കഥകളി സാർവ്വഭൗമനായിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥം വർഷംതോറും നൽകി വരുന്ന കലാസാഗർ പുരസ്‌കാരം കോവിഡ് രോഗവ്യാപനം കാരണംകഴിഞ്ഞ മെയ് 28നു നടത്താനാവാതെ വന്നിരുന്നു.
പൊതു പരിപാടികൾ നടത്തുവാൻ സർക്കാർ അനുമതി ഉള്ള ഈ സാഹചര്യത്തിൽ കുന്നംകുളം കഥകളി ക്ലബ്ബിന്റെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ കുന്നംകുളം ബഥനി സ്കൂളിൽ വെച്ച് 2020ലെയും 2021ലെയും കലാസാഗർ പുരസ്‌കാര സമർപ്പണം ഡിസംബർ 05നു നടത്തുവാൻ തീരുമാനിച്ചതായി സെക്രട്ടറി രാജൻ പൊതുവാൾ അറിയിച്ചു. മുൻ വർഷങ്ങളിലെപ്പോലെത്തന്നെ കലാസ്വാദകരിൽ നിന്നുള്ള നാമനിർദ്ദേശപ്രകാരമാണ് പുരസ്‌കൃതരെ തെരഞ്ഞെടുത്തിരിക്കുന്നത്.
കോവിഡ് 19 മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് നടത്തുന്ന പ്രസ്തുത പരിപാടി യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. പുരസ്കാര സമർപ്പണത്തിന് ശേഷം പ്രഗത്ഭ കലാകാരൻമാർ പങ്കെടുക്കുന്ന ബാലിവിജയം കഥകളിയിൽ കോട്ടക്കൽ ദേവദാസൻ (രാവണൻ), വെള്ളിനേഴി ഹരിദാസൻ (നാരദൻ), സദനം ജ്യോതിഷ്ബാബു, സദനം സായികുമാർ (സംഗീതം), കലാമണ്ഡലം വേണു മോഹൻ (ചെണ്ട), കലാമണ്ഡലം ശ്രീജിത്ത് (മദ്ദളം),ശ്രീകലാമണ്ഡലം രാജീവ് (ചുട്ടി), രംഗശ്രീ വെള്ളിനേഴി.(ചമയം / അണിയറ), തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.
2020ലെ കലാസാഗർ പുരസ്‌കൃതർ ഇവരാണ്:
കഥകളി
വേഷം കലാമണ്ഡലം ചമ്പക്കര വിജയകുമാർ
സംഗീതം കലാനിലയം രാജീവൻ
ചെണ്ട കലാമണ്ലം ബാലസുന്ദരൻ
മദ്ദളം സദനം ദേവദാസൻ
ചുട്ടി കലാനിലയം പദ്മനാഭൻ
ഓട്ടൻതുള്ളൽ കലാമണ്ഡലം പരമേശ്വരൻ
ചാക്യാർകൂത്ത് കലാമണ്ഡലം ജിഷ്ണു പ്രതാപ്
കൂടിയാട്ടം മാർഗി രാമൻ ചാക്യാർ
മോഹിനിയാട്ടം വിനീത നെടുങ്ങാടി
ഭരതനാട്യം കലാമണ്ഡലം സരോജിനി
തായമ്പക പോരൂർ ഹരിദാസ്
പഞ്ചവാദ്യം
തിമില വൈക്കം ചന്ദ്രൻ മാരാർ
മദ്ദളം തൃപ്പലമുണ്ട നടരാജ വാരിയർ
ഇടയ്ക്ക ഡോ.ബാലുശ്ശേരി കൃഷ്ണദാസ്
താളം മട്ടന്നൂർ അജിത് മാരാർ
കൊമ്പ് പേരാമംഗലം വിജയൻ
2021ലെ കലാസാഗർ പുരസ്‌കൃതർ:
കഥകളി
വേഷം കലാമണ്ഡലം മനോജ്
സംഗീതം കലാമണ്ഡലം ബാലചന്ദ്രൻ
ചെണ്ട ഡോക്ടർ മാങ്കുളം കൃഷ്ണൻ നമ്പൂതിരി
മദ്ദളം കലാമണ്ഡലം വേണുക്കുട്ടൻ
ചുട്ടി നീലംപേരൂർ ജയൻ
ഓട്ടൻതുള്ളൽ പുന്നശ്ശേരി പ്രഭാകരൻ
കൂടിയാട്ടം സൂരജ് നമ്പ്യാർ
മോഹിനിയാട്ടം സന്ധ്യാരാജൻ
ഭരതനാട്യം സരിത രാമദേവൻ
തായമ്പക ഡോക്ടർ ശുകപുരം ദിലീപ്
പഞ്ചവാദ്യം
തിമില പെരുവാരം മോഹനൻ മാരാർ
മദ്ദളം കാവിൽ പീതാംബരൻ മാരാർ
ഇടയ്ക്ക കലാനിലയം ഉണ്ണികൃഷ്ണൻ
ഇലത്താളം പെരുവാരം സോമൻ
(മരണാന്തര ബഹുമതി)
കൊമ്പ് ചെറായി സുനിൽ