16 October 2024

കേരള രാജ്യാന്തര ചലച്ചിത്ര മേള: മത്സര വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങൾ, ഒപ്പം കിഷ്കിന്ധ കാണ്ഡവും

മലയാള സിനിമ ഇന്ന് വിഭാഗത്തിൽ എട്ട് നവാഗത സംവിധായകരുടെ സിനിമകളാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. ഇതില്‍ നാലെണ്ണം വനിത സംവിധായകരുടെ സിനിമകളാണ്.

കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’യും ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറ’വും ആണ് മത്സരവിഭാഗത്തിലുള്ളത്.

മലയാള സിനിമ ഇന്ന് വിഭാഗത്തിൽ എട്ട് നവാഗത സംവിധായകരുടെ സിനിമകളാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. ഇതില്‍ നാലെണ്ണം വനിത സംവിധായകരുടെ സിനിമകളാണ്. ഒപ്പം സമീപകാലത്ത് റിലീസ് ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട കിഷ്കിന്ധ കാണ്ഡം എന്ന സിനിമയും ഉണ്ടെന്നതും ശ്രദ്ധേയമാണ്. മേള 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും.

മലയാള സിനിമ ടുഡേയിലെ സിനിമകള്‍

എ പാന്‍ ഇന്ത്യന്‍ സ്റ്റോറി- വി സി അഭിലാഷ്
കാമദേവന്‍ നക്ഷത്രം കണ്ടു- ആദിത്യ ബേബി
മായുന്നു മാറിവരയുന്നു നിശ്വാസങ്ങളില്‍- അഭിലാഷ് ബാബു
ഗേള്‍ ഫ്രണ്ട്സ്- ശേഭന പടിഞ്ഞാറ്റില്‍
വെളിച്ചം തേടി- റിനോഷും കെ
കിഷ്കിന്ധാ കാണ്ഡം- ദിൻജിത്ത് അയ്യത്താന്‍
കിസ്സ് വാഗണ്‍-മിഥുന്‍ മുരളി
പാത്ത്- ജിതിന്‍ ഐസക് തോമസ്
സംഘര്‍ഷ ഘടന- കൃഷാന്ത് ആര്‍ കെ
മുഖക്കണ്ണാടി-സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്‍
വിക്ടോറിയ- ശിവരഞ്ജിനി ജെ
watusi zombie-അബ്രഹാം ഡെന്നിസ്

അതേസമയം, കിഷ്കിന്ധാ കാണ്ഡം മേളയില്‍ തെരഞ്ഞെടുത്തത് അഭിമാന നിമിഷമെന്ന് അറിയിച്ചുകൊണ്ട് സംവിധായകൻ ദിൻജിത്ത് അയ്യത്താന്‍ രംഗത്ത് എത്തി. ’29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഞങ്ങളുടെ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ആദ്യത്തെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ലഭിച്ചുവെന്ന് പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്! എല്ലാവർക്കും നന്ദി’, എന്നാണ് ദിൻജിത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Share

More Stories

യുഎസ് വാർത്താ മാധ്യമങ്ങളെ പൂർണമായി അവിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വർദ്ധിക്കുന്നു

0
തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ ഗാലപ്പ് വോട്ടെടുപ്പ് പ്രകാരം അമേരിക്കക്കാരിൽ മൂന്നിലൊന്നിൽ താഴെ ആളുകൾ യുഎസ് വാർത്താ മാധ്യമങ്ങളെ വിശ്വസിക്കുന്നു, ഇത് റെക്കോർഡ് നിരക്കിൽ താഴ്ന്ന കണക്കാണ്. 2023 നെ അപേക്ഷിച്ച് മാധ്യമങ്ങൾ...

അരുണാചൽ പ്രദേശ് ഇപ്പോൾ 36 ഹിമപ്പുലികളുടെ ആവാസ കേന്ദ്രമാണെന്ന് സർവേ

0
അരുണാചൽ പ്രദേശിൽ നിലവിൽ 36 ഹിമപ്പുലികളുണ്ടെന്ന് സർവേയിൽ പറയുന്നു. ഡബ്ല്യുഡബ്ല്യുഎഫ്-ഇന്ത്യയുമായി സഹകരിച്ച് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് (DoEFCC) നടത്തിയ സർവേ അരുണാചൽ പ്രദേശ് വനം മന്ത്രി വാങ്കി ലോവാങ് പുറത്തിറക്കി....

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം; പി സരിന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്കോ?

0
നേതൃത്വവുമായി ഇടഞ്ഞുകൊണ്ടു കോണ്‍ഗ്രസ് പാർട്ടി വിട്ട മുന്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥിനെ സന്ദര്‍ശിച്ച് ഡോ. പി സരിന്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോൺഗ്രസ് നേതൃത്വവുമായി...

വൈക്കോൽ കത്തിച്ചവരെ പ്രോസിക്യൂട്ട് ചെയ്തില്ല; ഹരിയാന, പഞ്ചാബ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് സമൻസ്

0
വൈക്കോൽ കത്തിച്ചവരെ പ്രോസിക്യൂട്ട് ചെയ്യാത്തതിന് പഞ്ചാബ്, ഹരിയാന സർക്കാരുകളെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരായി ഒക്ടോബർ 23 ന് നിലപാട് വിശദീകരിക്കാൻ നിർദേശിക്കുകയും ചെയ്തു. “ഞങ്ങൾ നിങ്ങൾക്ക് ഒരാഴ്ച...

ബിബിസിയുടെ ഫണ്ടിംഗ് വെട്ടിക്കുറച്ചു; റഷ്യൻ മാധ്യമങ്ങളോടുള്ള ‘പ്രചാരണ’ പോരാട്ടത്തിൽ യുകെ പരാജയപ്പെടുന്നു

0
ബിബിസി വേൾഡ് സർവീസിലേക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ചത് റഷ്യൻ, ചൈനീസ് മാധ്യമങ്ങളെ ഗ്ലോബൽ സൗത്തിൽ ഉടനീളം വെല്ലുവിളിയില്ലാത്ത സംപ്രേക്ഷണം അനുവദിച്ചു എന്ന് ബ്രിട്ടീഷ് സ്റ്റേറ്റ് മീഡിയ ബിബിസി ഡയറക്ടർ ജനറൽ പരാതിപ്പെട്ടു. ബിബിസിയുടെ വേൾഡ്...

ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാന്‍ നിയമവിരുദ്ധ സ്വകാര്യ സേനയ്ക്ക് സഹായം നല്‍കിയ ടാറ്റ

0
| കെ സഹദേവന്‍ 2005 ജൂണ്‍ 4. ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ ലോഹാന്‍ഡിഗുഡയില്‍ മെഗാ സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ടാറ്റാ സ്റ്റീല്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുമായി 19,500 കോടി രൂപയുടെ പദ്ധതി...

Featured

More News