1 July 2024

ഇന്ദിരാഗാന്ധിയായി കങ്കണ റണൗട്; റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

അടുത്തതായി എത്തുന്ന എമർജൻസി രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പെടെ സംസാരിക്കും എന്നുള്ളത് കൊണ്ടും, ബി ജെ പി പ്രവർത്തക കൂടിയായ കങ്കണ ഇന്ദിരാഗാന്ധി ആയി എത്തുന്നതിനാലും വലിയ ആകാംഷയോടെ ആണ് ആളുകൾ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.

നായികയും സംവിധായകയും ആയി കങ്കണ റണൗട് എത്തുന്ന സിനിമ എമർജൻസിയുടെ റിലീസ് പ്രഖ്യാപിച്ചു. റിലീസ് സെപ്‍തംബര്‍ ആറിനായിരിക്കും. മുൻപേ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു എങ്കിലും തിരഞ്ഞെടുപ്പ് ഉൾപ്പെടെ ഉള്ള വിഷയങ്ങൾ കാരണം വൈകുകയായിരുന്നു.

ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ വേഷമിടുന്നതെന്നതാണ് ചിത്രത്തിന്റെ പ്രധാനപ്പെട്ട പ്രത്യേക. സഞ്‍ജയ് ഗാന്ധിയിയായി മലയാളത്തിലെ യുവ താരം വൈശാഖ് നായരും വേഷമിടുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഛായാഗ്രാഹണം ടെറ്റ്സുവോ ന​ഗാത്തയാണ് നിര്‍വഹിക്കുന്നത്. റിതേഷ് ഷാ കങ്കണയുടെ എമര്‍ജൻസിയുടെ തിരക്കഥ എഴുതുമ്പോള്‍ തന്‍വി കേസരി പശുമാര്‍ഥിയാണ് ചിത്രത്തിന്റെ അഡിഷണല്‍ ഡയലോ​ഗ്‍സ് ഒരുക്കുന്നത്.

ആദ്യമായി കങ്കണ റണൗട് സ്വതന്ത്ര സംവിധായികയാകുന്ന പ്രൊജക്റ്റായ എമര്‍ജൻസി നിര്‍മിക്കുന്നത് മണികര്‍ണിക ഫിലിംസ് ആണ്. കങ്കണ റണൗടിന്റെ രണ്ടാമത് സംവിധാനമാണിത്. നായികയായ കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ ‘മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി’യായിരുന്നു മുമ്പ് സംവിധാനം ചെയ്‍തത്. ഇത് കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്‍തത്.

‘എമര്‍ജൻസി’ എന്ന ചിത്രത്തിനറെ അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്താണ്. പേരു സൂചിപ്പിക്കുന്ന അടിയന്തരാവസ്‍ഥ പ്രമേയമാക്കിയുള്ള ചിത്രമാണ് എമര്‍ജൻസിയെന്നാണ് റിപ്പോര്‍ട്ട്. ബോക്സ്‌ ഓഫീസിൽ വമ്പൻ പരാജയം ആയിരുന്ന തേജസ്‌ ആയിരുന്നു കങ്കണ റണൗട് നായികയായ അവസാന സിനിമ.

അടുത്തതായി എത്തുന്ന എമർജൻസി രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പെടെ സംസാരിക്കും എന്നുള്ളത് കൊണ്ടും, ബി ജെ പി പ്രവർത്തക കൂടിയായ കങ്കണ ഇന്ദിരാഗാന്ധി ആയി എത്തുന്നതിനാലും വലിയ ആകാംഷയോടെ ആണ് ആളുകൾ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News