19 March 2026

മൊസാദിന് വേണ്ടി ചാരവൃത്തി ചെയ്‌ത കുറ്റവാളിയെ വധിച്ച് ഇറാൻ

സംഘർഷത്തിന് ഇടയിലാണ് ഇയാൾ ഇറാൻ്റെ പിടിയിലാവുന്നത്

ഇസ്രയേലിനായി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ട കുറ്റവാളിയെ ഇറാൻ വധിച്ചെന്ന് ഇറാനിയൻ ജുഡീഷ്യറിയുടെ മിസാൻ ന്യൂസ് ഏജൻസിയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്‌തു. കൗറൂഷ് കീവാനിയെന്ന ആളെയാണ് വധിച്ചത്. ഇസ്രയേൽ- യുഎസ്, ഇറാൻ സംഘർഷം ആരംഭിച്ച ഫെബ്രുവരി 28ന് ശേഷം നടക്കുന്ന ആദ്യത്തെ വധശിക്ഷ ആണിത്.

സയണിസ്റ്റ് ഭരണകൂടത്തിനായി രാജ്യത്തെ അതീവസുരക്ഷാ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും മൊസാദ് ഉദ്യോഗസ്ഥർക്ക് ചോർത്തി നൽകിയ ആളുടെ വധശിക്ഷ ബുധനാഴ്‌ച രാവിലെ നടപ്പാക്കിയെന്നാണ് മിസാൻ ഓൺലൈൻ വെബ്‌സൈറ്റിൽ പറയുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഇസ്രയേലും ഇറാനും തമ്മിൽ 12 ദിവസത്തോളം നീണ്ടുനിന്ന സംഘർഷത്തിന് ഇടയിലാണ് ഇയാൾ ഇറാൻ്റെ പിടിയിലാവുന്നത്.

ഇയാൾക്ക് ആറോളം യൂറോപ്യൻ രാജ്യങ്ങളിലും ടെൽ അവീവിലും അടക്കം പരിശീലനം ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഇസ്രയേലിൻ്റെ ചാരസംഘടനയായ മൊസാദിൻ്റെ ഏജന്റുമാരുമായി ഇയാൾ കൂടിക്കാഴ്‌ച നടത്തിയതിന് അടക്കമുള്ള തെളിവുകൾ ഉണ്ടെന്നാണ് ഇറാൻ മാധ്യമം പറയുന്നത്.

ഇസ്രയേലിനായി ചാരവൃത്തി ചെയ്‌തുവെന്ന് ആരോപിക്കപ്പെട്ട, ഇറാനിൽ നിന്നുകൊണ്ട് മൊസാദിന് വിവരം കൈമാറിയെന്ന് പറയപ്പെടുന്ന നിരവധി പേരെ ഇറാൻ വധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഇക്കഴിഞ്ഞ ജനുവരി ഏഴിന് ഇറാൻ വധിച്ചയാളാണ് അലി അർദേസ്‌താനി.

Share

More Stories

കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രം; 2021 ഒഴികെ ഓരോ അഞ്ച് വർഷത്തിലും സർക്കാരുകൾ എങ്ങനെ മാറി?

0
ഈ ആഴ്ച ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുകയും ഏപ്രിൽ 9 ന് ഒറ്റ ഘട്ടമായി സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്തുകയും മെയ് 4 ന് വോട്ടെണ്ണൽ നടത്തുകയും ചെയ്യുമെന്ന് അറിയിക്കുകയും...

ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍

0
മാസപ്പിറവി കാണാത്തതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ഒമാനില്‍ മാസപ്പിറവി നിരീക്ഷിക്കുന്ന വ്യാഴാഴ്‌ച വൈകീട്ടായിരിക്കും. മാസപ്പിറ കണ്ടാല്‍ ഒമാനിലും വെള്ളിയാഴ്‌ച ആയിരിക്കും പെരുന്നാള്‍. യുഎഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ...

മെറ്റയും ടിക് ടോകും ലാഭത്തിനായി സുരക്ഷ ബലികഴിച്ചെന്ന് വിസിൽബ്ലോവർമാരുടെ വെളിപ്പെടുത്തൽ

0
മെറ്റ, ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ ഭീമന്മാർ ഉപഭോക്താക്കളുടെ സുരക്ഷയേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ലാഭത്തിനും എൻഗേജ്‌മെന്റിനും ആണെന്ന് വിസിൽബ്ലോവർമാർ. ആളുകളിൽ പ്രകോപനവും ദേഷ്യവും ഉളവാക്കുന്ന ഉള്ളടക്കങ്ങൾ കൂടുതൽ എൻഗേജ്‌മെന്റ് നൽകുന്നതായി...

വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാൻ കെ മുരളീധരനാവുമോ

0
സംസ്ഥാന രാഷ്രീയത്തിൽ ശക്തമായ ത്രികോണ മത്സരം കൊണ്ട് സംസ്ഥാന ശ്രദ്ധയാകർഷിക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ സ്ഥാനാർഥികൾ സജീവമായി കളത്തിലിറങ്ങിയതോടെ ഇത്തവണ നടക്കുന്നത് തീ പാറുന്ന പോരാട്ടം. 2019ൽ വടകര പിടിക്കാൻ കെ മുരളീധരൻ പോയതോടെ...

ഇറാൻ രഹസ്യാന്വേഷണ മന്ത്രിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു

0
ടെഹ്‌റാനിൽ ലക്ഷ്യമിട്ടുള്ള ഒരു ആക്രമണത്തിൽ ഇറാൻ്റെ ഇൻ്റെലിജൻസ് മന്ത്രി ഇസ്‌മയിൽ ഖത്തീബിനെ 'കൊലപ്പെടുത്തിയതായി' ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ചൊവ്വാഴ്‌ച അവകാശപ്പെട്ടു. മഹ്‌സ അമിനി പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർക്ക് എതിരായ അറസ്റ്റുകളും നടപടികളും നിരീക്ഷിക്കുന്നത് ഉൾപ്പെടെ...

ബാങ്കുകൾ 11 വർഷത്തിനിടെ എഴുതിത്തള്ളിയത് 9.75 ലക്ഷം കോടിയുടെ വായ്‌പകൾ

0
കഴിഞ്ഞ 11 സാമ്പത്തിക വർഷങ്ങളിലായി രാജ്യത്തെ ബാങ്കുകൾ 9.75 ലക്ഷം കോടി രൂപയുടെ വായ്‌പ കുടിശ്ശികകൾ എഴുതിത്തള്ളിയെന്ന് കേന്ദ്ര സർക്കാർ. തിങ്കളാഴ്‌ച ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ്...

Featured

More News