8 March 2026

കാവ്യാ ഫിലിം കമ്പനിയും ഹരിഹരനും ഒന്നിക്കുന്നു ;കാസ്റ്റിംഗ് കാൾ പുറത്തുവിട്ടു

25-35 വയസ്സിനിടയിൽ പ്രായമുള്ള ആരോഗ്യ ദൃഡഗാത്രരായ നടന്മാരെയും , 22-30 വയസ്സിനിടയിൽ പ്രായമുള്ള നൃത്ത പ്രാവീണ്യമുള്ള നടികളെയും തേടിയുള്ളതാണ് കാസ്റ്റിംഗ് കാൾ.

2018, മാളികപ്പുറം എന്നി ബ്ലോക്ക്‌ബസ്റ്റർ ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്തു തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഡക്ഷൻ ബാനറാണ് കാവ്യ ഫിലിം കമ്പനി. മലയാള സിനിമയുടെ എക്കാലത്തെയും ലെജൻഡറി ഡയറക്ടർ ഹരിഹരനും കാവ്യ ഫിലിം കമ്പനിയും കൈകോർക്കുന്നു എന്ന വമ്പൻ വാർത്തയാണ് പ്രേക്ഷക ലോകം ശ്രവിച്ചത്. അൻപതിനു മുകളിൽ വർഷങ്ങളുടെ സിനിമ പ്രവർത്തി പരിചയവും, മലയാള സിനിമയുടെ എക്കാലത്തെയും എണ്ണം പറഞ്ഞ സിനിമകൾ ഉൾപ്പടെ അൻപതു ചിത്രങ്ങളുടെ തിളക്കവുമുള്ള ഹരിഹരനും, നിലവിലെ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ പ്രൊഡക്ഷൻ ബാനറായ കാവ്യാ ഫിലിം കമ്പനിയും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

ഹരിഹരൻ കാവ്യാ ഫിലിം കമ്പനി ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 25-35 വയസ്സിനിടയിൽ പ്രായമുള്ള ആരോഗ്യ ദൃഡഗാത്രരായ നടന്മാരെയും , 22-30 വയസ്സിനിടയിൽ പ്രായമുള്ള നൃത്ത പ്രാവീണ്യമുള്ള നടികളെയും തേടിയുള്ളതാണ് കാസ്റ്റിംഗ് കാൾ.

മാളികപ്പുറം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ആൻ മെഗാ മീഡിയയും കാവ്യാ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബാലയാണ് നിലവിൽ കാവ്യ ഫിലിം കമ്പനിയുടേതായി ഇപ്പോൾ നിർമ്മാണം നടക്കുന്ന സിനിമ. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News