാർട്ട്ഫോണുകളുടെ വില്‍പ്പനയില്‍ 14% ഇടിവ് രേഖപ്പെടുത്തിയെന്നത് ശ്രദ്ധേയമാണ്. എങ്കിലും മാർക്കറ്റ് ഷെയറിന്റെ 44 ശതമാനവും കയ്യടക്കിയിരിക്കുന്നത് ബഡ്ജറ്റ് സ്മാർട്ട്ഫോണുകളാണ്. 16.2% മാർക്കറ്റ് ഷെയറോടെ സാംസങ്ങാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോണ്‍ ബ്രാന്‍ഡ്. റിയല്‍മിയാണ് രണ്ടാം സ്ഥാനത്ത്, 15.1 % മാർക്കറ്റ് ഷെയർ. വിവോ, ഷവോമി, ഓപ്പോ എന്നീ കമ്പനികളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. വണ്‍പ്ലസ് ആറാമതും ആപ്പിള്‍ എട്ടാം സ്ഥാനത്തുമാണ് പട്ടികയില്‍.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News