24 November 2024

കേരളം പനി പേടിയിൽ; കോളറ ജാഗ്രതയിൽ തലസ്ഥാനം, കാസർകോട് ജില്ലാ -ജനറൽ ആശുപത്രികളിൽ ആർ.എം.ഒ ഇല്ല

കോളറയുടെ ഉറവിടം കണ്ടെത്താനാകാത്തത് കൂടുതല്‍ ആശങ്കയുണ്ടാക്കുകയാണ്

കോളറ പേടിയില്‍ തലസ്ഥാനം ജാ​ഗ്രതയിൽ. വെള്ളിയാഴ്ച്ച മാത്രം നാല് പേർക്ക് കോളറ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് തലസ്ഥാനം. നെയ്യാറ്റിൻകരയിലെ ശ്രീകാരുണ്യ ഹോസ്റ്റലിലെ അന്തേവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ഇതിൽ 11 പേരും നെയ്യാറ്റിൻകരയിലെ ഹോസ്റ്റലിലെ അന്തേവാസികളാണ്. കോളറയുടെ ഉറവിടം കണ്ടെത്താനാകാത്തത് കൂടുതല്‍ ആശങ്കയുണ്ടാക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് പകർച്ചപ്പനി പടരുകയാണ്. വെള്ളിയാഴ്‌ച മാത്രം 12,204 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. രോഗം ബാധിച്ചു 11 പേർ മരണപ്പെട്ടു. നാല് പേർ എലിപ്പനി ബാധിച്ചാണ് മരിച്ചത്.

കാസർകോട് ജില്ലയില്‍ പനിബാധിതരുടെ എണ്ണം വർധിക്കുമ്പോഴും ആവശ്യത്തിന് ഡോക്ടർമാരില്ലാതെ രോഗികള്‍ വലയുകയാണെന്ന പരാതി ഉയർന്നു. 78 ഡോക്ടർമാരുടെ കുറവാണ് ജില്ലയിലുള്ളത്. ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ആർ.എം.ഒ ഇല്ല. 22 സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ തസ്‌തികയും ഒഴിഞ്ഞു കിടക്കുകയാണ്.

കാസർകോട് ജില്ലയിൽ 323 ഡോക്ടർമാരുടെ തസ്‌തികയാണുള്ളത്. മൂന്നുതവണയായി 75 ഡോക്ടർമാരുടെ ഒഴിവിലേക്ക് പി.എസ്‌.സി നിയമന ഉത്തരവ് നൽകിയെങ്കിലും 33 പേർ മാത്രമാണ് എത്തിയത്. ഇവരിൽ 30 പേരും പി.ജി കോഴ്‌സിനും മറ്റുമായി അവധിയിൽ പോയി. നിലവിലുള്ള ഡോക്ടർമാർ അധികസമയം ഡ്യൂട്ടി എടുത്താണ് ഒ.പിയിലും വാർഡിലും ഉള്ള രോഗികളെ പരിശോധിക്കുന്നത്.

Share

More Stories

രാജ്യത്തെ ഏറ്റവും മികച്ച ശുദ്ധവായു; പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം കണ്ണൂരിന്

0
ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ നഗരം ഇടംപിടിച്ചു. അതേസമയം നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസര്‍ബൈജിസ്ഥാനിലെ...

കോൺഗ്രസ് – യു ഡി എഫ് രാഷ്ട്രീയം കേരള സമൂഹത്തെ എങ്ങനെയൊക്കെ മലീമസമാക്കുമെന്നാണ് ഇനി കാണാനുള്ളത്

0
|ശ്രീകാന്ത് പികെ ഇന്ന് അതിയായ അമർഷവും അതേ സമയം സന്തോഷവും തോന്നിയ ഒരു വീഡിയോയാണ് പാലക്കാട് യു.ഡി.എഫ് വിജയം ഉറപ്പിക്കും മുന്നേ തന്നെ SDPI പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുകയും സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി...

32 ലക്ഷം വര്‍ഷത്തെ പഴക്കമുള്ള അസ്ഥി ഭാഗങ്ങൾ; ആള്‍ക്കുരങ്ങുകള്‍ക്കും മനുഷ്യനുമിടയിലെ നഷ്ടപ്പെട്ട കണ്ണി; പഠനം

0
മനുഷ്യ കുലത്തിന്റെ മുത്തശ്ശി എന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കില്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ലൂസിക്ക് ഒരു മറിഞ്ഞു വരുന്ന ബന്ധത്തിന്റെ സ്ഥാനം മാത്രമേയുള്ളൂവെന്നാണ്. ഒപ്പം മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മിലുള്ള വിട്ട് പോയ കണ്ണിയെ ലൂസി...

ഇടതുപക്ഷത്തെ സംബന്ധിച്ച് ശുഭകരമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നത്

0
| ദീപക് പച്ച വസ്തുനിഷ്ഠ യാഥാർഥ്യത്തിന്റെ ഏത് അളവ് എടുത്ത് നോക്കിയാലും ഇടതുപക്ഷ പ്രവർത്തകരെ സംബന്ധിച്ച് നിരാശപ്പെടാനുള്ള ഒന്നും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇല്ല. അതെ സമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാൻ പ്രതീക്ഷയുള്ള...

റഹ്‌മാനൊപ്പം സംഗീത പരിപാടികൾ; മോഹിനി ഡേയുടെ വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം പരസ്യ പ്രതികരണം

0
സംഗീത സംവിധായകൻ എ.ആർ റഹ്‌മാനും ഭാര്യ സൈറ ഭാനുവും പിരിയുന്ന വാർത്ത വന്ന് അധികം വൈകും മുമ്പേ അദ്ദേഹത്തിൻ്റെ സ്വന്തം ബാൻഡിൽ നിന്നുള്ള യുവ സംഗീതജ്ഞയും ഭർത്താവും പിരിയുന്ന വിവരം പുറത്തുവന്നു. പിന്നീട്...

‘യുദ്ധത്തിൽ രക്തസാക്ഷി’കളായ 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ ഭൗതീകശരീരം ചൈനയിലേക്ക് എത്തിക്കാൻ ഒരുക്കം

0
യുഎസ് ആക്രമണത്തെയും സഹായ കൊറിയയെയും ചെറുക്കാനുള്ള യുദ്ധത്തിൽ ജീവൻ നഷ്‌ടപ്പെട്ട 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ (സിപിവി) രക്തസാക്ഷികളുടെ ഭൗതീകശരീരങ്ങൾ നവംബർ അവസാനത്തോടെ ദക്ഷിണ കൊറിയയിൽ നിന്ന് ചൈനയിലേക്ക് എത്തിക്കും. ചൈനയുടെ വെറ്ററൻസ്...

Featured

More News