24 November 2024

ഇത് മനസ്സറിയും യന്ത്രം; അവകാശവാദവുമായി ശാസ്ത്രജ്ഞർ

ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് സാങ്കേതികവിദ്യയിലെ സുപ്രധാനമായ കണ്ടെത്തൽ ആയാണ് ഇതിനെ അടയാളപ്പെടുത്തുന്നത്.

മനുഷ്യന്റെ ചിന്തകൾക്ക് ഒരിക്കലും കടിഞ്ഞാൺ ഇടാൻ സാധ്യമല്ല. നടക്കുന്നതും നടക്കാത്തതുമായ ഒരുപാട് കാര്യങ്ങൾ മനുഷ്യർ നിത്യജീവിതത്തിൽ ആലോചിച്ച് കൂട്ടാറുണ്ട്. ഓരോരുത്തരുടെയും ചിന്ത നിലവാരം അനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ ബാല്യ കൗമാര പ്രായം കഴിഞ്ഞാൽ മനുഷ്യൻ ഏറ്റവും കൂടുതൽ ചിന്തിക്കുന്ന ഒന്നാണ് എതിരെ നിൽക്കുന്ന ആളിന്റെ മനസ് വായിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നത്. ഈ ചിന്ത ഏകദേശം എല്ലാവർക്കും ഒരു പോലെ ആയിരിക്കും. അത്തരത്തിൽ മറ്റൊരാളുടെ മനസ്സ് വായിക്കാൻ ശേഷിയുള്ള ഒരു യന്ത്രത്തെ കുറിച്ച് എപ്പോഴെങ്കിലും നമ്മൾ ചിന്തിച്ചിട്ടും ഉണ്ടാകും. പലരുടെയും ഭാവനയിലും അതുണ്ടാകും. എന്നാൽ, ശാസ്ത്രം ഇതിനകം തന്നെ ഇതിനെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നു കഴിഞ്ഞു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (കാൽടെക്) ശാസ്ത്രജ്ഞർ ആണ് മനുഷ്യന്റെ മനസ്സ് വായിക്കാനും ചിന്തകളെ തത്സമയം അക്ഷരങ്ങളിലേക്ക് വിവർത്തനം ചെയ്യാനും കഴിയുന്ന ഒരു യന്ത്രം വികസിപ്പിച്ചതായി അവകാശപ്പെടുന്നത്. യന്ത്രത്തിന് 79% കൃത്യതാ നിരക്ക് ഉണ്ടെന്ന് കണ്ടെത്തിയതായും അവകാശപ്പെടുന്നു. ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് (ബിസിഐ) സാങ്കേതികവിദ്യയിലെ സുപ്രധാനമായ കണ്ടെത്തൽ ആയാണ് ഇതിനെ അടയാളപ്പെടുത്തുന്നത്. 100% കൃത്യതയോടെ ഇത് വിജയകരമായാൽ മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള ഇടപെടലിൽ സമൂലമായ മാറ്റമായിരിക്കും ഈ കണ്ടെത്തൽ കൊണ്ടുവരുന്നത്. രണ്ടു വ്യക്തികളുടെ തലച്ചോറുമായി ചെറിയ ഇലക്ട്രോഡുകൾ പതിപ്പിച്ചാണ് ചിന്തിക്കുന്ന കാര്യങ്ങളെ തൽസമയം ഡി കോഡ് ചെയ്ത് എടുക്കുന്നത്. നിലവിൽ കണ്ടെത്തിയ യന്ത്രം ചിന്തകളെ 79% കൃത്യതയോടെ ഡീകോഡ് ചെയ്തെടുക്കുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

എങ്കിൽ കൂടിയും ഈ സാങ്കേതികവിദ്യ ഇപ്പോഴും വളരെ പ്രാരംഭ ഘട്ടത്തിലാണെന്നും വെറും “ആറ് വാക്കുകളിൽ” മാത്രമായി ഇതിനെ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ഈ സാങ്കേതികവിദ്യ, വിജയകരമായാൽ സംസാരശേഷിയും ശാരീരികമായി ചലനശേഷിയും ഇല്ലാത്ത രോഗികളെ സഹായിക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ കഴിയുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഇത്തരം അവസ്ഥകളിൽ ഉള്ളവരുടെ ചിന്തകൾ അറിയിക്കുന്നതിനും മറ്റുള്ളവരുമായി ഫലപ്രദമായ ആശയവിനിമയത്തിൽ ഏർപ്പെടുന്നതിനുമുള്ള ഒരു മികച്ച മാർഗ്ഗമായി ഈ കണ്ടെത്തൽ മാറും എന്നും ശാസ്ത്രജ്ഞർ പറയുന്നു.

Share

More Stories

ബിഹാറിൽ അക്കൗണ്ട് തുറക്കാനാവാതെ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടി

0
ഉപതെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടതിനാൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടിക്ക് ബിഹാറിൽ അക്കൗണ്ട് തുറക്കാനായില്ല. സംസ്ഥാനത്തെ ഭരണകക്ഷിയായ എൻഡിഎ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തൂത്തുവാരി,...

സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന് സിപിഐ വെളിപ്പെടുത്തൽ

0
ബിജെപി വിട്ട ഉടനെ സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തി സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതേസമയം, സിപിഐയുമായി ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ സന്ദീപ് വാര്യര്‍ അതിനെ തള്ളി രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്തേക്ക്...

രാജ്യത്തെ ഏറ്റവും മികച്ച ശുദ്ധവായു; പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം കണ്ണൂരിന്

0
ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ നഗരം ഇടംപിടിച്ചു. അതേസമയം നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസര്‍ബൈജിസ്ഥാനിലെ...

കോൺഗ്രസ് – യു ഡി എഫ് രാഷ്ട്രീയം കേരള സമൂഹത്തെ എങ്ങനെയൊക്കെ മലീമസമാക്കുമെന്നാണ് ഇനി കാണാനുള്ളത്

0
|ശ്രീകാന്ത് പികെ ഇന്ന് അതിയായ അമർഷവും അതേ സമയം സന്തോഷവും തോന്നിയ ഒരു വീഡിയോയാണ് പാലക്കാട് യു.ഡി.എഫ് വിജയം ഉറപ്പിക്കും മുന്നേ തന്നെ SDPI പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുകയും സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി...

32 ലക്ഷം വര്‍ഷത്തെ പഴക്കമുള്ള അസ്ഥി ഭാഗങ്ങൾ; ആള്‍ക്കുരങ്ങുകള്‍ക്കും മനുഷ്യനുമിടയിലെ നഷ്ടപ്പെട്ട കണ്ണി; പഠനം

0
മനുഷ്യ കുലത്തിന്റെ മുത്തശ്ശി എന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കില്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ലൂസിക്ക് ഒരു മറിഞ്ഞു വരുന്ന ബന്ധത്തിന്റെ സ്ഥാനം മാത്രമേയുള്ളൂവെന്നാണ്. ഒപ്പം മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മിലുള്ള വിട്ട് പോയ കണ്ണിയെ ലൂസി...

ഇടതുപക്ഷത്തെ സംബന്ധിച്ച് ശുഭകരമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നത്

0
| ദീപക് പച്ച വസ്തുനിഷ്ഠ യാഥാർഥ്യത്തിന്റെ ഏത് അളവ് എടുത്ത് നോക്കിയാലും ഇടതുപക്ഷ പ്രവർത്തകരെ സംബന്ധിച്ച് നിരാശപ്പെടാനുള്ള ഒന്നും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇല്ല. അതെ സമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാൻ പ്രതീക്ഷയുള്ള...

Featured

More News