10 November 2024

മലയാളിയുടെ കമ്പനിയെ കുറിച്ച് ബള്‍ഗേറിയ അന്വേഷണം ആരംഭിച്ചു; ലെബനനിലെ സ്‌ഫോടനങ്ങളില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു

ലെബനനിൽ പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായി ന്യൂയോര്‍ക്ക് ടൈംസ്

ലെബനനില്‍ കഴിഞ്ഞ ദിവസം പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രാദേശിക കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ. ഇസ്രായേലിൻ്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ആണ് പേജറുകളില്‍ സ്‌ഫോടക വസ്‌തുക്കള്‍ നിറച്ചതെന്ന് സംശയിക്കുന്നത്. സോഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡാണ് പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

നോർവീജിയൻ പൗരത്വമുള്ള വയനാട് മാനന്തവാടി സ്വദേശിയായ റിന്‍സണ്‍ ജോസിൻ്റെ കമ്പനിയാണ് നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ്. ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് റിന്‍സണ്‍ എന്ന് ലിങ്ക്ഡിന്‍ അക്കൗണ്ടില്‍ വ്യക്തമാക്കുന്നു. ഓട്ടോമേഷന്‍, മാര്‍ക്കറ്റിംഗ്, എഐ തുടങ്ങിയവയിലും താത്പര്യമുണ്ടെന്ന് ഇയാളുടെ ലിങ്ക്ഡിന്‍ അക്കൗണ്ടിൽ പറയുന്നു. ഹംഗറി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെല്‍ കമ്പനിയായ ബിഎസി കണ്‍സള്‍ട്ടിംഗ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചാണ് പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറുന്നത്.

‘‘ബിഎസി കണ്‍സള്‍ട്ടിംഗ് എന്ന സ്ഥാപനം പേജറുകള്‍ കൈമാറുന്നതിന് ഇടനിലക്കാരനായാണ് ഇടപാടില്‍ ഏര്‍പ്പെട്ടത്. ഈ കമ്പനിയ്ക്ക് ഓഫീസില്ല,’’ ഹംഗേറിയന്‍ വാര്‍ത്താ ഏജന്‍സിയായ ടെലക്‌സ് റിപ്പോര്‍ട്ടു ചെയ്‌തു.

റിന്‍സണ്‍ ജോസിൻ്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബല്‍ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയ ആസ്ഥാനമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ലെബനനിലുണ്ടായ സ്‌ഫോടനത്തില്‍ ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്‌ത പേരിടാത്ത കമ്പനിയുടെ പങ്ക് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബള്‍ഗേറിയന്‍ സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സിയായ ഡിഎഎന്‍എസ് വ്യാഴാഴ്‌ച റിപ്പോര്‍ട്ടു ചെയ്‌തു.

ബള്‍ഗേറിയയില്‍ പേജറുകള്‍ കയറ്റുമതി ചെയ്‌തതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബള്‍ഗേറിയന്‍ സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. ലെബനനിൽ പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്‌തു. ഈ സ്‌ഫോടനങ്ങളില്‍ ഇസ്രയേലിന് പങ്കുള്ളതായി സംശയിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തായ്‌വാനീസ് കമ്പനിയായ ഗോള്‍ഡ് അപ്പോളോയ്ക്ക് വേണ്ടി ആയിരക്കണക്കിന് പേജറുകള്‍ നിര്‍മിക്കാന്‍ ബിഎസി കണ്‍സള്‍ട്ടിംഗ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷമാദ്യമാണ് ഹിസ്ബുള്ളയ്ക്കു വേണ്ടി ഈ പേജറുകള്‍ നിര്‍മിച്ചത്. പേജറുകള്‍ നിര്‍മിച്ച ആളുകളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ കുറഞ്ഞത് രണ്ട് ഷെല്‍ കമ്പനികളെങ്കിലും സൃഷ്‌ടിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Share

More Stories

കാനഡയിലെ ഫാസ്റ്റ് ട്രാക്ക് സ്റ്റഡി പെർമിറ്റ് പ്രോഗ്രാം അവസാനിപ്പിച്ചു; ആശങ്കയിൽ വിദ്യാർത്ഥികൾ

0
അന്തർദേശീയ വിദ്യാർത്ഥികൾക്കായി വിസ പ്രോസസിങ് ത്വരിതപ്പെടുത്തുന്നതിനായി കാനഡ സർക്കാർ നടപ്പാക്കിയ ഫാസ്റ്റ് ട്രാക്ക് സ്റ്റഡി പെർമിറ്റ് പദ്ധതിയായ സ്റ്റുഡൻറ് ഡയറക്റ്റ് സ്ട്രീം (SDS) പ്രോഗ്രാം അവസാനിപ്പിച്ചതായി അറിയിപ്പ്. നിലവിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള...

