19 May 2024

രാജ്യസഭയിൽ ബിജെപി ഭൂരിപക്ഷത്തിന് കൈവഴിയൊരുക്കുന്ന കെ സി വേണുഗോപാൽ

രാജ്യ സഭയിൽ ബിജെപിക്ക് ഭൂരിപക്ഷം തികയ്ക്കാൻ ഇനി ആവശ്യം വിരലിൽ എണ്ണാവുന്ന ആൾക്കാരാണ്. ആ സമയത്താണ് ഇനിയും രണ്ട് വർഷത്തോളം സഭാ കാലാവധിയുള്ള ഒരാൾ സ്വന്തം പാർടിയുടെ ഒരു രാജ്യ സഭാ സീറ്റിന് ഒരു വിലയും നൽകാതെ മത്സരിക്കാൻ ഒരുങ്ങുന്നത്.

| ശ്രീകാന്ത് പികെ

കെ.സി വേണുഗോപാൽ കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. വെറും ജനറൽ സെക്രട്ടറിയല്ല, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. ഹൈ കമാന്റിലെ പ്രധാനി. അങ്ങനെയൊരാളുടെ സംഘടനാ ചുമതലയും സംഘടനയോടുള്ള കമ്മിറ്റ്മെന്റും എന്താണെന്ന് കാണണം.

കെ.സി വേണുഗോപാൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യ സഭാംഗമാണ്. ഇനിയും രണ്ട് വർഷം കാലാവധി ബാക്കിയുണ്ട്. ഇപ്പോൾ ലോകസഭയിലേക്ക് ആലപ്പുഴ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നു. അഥവാ ആലപ്പുഴയിൽ നിന്ന് ലോകസഭയിലേക്ക് അദ്ദേഹം ജയിച്ചാൽ രാജ്യ സഭാംഗത്വം രാജി വെക്കണം.

പ്രശ്നം അതല്ല. വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് രാജ്യ സഭയിലേക്ക് പോകുമ്പോൾ കോൺഗ്രസായിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്. ഇപ്പോൾ ഭരണം ബിജെപിക്ക്. നിലവിലെ സാഹചര്യത്തിൽ കെ.സി വേണുഗോപാൽ മാറിയ ഒഴിവിലേക്ക് മറ്റൊരു കോൺഗ്രസ് അംഗത്തെ രാജ്യ സഭയിൽ അയക്കാനുള്ള അംഗബലം കോൺഗ്രസിന് രാജസ്ഥാനിൽ ഇല്ല.

രാജ്യ സഭയിൽ ബിജെപിക്ക് ഭൂരിപക്ഷം തികയ്ക്കാൻ ഇനി ആവശ്യം വിരലിൽ എണ്ണാവുന്ന ആൾക്കാരാണ്. ആ സമയത്താണ് ഇനിയും രണ്ട് വർഷത്തോളം സഭാ കാലാവധിയുള്ള ഒരാൾ സ്വന്തം പാർടിയുടെ ഒരു രാജ്യ സഭാ സീറ്റിന് ഒരു വിലയും നൽകാതെ മത്സരിക്കാൻ ഒരുങ്ങുന്നത്. ആലപ്പുഴയിൽ നിന്ന് ഇടത് മുന്നണി ജയിച്ചാൽ പോലും പാർലിമെന്റിൽ ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് ഒന്നിച്ച് കൈ പിടിക്കേണ്ട ആളാണെന്ന് ഓർക്കണം.

ഫലത്തിൽ ബിജെപി വിരുദ്ധ കൂട്ടായ്മയിൽ അംഗങ്ങൾ കുറഞ്ഞാലും സ്വന്തം സ്ഥാനം അടുത്ത അഞ്ച് വർഷം കൂടി ഉറപ്പിക്കാൻ ആണ് കെ.സി വേണുഗോപാൽ മത്സരിക്കുന്നത്. ഇയാൾക്കാണ് സംഘടനാ ചുമതല കൊടുത്തിരിക്കുന്നത്. ബെസ്റ്റ് പാർടിയും നേതാക്കളും. എത്രയുണ്ട് ബിജെപി വിരുദ്ധ മുന്നണിയോടും എന്തിന് സ്വന്തം പാർടിയോടുമുള്ള കൂറെന്ന് നോക്കണം. പിന്നെ ജയിക്കില്ല എന്ന ഉറപ്പിൽ മത്സരിക്കുന്നതാണെങ്കിൽ ഒന്നും പറയാനില്ല.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News