8 March 2026

പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്‌പ എടുക്കാൻ ഒരുങ്ങി കേരള സർക്കാർ

കേരളത്തിൻ്റെ വായ്‌പ പരിധി വെട്ടിക്കുറച്ചതിനാൽ വലിയ തോതിൽ വരുമാന വിടവുണ്ട്

കേരള സർക്കാർ പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്‌പ എടുക്കാൻ തീരുമാനം. കടപത്രം വഴിയാണ് 3000 കോടി സമാഹരിക്കുന്നത്. മാസാദ്യ ചെലവുകൾക്ക് പണം കണ്ടെത്താനാണ് വായ്‌പ എടുക്കുന്നത്. സാമ്പത്തിക വർഷം അവസാന പാദത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സംസ്ഥാന സർക്കാരിൻ്റെ ചെലവുകൾ വർധിക്കുന്ന മാസങ്ങളാണ്.

ഈ മാസത്തെ ചെലവുകൾ കൂടി കണ്ടെത്തുന്നതിനായാണ് സർക്കാർ വായ്‌പയെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൻ്റെ വായ്‌പ പരിധി വെട്ടിക്കുറച്ചതിനാൽ വലിയ തോതിൽ വരുമാന വിടവുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്‌പയെടുക്കാൻ സർക്കാർ തയാറാകുന്നത്. മാസവസാനമുള്ള ക്ഷേമ പെൻഷൻ, ശമ്പളം എന്നിവയ്ക്കായാണ് വായ്‌പ എടുക്കുന്നത്.

സാമ്പത്തിക വർഷ അവസാനത്തിലേക്ക് എത്തുമ്പോൾ സർക്കാരിന് കൂടുതൽ പണം ആവശ്യമായി വരും. പദ്ധതികൾ പൂർത്തീകരിക്കുന്ന ഘട്ടമാണിത്. നേരത്തെ പൊതുവിപണിയിൽ നിന്ന് 2500 കോടി രൂപ കടമെടുത്തിരുന്നു. സാമ്പത്തിക വർഷത്തിലെ അവസാന പാദം കടമെടുക്കാൻ അനുമതി തേടി കേന്ദ്രത്തിന് കത്ത് അയച്ചിരുന്നു. ഇതിന് അനുകൂല മറുപടി ഉണ്ടായത് കൊണ്ടാണ് കടമെടുക്കുന്നത്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News