ഇന്ത്യയിലേക്ക് നാടുകടത്തുന്നത് ഒഴിവാക്കാൻ ലളിത് മോദി തങ്ങളുടെ പൗരത്വം ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച്, വാനുവാട്ടു പ്രധാനമന്ത്രി ജോതം നപത് തിങ്കളാഴ്ച അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ലളിത് മോദി അടുത്തിടെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ തന്റെ ഇന്ത്യൻ പാസ്‌പോർട്ട് സമർപ്പിക്കാൻ അപേക്ഷിച്ചു.
പക്ഷെ , വാനുവാട്ടു ഇപ്പോൾ അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കാൻ നീങ്ങുന്നതിനാൽ, നിയമപരമായ നില അനിശ്ചിതത്വത്തിലാണ്. മുൻ ഐപിഎൽ മേധാവിയുടെ ഭരണകാലത്ത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ആരോപിക്കപ്പെട്ടു, തുടർന്ന് അദ്ദേഹം പലായനം ചെയ്തു.
അതിനുശേഷം, അന്വേഷണ ഏജൻസികൾ അദ്ദേഹത്തെ പിന്തുടരുകയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങൾക്കിടയിൽ ലളിത് , മോദിയുടെ പൗരത്വം റദ്ദാക്കാൻ വാനുവാട്ടു സർക്കാർ തീരുമാനിക്കുകയായിരുന്നു . അദ്ദേഹത്തിന്റെ വാനുവാട്ടു പാസ്‌പോർട്ട് ഉടൻ റദ്ദാക്കാൻ പൗരത്വ കമ്മീഷന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നപത് സ്ഥിരീകരിച്ചു.