7 March 2026

അനില്‍കുമാര്‍ പ്രസിഡണ്ട് ആയിരുന്ന ‘ഫാം ടൂര്‍ സഹകരണ സംഘ’ത്തിലെ ക്രമക്കേട്; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

അനുമതി ഇല്ലാതെ സി ക്ലാസ് അംഗങ്ങള്‍ക്ക് വായ്‌പ നല്‍കിയതില്‍ രണ്ടര കോടി രൂപ കുടിശിക

ആത്മഹത്യ ചെയ്‌ത തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍കുമാര്‍ പ്രസിഡണ്ടായിരുന്ന ഫാം ടൂര്‍ സഹകരണ സംഘത്തില്‍ വ്യാപക ക്രമക്കേടെന്ന് സഹകരണ വകുപ്പിൻ്റെ റിപ്പോര്‍ട്ട്. നഷ്‌ടമായ തുക സംഘം സെക്രട്ടറിയില്‍ നിന്നും ഭരണസമിതി അംഗങ്ങളില്‍ നിന്നും പലിശ സഹിതം ഈടാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സഹകരണ വകുപ്പിൻ്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്.

ബാങ്കിൻ്റെ സര്‍ക്കുലര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പലിശ നല്‍കിയതില്‍ 14 ലക്ഷം രൂപയാണ് സംഘത്തിന് നഷ്‌ടം സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാങ്കില്‍ താത്കാലിക നിയമനം നടത്തിയതില്‍ 1.18 കോടി രൂപ നഷ്‌ടമുണ്ടായി. അനുമതി ഇല്ലാതെ പൊതുഫണ്ട് നഷ്‌ടപ്പെടുത്തിയത് വഴി 12 ലക്ഷത്തിൻ്റെ ക്രമക്കേടും ഉണ്ടായി.

അനുമതി ഇല്ലാതെ സി ക്ലാസ് അംഗങ്ങള്‍ക്ക് വായ്‌പ നല്‍കിയതില്‍ രണ്ടര കോടി രൂപ കുടിശിക ആയെന്നും സഹകരണ വകുപ്പിൻ്റെ റിപ്പോര്‍ട്ടിൽ പറയുന്നു.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News