7 January 2025

ഇന്ത്യയുടെ സ്വപ്‌നം പൊലിഞ്ഞു; ബോർഡർ- ഗവാസ്‌കർ ട്രോഫി ഓസ്ട്രേലിയക്ക്

തോൽവിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷയും ഇതോടെ അവസാനിച്ചു

ബോർഡർ- ഗവാസ്‌കർ ട്രോഫി ഓസ്ട്രേലിയക്ക്. സിഡ്‌നി ടെസ്റ്റിൽ ഇന്ത്യക്കെതിരെ 6 വിക്കറ്റ് ജയത്തോടെ പരമ്പര 3-1ന് സ്വന്തമാക്കി. ബോർഡർ ഗാവസ്ക്കർ ട്രോഫി നേടുന്നത് 2016-17 സീസണിന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയ ജയം. തോൽവിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷയും ഇതോടെ അവസാനിച്ചു. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിലേക്കും ഓസ്ട്രേലിയ മുന്നേറി.

കഴിഞ്ഞ രണ്ട് എഡീഷനലും ഇന്ത്യ ഫൈനൽ കളിച്ചിരുന്നു. മൂന്നാം ഫൈനൽ എന്ന ഇന്ത്യയുടെ സ്വപ്‌നം പൊലിഞ്ഞു. നിലവിലെ ചാമ്പ്യന്മാരാണ് ഓസ്ട്രേലിയ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. മൂന്നാം ദിനം 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 58-3 എന്ന സ്കോറിൽ പതറിയെങ്കിലും ഉസ്‌മാൻ ഖവാജയുടെയും ട്രാവിസ് ഹെഡിൻ്റെയും ബ്യൂ വെബ്സ്റ്ററുടെയും ബാറ്റിംഗ് മികവിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യത്തിൽ എത്തുകയായിരുന്നു.

ആദ്യ ടെസ്റ്റിൽ അവിസ്‌മരണീയ വിജയവുമായി തുടങ്ങിയ ഇന്ത്യയെ രണ്ടാം ടെസ്റ്റിൽ തോൽപിച്ച് ഓസീസ് ഒപ്പമെത്തി. മൂന്നാം ടെസ്റ്റിൽ മഴ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയപ്പോൾ നാലും അഞ്ചും ടെസ്റ്റ് ഓസീസ് വിജയിച്ചു. 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസിനെ കുടുക്കാൻ ബുമ്ര മാത്രമായിരുന്നു ഇന്ത്യയുടെ പക്കലുണ്ടായിരുന്ന ഏക മാർ​ഗം. എന്നാൽ പരുക്കേറ്റ് ബുമ്ര പുറത്തേക്ക് പോയതോടെ ഇന്ത്യയ്ക്ക് തിരിച്ചടിയായി. കേവലം 16 ഓവറിലാണ് ഓസീസ് 162 റൺസ് അടിച്ചെടുത്ത് വിജയം സ്വന്തമാക്കിയത്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:  https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

കണ്ണപുരം റിജിത്ത് വധക്കേസിൽ ഒമ്പത് ബിജെപി- ആര്‍എസ്എസ് പ്രതികൾക്കും ജീവപര്യന്തം

0
കണ്ണൂര്‍, കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസിൽ ശിക്ഷ വിധിച്ച് കോടതി. പ്രതികളായ ഒമ്പത് പേർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. 19 വർഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരാണ്...

പ്രധാനമന്ത്രി ട്രൂഡോ രാജിവച്ച കാരണങ്ങൾ എന്താണ്? അതൃപ്‌തിയിൽ പാർട്ടി നേതാവ് സ്ഥാനവും വിട്ടു

0
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്‌ച വൈകുന്നേരം പ്രധാനമന്ത്രി സ്ഥാനവും പാർട്ടി നേതാവും രാജിവച്ചു. രാജിക്ക് മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്‌ത അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പിൽ ശരിയായ തിരഞ്ഞെടുപ്പാകാൻ കഴിയില്ലെന്ന് പറഞ്ഞു. “എനിക്ക്...

എച്ച്എംപി വൈറസ് കൂടുതൽ പേർക്ക്; കേന്ദ്ര ആരോഗ്യ മന്ത്രാലയം യോഗം വിളിച്ചു

0
ദില്ലി: രാജ്യത്ത് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ട് ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം ആവർത്തിച്ചു. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി. മഹാരാഷ്ട്രയിൽ 7, 13 വയസ്...

ഓസ്‌കർ പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആടുജീവിതം

0
ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് ഈ മലയാള സിനിമ തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ്...

സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചു; വൈകിയത് 21 ട്രെയിനുകള്‍

0
റെയില്‍വേ പാലത്തിൽ കൂടി കടന്നുപോകുന്ന സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചു. ഇതിനെ തുടര്‍ന്നു സിഗ്‌നല്‍ സംവിധാനം ഏഴു മണിക്കൂറോളം നിലച്ചു . ആലപ്പുഴ കല്ലിശേരി ഭാഗത്ത് പമ്പാ നദിക്കു കുറുകെയുള്ള റെയില്‍വേ പാലത്തിലെ...

ഇൻ്റർപോളിൻ്റെ മാതൃകയിൽ സിബിഐയുടെ പുതിയ പോർട്ടൽ ‘ഭാരത്പോൾ’

0
ഇൻ്റർപോളിൻ്റെ മാതൃകയിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഒരു പുതിയ പോർട്ടൽ വികസിപ്പിച്ചതിനാൽ ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് ഒരു ബട്ടണിൽ ക്ലിക്ക് ചെയ്ത് എല്ലാ പ്രതികളുടെയും രേഖകൾ ആക്‌സസ് ചെയ്യാൻ കഴിയും. സിബിഐയുടെ...

Featured

More News