ഗാസക്ക് മാനുഷിക സഹായവുമായി പോയ കപ്പല്‍ പിടിച്ചെടുത്ത് ആക്ടിവിസ്റ്റുകളെ പിടികൂടി ഇസ്രയേല്‍ സൈന്യം തടങ്കലിലിട്ടത് കഴിഞ്ഞ ദിവസമാണ്. ഇസ്രയേല്‍ സൈന്യം കസ്റ്റഡിയില്‍ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിനോട് ഉള്‍പ്പെടെ നടത്തിയ കൊടും ക്രൂരതകളെ കുറിച്ച് ആക്ടിവിസ്റ്റുകള്‍ തുറന്നു പറഞ്ഞിരുന്നു.
ഇപ്പോൾ ഗാസയിലേക്ക് ഭക്ഷണം എത്തിക്കാന്‍ ശ്രമിച്ച തങ്ങളെ ഇസ്രയേല്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നെല്‍സണ്‍ മണ്ടേലയുടെ ചെറുമകനായ മണ്ഡല മണ്ടേല.
ജൊഹന്നാസ് ബര്‍ഗിലെത്തി മാധ്യമങ്ങളോട് സംസാരിക്കവെ ആണ് അദ്ദേഹം ഇസ്രയേല്‍ ക്രൂരതക്ക് എതിരെ തുറന്നടിച്ചത്. ആറ് ദിവസമാണ് ഇസ്രയേലി ജയിലില്‍ മണ്ഡല മണ്ടേല കഴിഞ്ഞത്. ‘ഞങ്ങളുടെ കൈകള്‍ പിന്നില്‍ കേബിള്‍ വച്ച് ബന്ധിച്ചെന്നും ബൂട്ടുകള്‍ അഴിച്ചുമാറ്റി പ്ലാറ്റ്‌ഫോമില്‍ ഇരുത്തി,’ -അദ്ദേഹം പറഞ്ഞു
ഭക്ഷണം കഴിക്കാൻ അനുവദിക്കാതെ ഇസ്രയേല്‍ സൈന്യത്തിൻ്റെ ക്രൂരതകൾ, അദ്ദേഹം പറഞ്ഞു. അതേസമയം പലസ്‌തീനികളോട് ചെയ്യുന്നതിനോളം വരില്ല തങ്ങളോട് ചെയ്‌തതെന്നും പലസ്‌തീനികളെ ഇസ്രയേല്‍ ക്രൂരമായി ആക്രമിച്ച് കൊല്ലുകയാണ് എന്നും അദ്ദേഹം പറഞ്ഞു.