എഫ്‌സിആർഎഫ് (10.11.2024) നൽകുന്ന മികച്ച പത്ത് പ്രതിദിന സൈബർ ക്രൈം റിപ്പോർട്ടുകൾ

0
ലോകമെമ്പാടും നടക്കുന്ന വിവിധ തരം ഡിജിറ്റൽ തട്ടിപ്പുകളെ കുറിച്ച് അറിയിക്കുന്നതിനും മികച്ച ലഘൂകരണ തന്ത്രങ്ങളെ കുറിച്ചുള്ള ഉൾക്കാഴ്‌ചകൾ നൽകുന്നതിനുമായി ഫ്യൂച്ചർ ക്രൈം ഗവേഷകർ പ്രധാനപ്പെട്ട ആഗോള സൈബർ കുറ്റകൃത്യ വാർത്തകൾ ക്യൂറേറ്റ് ചെയ്‌തിട്ടുണ്ട്....

പ്രചാരണം അവസാന ഘട്ടത്തിലേക്ക്; വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശത്തിന് ഒരുങ്ങി

0
വയനാട്ടിലും ചേലക്കരയിലും തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. രണ്ടിടത്തും തിങ്കളാഴ്‌ചയാണ് കൊട്ടിക്കലാശം. കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാൽ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് 20-ലേക്ക് മാറ്റിയിരുന്നു. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഞായറാഴ്‌ച വീണ്ടും വയനാട്ടിലെത്തും....

‘ഇതൊരു ശല്യമാണ്’; മനോഹരമായ ഗോവൻ പരിസരത്ത് വിനോദ സഞ്ചാരികളും താമസക്കാരും തമ്മിൽ ഇടയുന്നു

0
ഒരു പ്രവൃത്തി ദിവസത്തെ സായാഹ്നത്തിൽ പോർച്ചുഗീസിൽ 'ചെറിയ നീരുറവ' എന്നർത്ഥം വരുന്ന ഫോണ്ടെൻഹാസിൻ്റെ റെസിഡൻഷ്യൽ ഭാഗത്ത് വിനോദ സഞ്ചാരികളും അവരുടെ പരിവാരങ്ങളുമായ വ്‌ലോഗർമാരും യൂട്യൂബർമാരും ക്യാമറാ സംഘങ്ങളും നിറഞ്ഞിരിക്കുന്നു. ഇത് പ്രദേശവാസികൾക്ക് ഏറെ...

ശക്തരായ റോട്ട് വീലർ; ലോകത്തിലെ ഏറ്റവും അപകടകാരികളായ നായകൾ

0
ലോകത്ത് ഏറ്റവും അപകടകാരികളായ 38 നായ ഇനങ്ങളുണ്ട്. "ലോകത്തിലെ അപകടകരമായ നായ്ക്കൾ" ഏതൊക്കെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഓരോ നായകൾക്കും സങ്കൽപ്പിക്കാനാവാത്ത പരിക്കുകളും അപകടങ്ങളും ഉണ്ടാക്കാനുള്ള കഴിവുണ്ട്. ചില ഇനങ്ങളെ ശരിയായി പരിശീലിപ്പിച്ചില്ലെങ്കിൽ പ്രതികൂലമായി പ്രതികരിക്കാനോ...

കാട്ടുതീയിൽ നിന്നും രക്ഷപ്പെടാൻ കാലിഫോർണിയൻ ജനത വീടുകളിൽ നിന്ന് പലായനം ചെയ്യുന്നു

0
അറുപതുകാരിയായ ടെറി മോറിനും ഭർത്താവ് ഡേവും ഒരു ബാർബർ ഷോപ്പിൽ ഇരിക്കുകയായിരുന്നു.ആ സമയത്ത് ദമ്പതികൾ രണ്ട് അതിഥികൾക്ക് ആതിഥേയത്വം നൽകാൻ വിളിച്ചിരുന്നു. എന്നാൽ അവരുടെ അതിഥികൾ താമസസ്ഥല ഉറങ്ങുകയാണെന്ന് മോറിൻ സംശയിച്ചു. അതിനാൽ...

Featured

More News