8 March 2026

അവളുടെ ഇടം എല്ലാവർക്കും താഴെ ആയി പോയത് അബദ്ധവശാൽ ഒന്നുമല്ല

ഓസ്‌ലർ എന്ന മമ്മൂട്ടി ചിത്രത്തിന്റെ പോസ്റ്ററിൽ അടക്കം ആർട്ട് ഡയറക്ടർ 'രാഖി ആർ കെ' എന്ന് എഴുതി വന്നിട്ടും പടം വന്നപ്പോ അവരുടെ പേര് അവർക്ക് താഴെ ജോലി ചെയ്ത ആളുകൾക്ക് ശേഷം മാത്രം പരിഗണിക്കപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്.

| ശരണ്യ എം ചാരു

അജയന്റെ രണ്ടാം മോഷണമെന്ന സിനിമ നിറഞ്ഞ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ടോവിനോയുടെ കരിയറിലെ മികച്ച സിനിമകളിൽ അജയൻ ഇടം പിടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. സുരഭിയുടെയും. ഈ പോസ്റ്റ് പക്ഷെ പടത്തെ കുറിച്ചല്ല, പെണ്ണായത് കൊണ്ട് മാത്രം പടത്തിലോ അതിൻ്റെ അണിയറയിലോ ഇടം പിടിക്കാതെ പോയ മറ്റൊരാളെ കുറിച്ചാണ്. ത്രീഡിയിൽ അടക്കം പ്രേക്ഷകരെ കയ്യിലെടുത്ത പടത്തിന്റെ ആർട്ട് ഡയറക്ടർ രാഖിയെ കുറിച്ച്.

അജയനിലെ ആർട്ട് വർക്കുകൾ പടം കണ്ടവർ ശ്രദ്ധിച്ചു കാണും. അസാധ്യമായിരുന്നു ഓരോന്നും. അതിന് പിന്നിൽ പ്രവർത്തിച്ച സ്ത്രീയെ പക്ഷെ നിങ്ങൾക്ക് പരിചയം കാണില്ല, പരിചയപ്പെടുത്താതിരിക്കാൻ സിനിമയിലെ ആൺകൂട്ടം പ്രത്യേകം ശ്രദ്ദിച്ചപ്പോൾ അവളുടെ ഇടം എല്ലാവർക്കും താഴെ ആയി പോയത് അബദ്ധവശാൽ ഒന്നുമല്ല, മനപ്പൂർവ്വം തന്നെ ചിലർ അവരെ അവഗണിച്ചതാണ്.

സിനിമ മേഖലയിലെ ലൈംഗീക അതിക്രമങ്ങൾ മാത്രമല്ല ഈ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, ആണിന് മുകളിൽ, അവനേക്കാൾ മികവിൽ പണിയെടുത്താൽ പോലും പെണ്ണാണെന്ന ഒരൊറ്റ കാരണം കൊണ്ട് ഒരു സ്ത്രീ നേരിടുന്ന അവഗണന കൂടി വലിയ പ്രശ്നമാണ്.

സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്നത് സ്ത്രീകൾ ആണെങ്കിൽ അവർക്കൊപ്പം ജോലി ചെയ്യാൻ മടിക്കുന്ന, മറ്റെല്ലാ മേഖലയിലുമുള്ള പുരുഷന്മാരുടെ പേരുകൾ സിനിമയുടെ ടൈറ്റിൽ ക്രെഡിറ്റിസിൽ കൊടുത്തിട്ട് സ്ത്രീകളുടെ പേര് എൻഡ് ക്രെഡിറ്റ്സിൽ മാത്രം എഴുതിക്കാണിക്കുന്ന വൃത്തികേടുകൾ കൂടി അടങ്ങിയതാണ് മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ.

ഒന്നും രണ്ടും മൂന്നും സിനിമകളിൽ നിന്നല്ല ആർട്ട് ഡയറക്ടർ ആയ ഒരു സ്ത്രീ ഈ വിവേചനം നേരിട്ടിട്ടുള്ളത്. ഓസ്‌ലർ എന്ന മമ്മൂട്ടി ചിത്രത്തിന്റെ പോസ്റ്ററിൽ അടക്കം ആർട്ട് ഡയറക്ടർ ‘രാഖി ആർ കെ’ എന്ന് എഴുതി വന്നിട്ടും പടം വന്നപ്പോ അവരുടെ പേര് അവർക്ക് താഴെ ജോലി ചെയ്ത ആളുകൾക്ക് ശേഷം മാത്രം പരിഗണിക്കപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്.

മലയ്‌ക്കോട്ടൈ വാലിബന്റെ സെറ്റിൽ നിന്ന് ഇതേ അവഗണനയുടെ പേരിൽ പാതി വഴിയിൽ പ്രോജക്ട് ഉപേക്ഷിച്ചിറങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പൊ അജയന്റെ രണ്ടാം മോഷണത്തിലിതാ അസോസിയേറ്റിന്റെയടക്കം പേര് ടൈറ്റിൽ ക്രെഡിറ്റിസിൽ കൊടുത്തിട്ടും ആർട്ട്‌ ഡയറക്ടറുടെ പേര് എൻഡ് ക്രെഡിറ്റ്സിൽ മാത്രം എഴുതിക്കാണിച്ച് വീണ്ടും അവരെ അവഗണിക്കുകയാണ് ചിലർ.

ഇതിനെതിരെ ഫെഫ്കയിലോ, ആർട്ട് ഡയറക്ടർ അസോസിയേഷനിലോ ഒന്നും പരാതി കൊടുത്തിട്ട് ഒരു കാര്യവും ഇല്ലെന്ന് അറിയാവുന്നത് കൊണ്ട് അതിനൊന്നും നിൽക്കാതെ മലയാള സിനിമയിൽ നിന്ന് മാറി തമിഴിലും തെലുങ്കിലും വർക്ക് ചെയ്യുകയാണ് രാഖിയിപ്പോൾ. നേരത്തെ ഓസ്‌ലർ റിലീസ് ആയ സമയത്തും ഇപ്പോൾ അജയന് ശേഷവും രാഖി ഇട്ട ഫേസ്‌ബുക്ക് പോസ്റ്റുകളുടെ ലിങ്ക് താഴെ ചേർക്കുന്നു. സെറ്റിലെ ഫോട്ടോകളും. പറയുമ്പോൾ എല്ലാം പറയണം, ചർച്ച ചെയ്യപ്പെടുമ്പോൾ എല്ലാം ചർച്ച ചെയ്യപ്പെടണം, ചോദ്യം ചെയ്യപ്പെടണം.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News