24 February 2025

പ്രതീക്ഷിച്ചതിലും മുൻപേ എത്തും ഐഫോൺ 16

അതിവേഗം ഫോട്ടോകള്‍ ക്ലിക്ക് ചെയ്യാന്‍ സഹായകമാകുന്ന ക്യാപ്‌ച്വര്‍ ബട്ടണ്‍ ഐഫോണ്‍ 16 മോഡലുകളിലുണ്ടാകും എന്ന് അഭ്യൂഹങ്ങളുണ്ട്. ഇതുപയോഗിച്ച് വീഡിയോയും ഷൂട്ട് ചെയ്യാം.

ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസിന്‍റെ അവതരണം പ്രതീക്ഷിച്ചതിലും ഒരു ദിവസം മുമ്പേ നടക്കുമെന്ന് റിപ്പോർട്ട്‌. സെപ്റ്റംബര്‍ 9ന് ഇന്ത്യന്‍ സമയം രാത്രി 10.30നായിരിക്കും ‘ആപ്പിള്‍ ഇവന്‍റ്’ എന്ന് കമ്പനി സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 10-ാം തിയതിയാണ് ഐഫോണ്‍ 16 സിരീസും മറ്റ് ഗാഡ്‌ജറ്റുകളും പുറത്തിറക്കുന്ന തിയതി എന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബര്‍ 9ന് നടക്കുന്ന ആപ്പിള്‍ ഇവന്‍റിനായി ഔദ്യോഗിക ക്ഷണക്കത്ത് ലോകമെമ്പാടുമുള്ള ടെക് പ്രേമികള്‍ക്ക് അയച്ചിരിക്കുകയാണ് ആപ്പിള്‍ കമ്പനി. ഐഫോണ്‍ 16 സിരീസില്‍പ്പെട്ട നാല് മോഡലുകള്‍ അന്നേ ദിനം പുറത്തിറക്കും.

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണിത്. ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ ഡിസ്‌പ്ലെയുടെ വലിപ്പത്തില്‍ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. ആപ്പിളിന്‍റെ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ആപ്പിള്‍ ഇന്‍റലിജന്‍സ് വരുമെന്നതാണ് ഐഫോണ്‍ 16 സിരീസിനെ ഏറ്റവും ശ്രദ്ധേയമാക്കുക.

ലോഞ്ചിന് ശേഷം നടക്കുന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെയേ ആപ്പിള്‍ ഇന്‍റലിജന്‍സ് സേവനങ്ങള്‍ ലഭിക്കുകയുള്ളൂ എന്നാണ് സൂചന. എന്നാല്‍ ആപ്പിള്‍ ഇന്‍റലിജന്‍സിനെ കുറിച്ചുള്ള കൂടുതല്‍ വിവരണം സെപ്റ്റംബര്‍ 9ലെ ആപ്പിള്‍ ഇവന്‍റില്‍ പ്രതീക്ഷിക്കാം.

അതിവേഗം ഫോട്ടോകള്‍ ക്ലിക്ക് ചെയ്യാന്‍ സഹായകമാകുന്ന ക്യാപ്‌ച്വര്‍ ബട്ടണ്‍ ഐഫോണ്‍ 16 മോഡലുകളിലുണ്ടാകും എന്ന് അഭ്യൂഹങ്ങളുണ്ട്. ഇതുപയോഗിച്ച് വീഡിയോയും ഷൂട്ട് ചെയ്യാം. എക്‌സ്‌പോഷര്‍, ഫോക്കസ്, സൂമിംഗ് എന്നിവയും ക്യാപ്‌ച്വര്‍ ബട്ടണില്‍ നിയന്ത്രിക്കാനാകും എന്നും സൂചനകള്‍ വ്യക്തമാക്കുന്നു.

ഐഫോണ്‍ 16 സിരീസിനൊപ്പം വാച്ച് സിരീസ് 10, വാച്ച് അള്‍ട്രാ 3, ആപ്പിള്‍ വാച്ച് എസ്‌ഇ, രണ്ടാം ജനറേഷന്‍ എയര്‍പോഡ്‌സ് മാക്‌സ്, പുതിയ രണ്ട് എയര്‍പോഡ്‌സ് മോഡലുകള്‍, ഐഒഎസ് 18 എന്നിവയുടെ അവതരണവും ആപ്പിള്‍ ഇവന്‍റില്‍ പ്രതീക്ഷിക്കാം.

Share

More Stories

‘ശക്തനായ പോലീസ് കഥാപാത്രമായി നാനി’; സൂപ്പർ ഹിറ്റടിക്കാന്‍ ‘ഹിറ്റ് 3’ വരുന്നു, ടീസർ പുറത്ത്

0
തെലുങ്കിലെ സൂപ്പർതാരം നാനിയുടെ 32-മത് ചിത്രം 'ഹിറ്റ് 3' ടീസർ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ റിലീസ് ചെയ്‌തിരിക്കുന്നത്. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിന്...

പൂഞ്ഞാറിലെ പിസി ജോര്‍ജ് ജയിലിൽ; മത വിദ്വേഷ പരാമര്‍ശത്തില്‍ കോടതി റിമാന്‍ഡ് ചെയ്‌തു

0
ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് മത വിദ്വേഷ പരാമര്‍ശത്തില്‍ ജയിലിൽ. കോടതി 14 ദിവസത്തേക്ക് പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്‌തു. നേരത്തെ ജോര്‍ജിനെ വൈകിട്ട് ആറുമണി വരെ പൊലീസ്...

സാംബാൽ പള്ളി കമ്മിറ്റി പൊതുഭൂമി കയ്യേറാൻ ശ്രമിക്കുന്നു; യുപി സുപ്രീം കോടതിയിൽ ബോധിപ്പിച്ചു

0
ന്യൂഡൽഹി: സാംബാൽ പള്ളി കമ്മറ്റി അധികൃതർ പൊതുഭൂമി കൈയേറാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ അക്രമത്തിന് സാക്ഷ്യം വഹിച്ച പതിനാറാം നൂറ്റാണ്ടിലെ തർക്ക പള്ളിയെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാർ...

ഇസ്രായേൽ വലിയ ചുവടുവെപ്പ് നടത്തി യുദ്ധക്കളത്തിൽ; സൈനിക ടാങ്കുകൾ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു

0
2002ന് ശേഷം ആദ്യമായി ഇസ്രായേലി ടാങ്കുകൾ അധിനിവേശ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു. അടുത്ത വർഷത്തേക്ക് തൻ്റെ സൈന്യം പലസ്‌തീൻ പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഈ...

നിർമ്മാതാക്കളുടെ സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ; ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്

0
താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങൾക്ക് മറ്റു വഴികളുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ്...

വിമാന താവളത്തിൽ 11 കോടി വിലവരുന്ന മയക്കുമരുന്ന് വേട്ട: ഒരു യുവതി അറസ്റ്റിൽ

0
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് കുക്കികളുടെയും അരിയുടെയും പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് 11 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ഇന്ത്യയിലേക്ക് കടത്തിയതിന് 20 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്‌തു. കസ്റ്റംസ്...

Featured

More News