7 March 2026

‘ഇഷ അംബാനി’ അന്താരാഷ്ട്ര വോളിബോള്‍ ഫെഡറേഷന്‍ ബോര്‍ഡില്‍

പുതിയ കാഴ്ച്ചപ്പാടുകളുമെല്ലാം കൊണ്ടുവരുന്നതിൻ്റെ കൂടി ഭാഗമായാണ് ഇഷ തെരഞ്ഞെടുക്കപ്പെട്ടത്

മുംബൈ: 2024- 2028 ഒളിംപിക് സൈക്കിളുമായി ബന്ധപ്പെട്ട് ഇഷ അംബാനിയും ലൂയിസ് ബൗഡനും ഇൻ്റെര്‍നാഷണല്‍ വോളിബോള്‍ ഫെഡറേഷന്‍ (എഫ്‌ഐവിബി) ബോര്‍ഡ് ഓഫ് അഡ്മിനിസ്‌ട്രേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ഉയര്‍ന്ന തലങ്ങളിലേക്ക് സംരംഭകത്വ മികവും പുതിയ കാഴ്ച്ചപ്പാടുകളുമെല്ലാം കൊണ്ടുവരുന്നതിൻ്റെ കൂടി ഭാഗമായാണ് ഇഷ തെരഞ്ഞെടുക്കപ്പെട്ടത്.

വോളിബോളിന് പുറമെ വിവിധ മേഖലകളില്‍ നിന്നായി നാല് അംഗങ്ങളെ ബോര്‍ഡിലേക്ക് ചേര്‍ക്കാന്‍ എഫ്‌ഐവിബി ഭരണഘടന അനുമതി നല്‍കുന്നുണ്ട്. ഇതനുസരിച്ചാണ് ഇഷയിലേക്ക് പുതിയ നിയോഗം എത്തിയിരിക്കുന്നത്. വ്യത്യസ്‌ത തരത്തിലുള്ള കാഴ്ച്ചപ്പാടുകളും സംഘടനയുടെ വൈവിധ്യ വല്‍ക്കരണവും ഉറപ്പാക്കാന്‍ ഇഷയുടെ തെരഞ്ഞെടുപ്പ് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

ജെന്‍ഡര്‍ ഇന്‍ മൈനോരിറ്റി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് ഇഷ അംബാനി എഫ്‌ഐവിബി ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിത്. ബിസിനസ് ലോകത്തെ ചടുലമായ വ്യക്തിത്വത്തിന് ഉടമയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ലീഡര്‍ഷിപ്പിൻ്റെ ഭാഗമായ ഇഷ അംബാനി. റിലയന്‍സ് റീട്ടെയ്ല്‍ ഉള്‍പ്പടെയുള്ള ഗ്രൂപ്പ് കമ്പനികളില്‍ ഇഷ മികച്ച രീതിയിലുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ട്.

കമ്പനിയുടെ വളര്‍ച്ച ഉറപ്പാക്കുന്നതിലും ഡിജിറ്റല്‍, ഇ- കൊമേഴ്‌സ് സംരംഭങ്ങള്‍ വിജയത്തിൽ എത്തിക്കുന്നതിലും ഇഷ അംബാനി നേതൃത്വം വഹിക്കുന്നുണ്ട്.

ഇതിന് പുറമെ ഗ്രൂപ്പിൻ്റെ വൈവിധ്യവല്‍ക്കരണ, ലിംഗസമത്വ അജണ്ട നടപ്പാക്കുന്നതിലും ഇഷ നേതൃത്വപരമായ പങ്ക് വഹിക്കുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകളെ ശാക്തീകരിക്കുന്ന നിരവധി പദ്ധതികള്‍ക്ക് അവര്‍ നേതൃത്വം നല്‍കുന്നു. ലിംഗസമത്വത്തിലും ബിസിനസ് വിഷനിലും ഇഷയ്ക്കുള്ള വ്യത്യസ്തമായ കാഴ്ച്ചപ്പാട് എഫ്‌ഐവിബി ബോര്‍ഡിന് കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇഷയുടെ കൂടെ എഫ്‌ഐവിബി ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലൂയിസ് ബൗഡന്‍ മൂന്ന് തവണ ഒളിമ്പിക്‌സില്‍ വിജയിച്ചിട്ടുണ്ട്. എഫ്‌ഐവിബി അത്‌ലെറ്റ്‌സ് കമ്മീഷന്‍ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ബീച്ച് വോളിബാള്‍ ഒളിംപ്യനാണ് ബൗഡന്‍.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News