7 March 2026

മതത്തിൻ്റെയും ജാതിയുടെയും പേരില്‍ വിഭജനം; ‘ഹലാലിന് പകരം മനുഷ്യത്വം എന്നാക്കണം’, സോനു സൂദിന് മറുപടിയുമായി കങ്കണ റണാവത്ത്

ഉപഭോക്താക്കളുടെ ഭക്ഷണത്തിൽ തുപ്പുന്ന വാർത്തയെ സോനുസൂദ് ന്യായീകരിക്കുന്നുവെന്ന ടൈംസ് അൽജിബ്രയുടെ ട്വീറ്റ്

മുംബൈ: കാവഡ് യാത്രയുടെ ഭാഗമായി യുപി സര്‍ക്കാര്‍ പുറത്തിറക്കിയ വിവാദ ഉത്തരവിനെ വിമര്‍ശിച്ച ബോളിവുഡ് താരം സോനൂ സൂദിന് മറുപടിയായി ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. മനുഷ്യത്വം എന്നൊരു പേരുമാത്രമേ കടകള്‍ക്ക്‌ മുന്നില്‍ പാടുള്ളൂവെന്നായിരുന്നു എന്ന താരത്തിൻ്റെ പ്രതികരണത്തിന് മറുപടിയായി ‘സമ്മതിക്കുന്നു. ഹലാലിന് പകരവും മനുഷ്യത്വം എന്ന് നൽകണം എന്നായിരുന്നു കങ്കണയുടെ പ്രതികരണം.

‘അടുത്തതായി ദൈവത്തെയും മതത്തെയും കുറിച്ചുള്ള തൻ്റെ വ്യക്തിപരമായ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി സോനു ജി സ്വന്തം രാമായണം സംവിധാനം ചെയ്യുമെന്ന് നിങ്ങൾക്കറിയാം. വഹ് ക്യാ ബാത് ഹേ ബോളിവുഡ് സേ ഏക് ഔർ രാമായണം’, കങ്കണ എക്‌സിൽ കുറിച്ചു. ഉപഭോക്താക്കളുടെ ഭക്ഷണത്തിൽ തുപ്പുന്ന വാർത്തയെ സോനുസൂദ് ന്യായീകരിക്കുന്നുവെന്ന ടൈംസ് അൽജിബ്രയുടെ ട്വീറ്റ് പങ്കുെവെച്ചു കൊണ്ടായിരുന്നു കങ്കണ ഇങ്ങനെ കുറിച്ചത്.

ഒരാൺകുട്ടി മാവിൽ തുപ്പി റൊട്ടി തയ്യാറാക്കുന്ന വീഡിയോ സോനു ന്യായീകരിച്ചാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. മനുഷ്യത്വം എന്നൊരു പേരുമാത്രമേ കടകള്‍ക്ക് മുന്നില്‍ പാടുള്ളൂവെന്നായിരുന്നു താരത്തിൻ്റെ പ്രതികരണം. അതേസമയം സോനുവിൻ്റെ ട്വീറ്റിനോട് പ്രതികരിച്ചു കൊണ്ട് നിരവധി പ്രതികരണങ്ങൾ ആണെത്തിയത്. തുപ്പൽ പുരട്ടിയ റൊട്ടി സോനു സൂദിന് പാർസൽ ചെയ്യണം, അങ്ങനെ സാഹോദര്യം കേടുകൂടാതെയിരിക്കും!” ഉപയോക്താവ് കുറിച്ചു. എക്‌സിലൂടെയാണ് സോനു സൂദ് വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കിയത്.

യുപിയിലെ വിവാദ ഉത്തരവില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും സഖ്യകക്ഷിയായ ജെഡിയുവും രംഗത്തെത്തിയിരുന്നു. മതത്തിൻ്റെയും ജാതിയുടെയും പേരില്‍ വിഭജനം സൃഷ്ടിക്കുന്നത് അംഗീകരിക്കില്ലെന്നാണ് ലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ്) നേതാവ് വ്യക്തമാക്കിയത്. പ്രധാനമന്ത്രി പറഞ്ഞു നടക്കുന്ന ‘സബ് കാ സാത്, സബ് കാ വികാസ്’ മുദ്രാവാക്യങ്ങള്‍ക്ക്‌ വിരുദ്ധമാണ് നടപടിയെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും മുതിര്‍ന്ന ജെഡിയു നേതാവ് കെ.സി ത്യാഗിയും ആവശ്യപ്പെട്ടിരിക്കുകയാണ്.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News